bsnl new offer for happy mothers day 2025
BSNL New Offer: മെയ് 11 Happy Mother’s Day പ്രമാണിച്ച് സർക്കാർ ടെലികോം വീണ്ടും ഓഫറുമായി എത്തിയിരിക്കുന്നു. മെയ് 7 മുതൽ മെയ് 14 വരെ ഉപയോഗിക്കാവുന്ന പ്രീ-പെയ്ഡ് പാക്കേജ് ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചത്. 3 ദിവസത്തെ പ്ലാനുകളുടെ വില ടെലികോം ആദ്യം കുറച്ചിരുന്നു. ഒപ്പം തന്നെ മറ്റ് രണ്ട് ജനപ്രിയ പ്ലാനുകളുടെ വാലിഡിറ്റിയും കൂട്ടി നൽകിയിരിക്കുന്നു.
മെയ് 14 വരെ ഈ പ്ലാനുകളിൽ വരിക്കാർ റീചാർജ് ചെയ്യുകയാണെങ്കിൽ വാലിഡിറ്റി അധികം ലഭിക്കും. രണ്ട് വാർഷിക പ്ലാനുകളിലാണ് Bharat Sanchar Nigam Limited ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഓഫറിൽ വരുന്ന പ്ലാനുകൾ 1,999 രൂപയുടെയും 1,499 രൂപയുടേതുമാണ്.
1,999 രൂപയുടെ റീചാർജ് പ്ലാൻ ഇതുവരെ 365 ദിവസത്തെ കാലയളവാണ് നൽകി വന്നത്. ഇപ്പോൾ മദേഴ്സ് ഡേ പ്രമാണിച്ച് 380 ദിവസത്തെ വാലിഡിറ്റി ലഭിക്കും.
ഇതിലുള്ള ആനുകൂല്യങ്ങൾ അൺലിമിറ്റഡ് കോളിങ് ലഭ്യമാണ്. ഏത് നെറ്റ് വർക്കിലേക്കും വോയിസ് കോളിങ് സംവിധാനം ഫ്രീയായി വിനിയോഗിക്കാം. ഇതിൽ ഒരു വർഷത്തേക്ക് 600 ജിബി ഡാറ്റയും ലഭ്യമാണ്. അതുപോലെ പ്രതിദിനം 100 എസ്എംഎസ് ടെലികോം വാഗ്ദാനം ചെയ്യുന്നു.
വാലിഡിറ്റി കൂട്ടിയ മറ്റൊരു ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാൻ 1,499 രൂപയുടേതാണ്. ഇതിൽ 336 ദിവസമായിരുന്നു വാലിഡിറ്റിയെങ്കിൽ, ഓഫർ പ്രമാണിച്ച് 30 ദിവസത്തോളം കൂട്ടിയിട്ടുണ്ട്. പുതുക്കിയ കാലയളവ് 365 ദിവസമാണ്.
1,499 രൂപ റീചാർജ് പ്ലാനിലുള്ളത് 24 ജിബി ഡാറ്റയാണ്. ഇതിൽ അൺലിമിറ്റഡായി വോയിസ് കോളുകൾ ലഭിക്കും. അതുപോലെ ബിഎസ്എൻഎൽ പ്രതിദിനം 100 എസ്എംഎസ്സും വാഗ്ദാനം ചെയ്യുന്നു.
ഈ രണ്ട് പ്ലാനുകളിലെയും വാലിഡിറ്റി കൂട്ടിയുള്ള ഓഫർ വേണമെങ്കിൽ ഒരു നിബന്ധനയുണ്ട്. ബിഎസ്എൻഎൽ വെബ്സൈറ്റ് വഴി റീചാർജ് ചെയ്യുകയാണെങ്കിൽ വാലിഡിറ്റി കൂടുതൽ കിട്ടും.
ALSO READ: Good News, 3 പ്ലാനുകളിൽ മാറ്റം! 120 രൂപ വരെ കുറച്ചു, BSNL Mothers Day Offer ശരിക്കും ഞെട്ടിച്ചു…
2023 ഓഗസ്റ്റിൽ നൽകിയ കരാറിലൂടെ ടാറ്റയുടെ തേജസ് നെറ്റ്‌വർക്കുകൾ ബിഎസ്എൻഎല്ലിന് ഉപകരണങ്ങൾ നൽകുന്നത് പൂർത്തിയാക്കി. 4G, 5G സേവനങ്ങൾക്ക് വേണ്ടിയുള്ള 1 ലക്ഷം സൈറ്റുകൾ സ്ഥാപിക്കുന്നതിനായുള്ള ടെലികോം ഉപകരണങ്ങളാണിവ.
ഒരു ലക്ഷം സൈറ്റുകൾ ബിഎസ്എൻഎല്ലിനായി ഷിപ്പ് ചെയ്തെന്ന് തേജസ് നെറ്റ്‌വർക്ക് സിഇഒ അറിയിച്ചു. റെക്കോർഡ് സമയം കൊണ്ട് ഇങ്ങനെ വിതരണം പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-വെണ്ടർ RAN നെറ്റ്‌വർക്കുകളിലൊന്നാണ് തങ്ങളെന്നും അദ്ദേഹം അവകാശപ്പെട്ടു.