Tariff Hike ചെയ്യാതെ വാലിഡിറ്റി വെട്ടിക്കുറച്ച് BSNL Shock!

Updated on 19-Nov-2025

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് അത്ര സന്തോഷകരമല്ലാത്ത വാർത്തയാണിത്. BSNL അടുത്തിടെയാണ് സ്വദേശി 4ജി നെറ്റ് വർക്ക് ഇന്ത്യയൊട്ടാകെ അവതരിപ്പിച്ചത്. ജിയോ, എയർടെൽ കമ്പനികൾ Tariff Hike നടത്തിയത് പോലെ ബിഎസ്എൻഎൽ വില കൂട്ടില്ലെന്ന് വരിക്കാർ പ്രതീക്ഷിച്ചു.

നിലവിൽ 4ജി സേവനം തരുന്നെങ്കിലും പ്ലാനുകളിലെ വാലിഡിറ്റിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. അതും കമ്പനിയുടെ ബജറ്റ് പ്ലാനിന്റെ വാലിഡിറ്റിയിലാണ് മാറ്റം വന്നിരിക്കുന്നത്.

BSNL Budget Plan

ഏറ്റവും ജനപ്രിയമായ 107 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയാണ് കുറച്ചത്. എം‌ആർ‌പിയിൽ മാറ്റം വരുത്താതെ വാലിഡിറ്റി കുറയ്ക്കുന്നത് ഇതാദ്യമല്ല. എന്നാലും 28 ദിവസം കൃത്യം വാലിഡിറ്റിയുണ്ടായിരുന്ന പ്ലാനാണിത്.

ബി‌എസ്‌എൻ‌എൽ പ്ലാൻ മുമ്പ് 35 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് പ്ലാനിൽ മാറ്റം വരുത്തി 28 ദിവസമായി ചുരുക്കി. ഇപ്പോൾ, കമ്പനി അതേ ആനുകൂല്യങ്ങൾ നിലനിർത്തി വീണ്ടും വാലിഡിറ്റി കുറച്ചു. ഇപ്പോൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന്റെ വാലിഡിറ്റി വെറും 22 ദിവസമായി പരിമിതപ്പെടുത്തി.

107 രൂപ പ്ലാൻ

BSNL Rs 107 Plan: ആനുകൂല്യങ്ങൾ എന്തൊക്കെയെന്നോ?

107 രൂപ പ്ലാനിൽ നിലവിൽ 22 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഇതിൽ സർക്കാർ ടെലികോം ടോക്ക്ടൈം, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്.

107 രൂപ റീചാർജ് വൗച്ചറിൽ നിങ്ങൾക്ക് 3 ജിബി ഡാറ്റയാണ് 22 ദിവസത്തേക്ക് ലഭിക്കുന്നത്. ഈ ഡാറ്റ ഉപയോഗിച്ചതിന് ശേഷം ഉപഭോക്താക്കൾക്ക് 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാം. ഇതിൽ ടെലികോം വരിക്കാർക്ക് 200 മിനിറ്റ് സൗജന്യ ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകളും ആസ്വദിക്കാം.

200 മിനിറ്റ് കോളിങ്ങിന് ശേഷം നിങ്ങൾക്ക് മിനിറ്റിന് 1 രൂപ നിരക്കിൽ ലോക്കൽ കോളുകൾ ആസ്വദിക്കാം. എസ്ടിഡി കോളുകൾക്ക് 1.3 രൂപയാകുന്നു. ലോക്കൽ, STD വീഡിയോ കോളുകൾക്ക് 2 രൂപ മിനിറ്റിന് എന്ന നിരക്കിലും ഈടാക്കും.

അൺലിമിറ്റഡ് കോളുകൾക്ക് ആശ്രയിക്കാൻ പറ്റാത്ത പ്ലാനാണിത്. എങ്കിലും ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് 107 രൂപ പ്ലാൻ മികച്ചതാണ്. ഈ പ്ലാൻ സിം ആക്ടീവാക്കി നിലനിർത്തുന്നു. ഒടിപിടി, ഇൻകമിങ് കോൾ സേവനങ്ങൾക്കും, അത്യാവശ്യ ഇന്റർനെറ്റ് സേവനങ്ങൾക്കും ഗുണകരമാണ്.

Also Read: Sony Home Theatre System 9000 രൂപയ്ക്ക്, ആമസോണിലെ അതിഗംഭീര ഓഫർ

വാലിഡിറ്റി മാറിയ പ്ലാനുകൾ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് മറ്റ് ചില പ്ലാനുകളുടെയും വാലിഡിറ്റി കുറച്ചതാണ്. 147 രൂപയുടെ പ്ലാനിൽ 25 ദിവസമായിരുന്നു വാലിഡിറ്റി. എന്നാൽ ഇതിൽ 24 ദിവസമാണ് പുതുക്കിയ വാലിഡിറ്റി.

153 രൂപ വിലയാകുന്ന പ്ലാനിലും വാലിഡിറ്റിയിൽ മാറ്റം വരുത്തി. മുമ്പ് 25 ദിവസമായിരുന്നെങ്കിൽ ഇനി 24 ദിവസമാണ് കാലാവധി ലഭിക്കുക. 48 ദിവസം വാലിഡിറ്റിയുണ്ടായ പ്ലാനിന്റെ പുതുക്കിയ കാലാവധി 42 ദിവസമാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :