BSNL SHOCK! രണ്ട് Year Plans വാലിഡിറ്റി കുറച്ചു, വരിക്കാർക്ക് തിരിച്ചടിയായോ!!!

HIGHLIGHTS

BSNL രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിലാണ് മാറ്റം വരുത്തിയത്

ഹോളി, ന്യൂ ഇയർ പ്രമാണിച്ചായിരുന്നു പലപ്പോഴായി ബിഎസ്എൻഎൽ വാലിഡിറ്റി കൂട്ടിയത്

30 ദിവസമാണ് ഓരോ പ്ലാനിലും സർക്കാർ ടെലികോം ചുരുക്കിയിട്ടുള്ളത്

രണ്ട് BSNL Year Plans വാലിഡിറ്റി വെട്ടിക്കുറച്ചു. സാധാരണ വാലിഡിറ്റി വർധിപ്പിച്ച് വരിക്കാരെ ആകർഷിക്കുകയായിരുന്നു സർക്കാർ ടെലികോം. പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ ഇപ്പോൾ ശരിക്കും വരിക്കാർക്ക് ഷോക്ക് നൽകിയിരിക്കുകയാണ്.

ഇതുവരെ വാലിഡിറ്റി കൂട്ടുന്നതായിരുന്നു ശീലമെങ്കിൽ ഇപ്പോൾ നേരെ തിരിച്ചായി. Bharat Sanchar Nigam Limited രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിലാണ് മാറ്റം വരുത്തിയത്. വാർഷിക പ്രീ-പെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയാണ് കമ്പനി വെട്ടിക്കുറച്ചത്.

എന്നാൽ ഹോളി, ന്യൂ ഇയർ പ്രമാണിച്ചായിരുന്നു പലപ്പോഴായി ബിഎസ്എൻഎൽ വാലിഡിറ്റി കൂട്ടിയത്. ഫെസ്റ്റിവൽ സീസൺ തീർന്നപ്പോൾ ഓഫർ പിൻവലിച്ചതാണെന്നും പറയാം. എന്നാലും 30 ദിവസമാണ് ഓരോ പ്ലാനിലും സർക്കാർ ടെലികോം ചുരുക്കിയിട്ടുള്ളത്.

425 ദിവസം വാലിഡിറ്റി കുറച്ചു

BSNL Year Plans വാലിഡിറ്റി കുറച്ചു

1499 രൂപയും 2399 രൂപയുമുള്ള പ്ലാനുകൾക്കാണ് വാലിഡിറ്റി കുറച്ചത്. രണ്ടും സർക്കാർ ടെലികോമിന്റെ പഴയ പ്ലാനുകളാണ്. ഇതിന് ഒരു വർഷത്തിലധികം ദീർഘകാല വാലിഡിറ്റിയാണുള്ളത്. 425 ദിവസവും 365 ദിവസവുമുള്ള പ്ലാനുകളുടെ കാലയളവിലാണ് മാറ്റം വരുത്തിയത്.

1499 രൂപയുടെ BSNL Plan

1499 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയിലും മാറ്റം വരുത്തി. 1499 രൂപയുടെ പ്ലാനിൽ ഇപ്പോൾ 336 ദിവസത്തെ സേവന വാലിഡിറ്റി മാത്രമാണ് ലഭിക്കുന്നത്. നേരത്തെ ഇത് 365 ദിവസത്തെ വാലിഡിറ്റിയിൽ ലഭിച്ചിരുന്ന പ്ലാനാണ്. ഏകദേശം 11 മാസമോ അല്ലെങ്കിൽ കൃത്യമായി പറഞ്ഞാൽ 11 മാസവും രണ്ട് ദിവസവും മാത്രമാണ് ഇപ്പോൾ വാലിഡിറ്റി.

ഈ പാക്കേജിലൂടെ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. 24 ജിബി ഡാറ്റയാണ് പാക്കേജിൽ ഉൾപ്പെടുന്നത്. ഇതിൽ പ്രതിദിനം 100 എസ്എംഎസ്സും ലഭിക്കുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

Rs 2399 ബിഎസ്എൻഎൽ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 2399 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങുണ്ട്. പ്രതിദിനം 100 എസ്‌എം‌എസ് ഈ പ്രീ-പെയ്ഡ് പാക്കേജിലൂടെ നേടാം. ഇതിൽ ദിവസേന 2 ജിബി ഡാറ്റ ഉൾപ്പെടുന്നു. ഈ പ്ലാൻ 395 ദിവസത്തെ സേവന വാലിഡിറ്റിയിലാണ് ഇപ്പോൾ ലഭിക്കുന്നത്.

Also Read: Vishu Offer: ഡ്രീം ഫോൺ Samsung Galaxy Ultra ബാങ്ക് ഓഫറൊന്നുമില്ലാതെ വമ്പിച്ച ഡിസ്കൗണ്ടിൽ വിൽക്കുന്നു…

425 ദിവസമായിരുന്നു ഇതിന്റെ മുമ്പത്തെ വാലിഡിറ്റി. ഇപ്പോൾ 30 ദിവസം വെട്ടിക്കുറച്ചെങ്കിലും ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റി കിട്ടും.

ഇത്രയും വാലിഡിറ്റി കുറച്ചിട്ടും പ്ലാനുകളിൽ ലാഭം ബിഎസ്എൻഎല്ലിൽ തന്നെയാണ്. കാരണം ഇത്രയധികം ഡാറ്റയും ഇത്രയും നീണ്ട വാലിഡിറ്റിയും മറ്റൊരു ടെൽകോമും വാഗ്ദാനം ചെയ്യുന്നില്ല. ജിയോ, എയർടെൽ, വിഐ കമ്പനികളൊന്നും ഈ വിലയിൽ വലിയ വാലിഡിറ്റി തരുന്നില്ല. അതിനാൽ തന്നെ 2399 രൂപയുടെ പ്ലാനും, 1499 രൂപയുടെ പ്ലാനും നല്ല ലാഭം തന്നെയാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :