bsnl new 30 days plan 100gb data and unlimited calls
BSNL New Plan: 30 ദിവസം വാലിഡിറ്റി ലഭിക്കുന്ന മികച്ച ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിനെ കുറിച്ച് അറിയണ്ടേ? ബിഎസ്എൻഎൽ ക്രിസ്മസ് കാർണിവൽ ആയി പ്രഖ്യാപിച്ച പ്ലാനാണിത്. പൊതുമേഖല ടെലികോമിൽ നിന്നുള്ള ഈ മാസ പ്ലാനിന് തുച്ഛ വില മാത്രമാണ് ചെലവാകുന്നത്. പരിമിതകാലത്തേക്ക് മാത്രമാണ് പ്ലാൻ വരിക്കാർക്ക് ലഭ്യമാകുക എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഈ ബിഎസ്എൻഎൽ പാക്കേജിൽ 30 ദിവസത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡായി വോയിസ് കോളുകൾ ലഭ്യമാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 100 ജിബി ഡാറ്റയും അനുവദിച്ചിരിക്കുന്നു.
ഡിസംബർ 24 മുതൽ ബിഎസ്എൻഎൽ ക്രിസ്മസ് പ്ലാൻ ലഭ്യമാണ്. ജനുവരി 31 വരെ പ്ലാൻ ലഭ്യമാകും. ഇതിന് 251 രൂപയാണ് വില.
പ്ലാനിൽ സർക്കാർ ടെലികോം എസ്എംഎസ് ഓഫറുകളൊന്നും ചേർത്തിട്ടില്ല. എന്നാൽ ബിഐടിവി ആക്സസ് ഈ പാക്കേജിലൂടെ ലഭ്യമാകും. നിരവധി എന്റർടെയിൻമെന്റ് ഓഫറുകൾ പായ്ക്ക് ചെയ്കിരിക്കുന്ന സേവനമാണ് ബിഐടിവിയുടേത്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 30 ദിവസം വാലിഡിറ്റിയുള്ള മറ്റ് പ്ലാനുകൾ ഏതൊക്കെയാണെന്ന് അറിയണ്ടേ?
198 രൂപ, 229 രൂപയ്ക്കും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ പ്ലാനുകളുണ്ട്. ഇവ രണ്ടും ഒരു മാസ വാലിഡിറ്റിയിലാണ് വരുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകൾ 229 രൂപ പാക്കേജിൽ അനുവദിച്ചിട്ടുണ്ട്. 198 രൂപ പാക്കേജിൽ അൺലിമിറ്റഡ് ഡാറ്റയും ലഭ്യമാണ്.
247 രൂപയ്ക്കും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ പ്രീ പെയ്ഡ് പ്ലാനിലുണ്ട്. 30 ദിവസം കാലാവധിയിൽ 50GB ഡാറ്റയും, അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നു.
Also Read: ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, ആമസോണിൽ 50 MP+50 MP+ 50 MP ക്യാമറ Vivo 5G 60000 രൂപയ്ക്ക് താഴെ!
251 രൂപയുടേത് മാത്രമല്ല ബിഎസ്എൻഎല്ലിന്റെ ക്രിസ്മസ് ഓഫർ. 1 രൂപയ്ക്ക് 4ജി സിം ലഭിക്കുന്ന പ്ലാനും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നൽകുന്നു. ഒരു രൂപ പാക്കേജിൽ അൺലിമിറ്റഡ് കോളുകളും, ഡാറ്റയും, എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. ജനുവരി 5 വരെയാണ് ഒരു രൂപ പ്ലാൻ ലഭ്യമാകുന്നത്. ഇതിൽ പുതിയ സിമ്മും, ഒപ്പം ഒരു മാസം നീണ്ടുനിൽക്കുന്ന ടെലികോം സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.