BSNL വരിക്കാർക്ക് കീശയ്ക്ക് ഇണങ്ങിയ റീചാർജ് പ്ലാൻ പറഞ്ഞു തരട്ടെ. 200 രൂപയ്ക്കും താഴെ വിലയാകുന്ന പ്ലാനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ റീചാർജ് പ്ലാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് Unlimited ആനുകൂല്യങ്ങൾ ആസ്വദിക്കാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. ഇന്ത്യയിലെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ആകർഷകമായ പ്ലാനുകനാണ് ബിഎസ്എൻഎൽ തരുന്നത്. മൊബൈൽ ഡാറ്റയ്ക്കും കോളിംഗ് ആനുകൂല്യങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന പ്ലാനാണ് ഇവിടെ വിവരിക്കുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ ബിഎസ്എൻഎൽ തരുന്ന ഈ പ്ലാനിനൊപ്പം എത്തില്ല. കാരണം ഈ റീചാർജ് പാക്കേജിന് വെറും 197 രൂപ മാത്രമാണ് ചെലവാകുന്നത്.
197 രൂപ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. 197 രൂപയ്ക്ക് റീചാർജ് ചെയ്താൽ ലഭിക്കുന്ന വാലിഡിറ്റി 70 ദിവസമാണ്. ഇതിൽ ആദ്യത്തെ 18 ദിവസത്തേക്ക് രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും കോളുകൾ അനുവദിച്ചിരിക്കുന്നു. അതും ഈ കാലയളവിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭ്യമാണ്. ലോക്കൽ കോളുകളും എസ്ടിഡി കോളുകളും ബിഎസ്എൻഎൽ അനുവദിച്ചിട്ടുണ്ട്.
കോളിങ് മാത്രമല്ല ഈ കാലയളവിൽ പ്രതിദിനം 2 ജിബി മൊബൈൽ ഡാറ്റ ലഭിക്കും. അതുപോലെ ആദ്യ 18 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസ് ഓഫറും പ്ലാനിലുണ്ട്. 2ജിബി ഡാറ്റ പരിധി ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 40 Kbps ആയി കുറയുന്നു.
ഈ പ്ലാൻ നിങ്ങൾക്ക് ലാഭമാണോ എന്നതിലാണോ സംശയം? എങ്കിൽ ആശങ്ക വേണ്ട, ബിഎസ്എൻഎൽ രണ്ടാമത്തെ സിമ്മായി ഉപയോഗിക്കുന്നവർക്ക് പ്ലാൻ ഉത്തമമാണ്. 84 രൂപ മാത്രമാണ് 70 ദിവസ പ്ലാനിന്റെ ഒരു മാസത്തെ ചെലവ്.
കോളിങ്, എസ്എംഎസ്, ഡാറ്റ സൌകര്യങ്ങളെല്ലാം പ്ലാനിൽ ചേർത്തിരിക്കുന്നു. എന്നാൽ ഇത് മൊത്ത വാലിഡിറ്റിയിൽ ലഭിക്കില്ലെന്നതാണ് ആകെയുള്ള പോരായ്മ. എങ്കിലും ബിഎസ്എൻഎൽ സിങ് മ്യൂസിക്കിലേക്കുള്ള ആക്സസും പ്ലാനിൽ ചേർത്തിട്ടുണ്ട്.
ജിയോ, എയർടെൽ സിമ്മുകൾ ആക്ടീവാക്കി നിലനിർത്താൻ തന്നെ വലിയ തുകയാകും. ഈ സാഹചര്യത്തിലാണ് ബിഎസ്എൻഎല്ലിന്റെ 197 രൂപ പ്ലാൻ പ്രസക്തമാകുന്നത്. നമ്മുടെ കീശ കീറാതെ സിം ആക്ടീവാക്കി നിർത്താനുള്ള മികച്ച ഉപായമാണിത്.
255 ജിബി ഡാറ്റ റോളോവറുള്ള മറ്റൊരു ബിഎസ്എൻഎൽ പ്ലാനുണ്ട്. ഇപ്പോൾ വിവരിച്ച 197 BSNL Plan-നേക്കാൾ 2 രൂപയാണ് ഇതിന് വ്യത്യാസം. 199 രൂപ പാക്കേജിലും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. 30 ദിവസത്തേക്ക് ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കുന്ന ബജറ്റ് പ്ലാനാണിത്.
Also Read: Good News Kerala! BSNL 4G കിട്ടുന്നില്ലെന്ന പരാതി കേരളത്തിന് വേണ്ടി പരിഹരിച്ചു…