BSNL plan
150 ദിവസ വാലിഡിറ്റി ലഭിക്കുന്ന ഒരു കിടിലൻ BSNL Plan അറിയണോ? പ്രതിമാസ റീചാർജ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പ്ലാൻ നിങ്ങൾ അറിയാതെ പോകരുത്. കാരണം വളരെ വില കുറഞ്ഞ ബജറ്റിൽ റീചാർജ് ചെയ്യാനുള്ള അവസരമാണിത്.
400 രൂപയിൽ താഴെ മാത്രം വില വരുന് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ BSNL പ്ലാനുകളിലൂടെ നിങ്ങൾക്ക് ബജറ്റിന് അനുസരിച്ച് റീചാർജ് ചെയ്യാം.
Bharat Sanchar Nigam Limited അഥവാ ബിഎസ്എൻഎല്ലിന്റെ വളരെ ലാഭകരമായ പാക്കേജാണിത്. ഈ പ്രീപെയ്ഡ് പ്ലാനിന് സർക്കാർ ടെലികോം ഈടാക്കുന്നത് 347 രൂപയാണ്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകൾ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഡൽഹിയിലെയും മുംബൈയിലെയും MTNL ഏരിയകൾ ഉൾപ്പെടെ സേവനം ലഭ്യമാണ്.
ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ പ്രതിദിനം 2GB അതിവേഗ ഡാറ്റ ലഭ്യമാകുന്നു. കൂടാതെ, ഈ പ്ലാനിൽ ദിവസേന 100 സൗജന്യ എസ്എംഎസ് ഓഫറും ലഭ്യമാണ്. 54 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത്. ബിടിവിയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.
മൊബൈലിൽ 450-ലധികം ലൈവ് ടിവി ചാനലുകളിലേക്ക് ആക്സസ് കൂടി തരുന്നുണ്ട് ബിഎസ്എൻഎൽ. അതുപോലെ OTT ആപ്പുകളിലേക്കും സൗജന്യ ആക്സസ് ലഭിക്കുന്നു. ഭേദപ്പെട്ട അളവിൽ ഡാറ്റ ആവശ്യമുള്ളവർക്ക് BSNL കമ്പനിയുടെ ഈ പ്ലാൻ അനുയോജ്യമാണ്.
പ്ലാനിന്റെ ബേസിക് വാലിഡിറ്റി 150 ദിവസമാണ്. എന്നുവച്ചാൽ അഞ്ച് മാസത്തിന് അടുപ്പിച്ച് വേറെ റീചാർജ് ചെയ്യേണ്ടിവരില്ല. പ്രത്യേകിച്ച് ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ ഉത്തമമാണ്.
397 രൂപയുടെ പ്ലാനിൽ കോളിംഗ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. കോളിംഗ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ ആദ്യ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ആദ്യ 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് പ്ലാൻ ലഭിക്കും. അതിന് ശേഷം, ഔട്ട്‌ഗോയിംഗ് കോളുകൾക്കുള്ള സൗകര്യം ലഭ്യമല്ല. എങ്കിലും 150 ദിവസത്തേക്ക് ഇൻകമിംഗ് കോളുകൾ ലഭ്യമാകുന്നു. ആദ്യ 30 ദിവസത്തേക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും ബിഎസ്എൻഎൽ തരുന്നു. ആദ്യ 30 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും പ്ലാനിലുണ്ട്.