BSNL Rs 197 Plan: വാലിഡിറ്റി കുറഞ്ഞു, Unlimited കോളിങ്, ഡാറ്റയിലും മാറ്റം!

HIGHLIGHTS

197 രൂപ പ്ലാനിന്റെ പുതുക്കിയ വാലിഡിറ്റിയും ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വെബ്‌സൈറ്റിലുമുണ്ട്

197 രൂപ പ്ലാനിന്റെ വാലിഡിറ്റി കുറയ്ക്കാൻ സർക്കാർ കമ്പനി തീരുമാനിച്ചു

197 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ പുതുക്കിയിരിക്കുന്നു

BSNL Rs 197 Plan: നിങ്ങളൊരു ബിഎസ്എൻഎൽ വരിക്കാരനാണോ? 197 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ പുതുക്കിയിരിക്കുന്നു. 200 രൂപയിൽ താഴെ വിലയാകുന്ന ബിഎസ്എൻഎൽ പ്ലാനിലാണ് വ്യത്യാസം വരുന്നത്. 197 രൂപ പ്ലാനിന്റെ വാലിഡിറ്റി കുറയ്ക്കാൻ സർക്കാർ കമ്പനി തീരുമാനിച്ചു.

വാലിഡിറ്റിയിലും ആനുകൂല്യങ്ങളിലും ടെലികോം മാറ്റം വരുത്തിയിരിക്കുന്നു. സിം മാത്രം ആക്ടീവാക്കാൻ വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ മതിയാകും. 197 രൂപ പ്ലാനിന്റെ പുതുക്കിയ വാലിഡിറ്റിയും ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വെബ്‌സൈറ്റിലും സൂചിപ്പിച്ചിട്ടുണ്ട്.

BSNL Rs 197 Plan: വിശദമായി

197 രൂപയുടെ പ്ലാനിൽ 2GB പ്രതിദിന ഡാറ്റ ലഭിക്കും. ഇതിൽ അൺലിമിറ്റഡായി വോയിസ് കോളുകളും അനുവദിച്ചിരുന്നു. അൺലിമിറ്റഡായി വോയ്‌സ് കോളിങ്ങും ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്ലാൻ 15 ദിവസത്തേക്ക് 100 എസ്എംഎസ് സേവനമായിരുന്നു അനുവദിച്ചത്.

മുമ്പ് പ്ലാനിന്റെ വാലിഡിറ്റി 70 ദിവസമായിരുന്നു. എന്നാൽ എസ്എംഎസ് ആനുകൂല്യങ്ങൾക്കുള്ള കാലയളവ് 15 ദിവസം മാത്രമായിരുന്നു. ഇത് വളരെ കുറഞ്ഞ ചെലവിൽ സിം ദീർഘനാളത്തേക്ക് ആക്ടീവാക്കി നിലനിർത്താൻ സഹായിക്കുന്നതായിരുന്നു. എന്നാൽ ബിഎസ്എൻഎല്ലിന്റെ 197 രൂപ പാക്കേജിലെ പുതിയ വാലിഡിറ്റി പരിശോധിച്ചാലോ?

BSNL Rs 197 Plan: പുതുക്കിയ വാലിഡിറ്റി

197 രൂപയുടെ പ്ലാനിൽ ഇപ്പോൾ 4 ജിബി ഡാറ്റയാണ് പുതുക്കിയ ശേഷവും അനുവദിച്ചിരിക്കുന്നത്. ഇതിൽ 300 മിനിറ്റ് വോയ്‌സ് കോളിങ് അനുവദിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ 100 എസ്എംഎസ് ആനുകൂല്യങ്ങളും തരുന്നു. 54 ദിവസമാണ് പുതിയ പ്ലാനിലുള്ളത്. എന്നാൽ മുഴുവൻ വാലിഡിറ്റിയിലും ബിഎസ്എൻഎൽ സേവനങ്ങൾ ലഭിക്കുന്നതാണ്.

വാലിഡിറ്റി കുറഞ്ഞിട്ടുണ്ടെങ്കിലും, പുതിയ ആനുകൂല്യങ്ങൾ ശരിക്കും ലാഭമാണെന്ന് പറയാം. കാരണം 15 ദിവസത്തിന് പകരം കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ 54 ദിവസം ആസ്വദിക്കാം. അൺലിമിറ്റഡ് കോളിങ്ങിന് പകരം പുതുക്കിയ പ്ലാനിൽ മിനിറ്റിന് അനുസരിച്ച് നിയന്ത്രണമുണ്ട്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

ബിഎസ്എൻഎൽ 199 പ്ലാൻ

ഇതേ വിലയ്ക്ക് അടുത്തു വരുന്ന പ്ലാനുകൾ വേറെയും Bharat Sanchar Nigam Limited കമ്പനി തരുന്നു. ഒരു മാസം കൃത്യമായി വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. 199 രൂപയാണ് പ്ലാനിന്റെ വില.

അൺലിമിറ്റഡായി വോയിസ് കോളുകളും, ദിവസവും 2 ജിബി അതിവേഗ ഡാറ്റയും ഇതിൽ ആസ്വദിക്കാം. എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസ്സും ബിഎസ്എൻഎൽ തരുന്നു. ഇതിന്റെ ദിവസച്ചെലവ് നോക്കിയാൽ വെറും 6 രൂപ മാത്രമാണ്.

Also Read: Airtel New Cheapest Plan: 200 രൂപയ്ക്ക് താഴെ Unlimited കോളിങ്ങും, ഡാറ്റയും തരുന്ന പ്ലാനിതാ…

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :