BSNL 1 Rupee Plan
BSNL വരിക്കാർക്ക് വീണ്ടും ആ സന്തോഷ വാർത്ത എത്തി. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇപ്പോൾ Unlimited കോളിങ്ങും ബൾക്ക് ഡാറ്റയും തരുന്നു. ഇതിൽ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. വെറും 1 രൂപയ്ക്ക് നിങ്ങൾക്ക് മികച്ച പ്രീ പെയ്ഡ് സേവനങ്ങൾ പൊതുമേഖല ടെലികോമിൽ നിന്ന് തരുന്നു.
ഒരു രൂപയ്ക്ക് അൺലിമിറ്റഡ് സേവനങ്ങൾ തരുന്നു എന്നാണ് പ്ലാനിന്റെ മേന്മ. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് മുമ്പ് ഇത് ഫ്രീഡം പ്ലാനായാണ് ഓഫർ ചെയ്തത്. ശേഷം ക്രിസ്മസ് പ്രമാണിച്ചും ഒരു രൂപ പ്ലാൻ അവതരിപ്പിച്ചു. ഇത് പുതിയ വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണെന്നത് ശ്രദ്ധിക്കുക.
ബിഎസ്എൻഎൽ 1 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ആസ്വദിക്കാം. ഇതിൽ നിങ്ങൾക്ക് 2ജിബി ഡാറ്റയും അനുവദിച്ചിട്ടുണ്ട്. പ്ലാനിൽ ദിവസേന നിങ്ങൾക്ക് 100 എസ്എംഎസ് ആനുകൂല്യവുമുണ്ട്.
ഹാപ്പി 2026 ഓഫറായാണ് ബിഎസ്എൻഎൽ ഇത് അവതരിപ്പിച്ചത്. ഈ ഓഫർ ജനുവരി 31 വരെ ഇനി ലഭിക്കും. ഈ കാലയളവിൽ പ്ലാൻ എടുത്താൽ ലാഭത്തിൽ ടെലികോം സേവനം ലഭിക്കും. ഒരു സെക്കൻഡറി സിം എടുക്കാൻ ആലോചിക്കുന്നവർക്കും ഒരു രൂപയുടെ ഓഫർ അനുയോജ്യമാകും.
സർക്കാർ ടെലികോം രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലുമുള്ള വരിക്കാർക്കായി പുതിയൊരു അപ്ഗ്രേഡ് അവതരിപ്പിച്ചു. വൈ ഫൈ സേവനം ഉപയോഗിച്ചുകൊണ്ട് കോളിങ് സേവനങ്ങൾ ലഭിക്കുന്ന ഫീച്ചറാണിത്. വീടുകൾ, ഓഫീസുകൾ, ബേസ്‌മെന്റുകൾ, വിദൂര സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കണക്റ്റിവിറ്റിയില്ലെങ്കിലും, വോയിസ് കോളിങ് സാധ്യമാകും.
മൊബൈൽ കവറേജ് പരിമിതമായിട്ടുള്ള ഇടങ്ങളിൽ നിന്ന് വരെ സാധാരണ കോളുകൾ ചെയ്യാനാകും. സ്ഥിരമായ വൈ-ഫൈ കണക്ഷൻ ലഭ്യമുള്ളയിടത്ത് നിന്ന് വിഒവൈഫൈ ഫീച്ചർ പ്രവർത്തനക്ഷമമാകും.
Also Read: ആമസോണിൽ Special Offer! Oppo Reno 15 വരുന്നതിന് മുന്നേ ഈ ഓപ്പോ പ്രോ ഫോണിന് വിലക്കിഴിവ്
ഇന്ത്യയിൽ ഒട്ടാകെയായി ബിഎസ്എൻഎൽ തദ്ദേശീയമായ 4G നെറ്റ്‌വർക്ക് ആരംഭിച്ചിരുന്നു. സെപ്തംബറിലാണ് സ്വദേശി 5ജി എത്തിയത്. ഇനി കമ്പനിയുടെ അടുത്ത ലക്ഷ്യം 5ജിയിലേക്കാണ്. തദ്ദേശീയ സ്റ്റാക്ക് പൂർണമായും സോഫ്റ്റ്‌വെയർ അധിഷ്ഠിതമാണ്. കമ്പനിയുടെ ഇന്റർനെറ്റ് 5G-റെഡി ആണ്. 4ജിയുടെ ഇൻഫ്രാസ്ട്രക്ചറിന്റെ വലിയ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാതെ തന്നെ അപ്‌ഗ്രേഡ് ചെയ്യാൻ സഹായിക്കുന്ന ടെക്നോളജിയാണിത്.