BSNL New Plans: തുനിഞ്ഞിറങ്ങി സർക്കാർ കമ്പനി! 118 രൂപ മുതൽ പുതിയ 4G പ്ലാനുകൾ

HIGHLIGHTS

സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയപ്പോൾ BSNL പുതിയ പ്ലാനുകൾ അവതരിപ്പിച്ചു

118 രൂപ മുതലാണ് അപ്ഗ്രേഡ് ചെയ്ത പുതിയ പ്ലാനുകൾ ആരംഭിക്കുന്നത്

വരും മാസങ്ങളിൽ BSNL 4G കണക്റ്റിവിറ്റിയും വിന്യസിക്കുന്നു എന്നാണ് വിവരം

BSNL New Plans: തുനിഞ്ഞിറങ്ങി സർക്കാർ കമ്പനി! 118 രൂപ മുതൽ പുതിയ 4G പ്ലാനുകൾ

Tariff Hike-ന് ശേഷം പലരും BSNL സിമ്മിലേക്ക് തിരിയുകയാണ്. ഡാറ്റ അധികം വേണ്ടാത്തവർക്ക് ഇപ്പോൾ ബിഎസ്എൻഎൽ ആണ് പിടിവള്ളി. വരും മാസങ്ങളിൽ BSNL 4G കണക്റ്റിവിറ്റിയും വിന്യസിക്കുന്നു എന്നാണ് വിവരം.

Digit.in Survey
✅ Thank you for completing the survey!

ഉയർന്ന റീചാർജ് പ്ലാനുകളിൽ താൽപ്പര്യമില്ലാത്തവർക്ക് പുതിയ ബിഎസ്എൻഎൽ പ്ലാനുകളാണ് ഉചിതം. സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയപ്പോൾ ബിഎസ്എൻഎൽ പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയാണ് ചെയ്തത്. അതും സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത ബജറ്റ് പ്ലാനുകൾ.

BSNL പുതിയ പ്ലാനുകൾ

New 4G Plans എന്ന പേരിലാണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്. അധികം വൈകാതെ സർക്കാർ കമ്പനി 4ജി എത്തിക്കുമെന്ന ശുഭസൂചന ഇതിലുണ്ട്. എക്സിൽ പങ്കിട്ട വീഡിയോയിലാണ് പുതിയ 4G പ്ലാനുകൾ വിശദീകരിക്കുന്നത്. അൾട്ടിമേറ്റ് മൊബൈൽ പ്ലാനുകൾ എന്നാണ് ഇതിനെ ബിഎസ്എൻഎൽ വിളിക്കുന്നത്.

ഇവയിൽ വാർഷിക അടിസ്ഥാനത്തിൽ റീചാർജ് ചെയ്യാവുന്ന പ്ലാനുകൾ നമ്മൾ പരിചയപ്പെട്ടിരുന്നു. ലിങ്ക്: ഓണത്തിനിടെ പുട്ടുകച്ചവടം! ഒരു വർഷത്തേക്ക് BSNL അവതരിപ്പിച്ച New 4G പ്ലാനുകൾ.

പുതിയ 6 BSNL പ്ലാനുകൾ കൂടി…

ഇനി മറ്റ് 6 പ്ലാനുകൾ കൂടി പരിചയപ്പെടാം. ഈ 4ജി പ്ലാനുകൾ 1000 രൂപയിലും താഴെ വില വരുന്നവയാണ്. 118 രൂപ മുതലാണ് അപ്ഗ്രേഡ് ചെയ്ത പുതിയ പ്ലാനുകൾ ആരംഭിക്കുന്നത്.

Read More: ഒടുവിൽ ആ Good News! BSNL കനിയുന്നു, അയൽപക്കത്ത് 4G

Rs.997 പ്ലാൻ

BSNL New Plans
PV997

PV997 എന്ന ബിഎസ്എൻഎൽ പ്ലാനിൽ 1 60 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് കോളിംഗ്, 100 സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങൾ ഇതിലുണ്ട്. 997 രൂപയ്ക്ക് റീചാർജ് ചെയ്താൽ പ്രതിദിനം 2GB ലഭിക്കും.

Rs.599 പ്ലാൻ

BSNL New Plans
STV599

സാധാരണക്കാർക്ക് ഇണങ്ങുന്ന പ്ലാനാണ് STV599-ന്റേത്. ഈ ബജറ്റ് ഫ്രണ്ട്‌ലി പ്ലാനിൽ ദിവസവും 3GB ഡാറ്റ ലഭിക്കുന്നു. 84 ദിവസമാണ് ബിഎസ്എൻഎൽ തരുന്ന വാലിഡിറ്റി.

Rs.347 പ്ലാൻ

BSNL New Plans
STV347

347 രൂപയുടെ പ്ലാനിന് 54 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. ദിവസേന 2 ജിബി ഡാറ്റ സർക്കാർ കമ്പനി തരുന്നു. 100 സൗജന്യ എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഇതിലുണ്ട്.

Rs.199 പ്ലാൻ

BSNL New Plans
STV199

199 രൂപയുടെ BSNL റീചാർജ് പ്ലാൻ 30 ദിവസത്തേക്കുള്ളതാണ്. ഇതിൽ ഓറോ ദിവസവും 2GB വീതം ഡാറ്റ ലഭിക്കുന്നതാണ്. അതുപോലെ 100 സൗജന്യ എസ്എംഎസും അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നതാണ്.

Rs.153 പ്ലാൻ

BSNL New Plans
STV153

26 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന, 200 രൂപയിൽ കുറഞ്ഞ പ്ലാനാണിത്. 153 രൂപയ്ക്ക് റീചാർജ് ചെയ്താൽ 26GB ഡാറ്റ മൊത്തം ലഭിക്കും. ദിവസേന 100 സൗജന്യ എസ്എംഎസും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലുമുണ്ട്.

Rs.118 പ്ലാൻ

BSNL New Plans
STV118

118 രൂപയുടെ പ്ലാനിന് 20 ദിവസമാണ് വാലിഡിറ്റി വരുന്നത്. 100 സൗജന്യ SMS, അൺലിമിറ്റഡ് കോളുകൾ ഇതിലുണ്ട്. ഈ റീചാർജ് പ്ലാനിൽ, 10GB ഡായും ഉൾപ്പെടുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo