BSNL Freedom Pack: അറിഞ്ഞോ? 150 രൂപയ്ക്ക് 3 ബ്ലോക്ക്ബസ്റ്റർ OTT ഓഫറുകൾ

BSNL Freedom Pack: അറിഞ്ഞോ? 150 രൂപയ്ക്ക് 3 ബ്ലോക്ക്ബസ്റ്റർ OTT ഓഫറുകൾ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഉപയോക്താക്കൾക്കായി BSNL Freedom Pack അവതരിപ്പിച്ചു. ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളുമായുള്ള മത്സരം ശക്തമാകുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായാണ് പുതിയ പാക്കേജ് അവതരിപ്പിച്ചത്. ജിയോ, എയർടെലിന്റെ അതേ തന്ത്രമാണ് ഇപ്രാവശ്യം ഫ്രീഡം പാക്കേജിൽ ബിഎസ്എൻഎൽ ഉപയോഗിച്ചിരിക്കുന്നത്. ടെലികോം സേവനങ്ങൾ മാത്രമല്ല മികച്ച ഒടിടി ആക്സസും അനുവദിക്കുന്നതിൽ മത്സരത്തിലാണ് സ്വകാര്യ കമ്പനികൾ. ഇത്തരത്തിൽ ബിഎസ്എൻഎല്ലും മൂന്ന് അടിപൊളി ഒടിടി ആക്സസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 150 രൂപയ്ക്ക് ലഭിക്കുന്ന പുതിയ പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

BSNL Freedom Pack 2026

കുറഞ്ഞ നിരക്കിൽ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ് ലഭിക്കുന്ന പാക്കേജാണിത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളാണ് ഓഫറിൽ തികച്ചും ഫ്രീയായി ലഭിക്കുന്നത്. സിനിമകളും വെബ് സീരീസുകളും ലൈവ് കണ്ടന്റുകളും ഒരൊറ്റ പ്ലാനിൽ ആസ്വദിക്കാമെന്നതാണ് നേട്ടം. മുമ്പും ഈ പ്ലാൻ ലഭ്യമായിരുന്നെങ്കിലും 199 രൂപയായിരുന്നു വില. എന്നാൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാൻ 150 രൂപയിലേക്ക് മാറ്റി. ജൂലൈ 23 മുതൽ ഫ്രീഡം പാക്കേജ് ലഭ്യമാണ്. 150 രൂപ ഒടിടി പ്ലാനിന്റെ ആനുകൂല്യങ്ങളും വാലിഡിറ്റിയും വിശദമായി അറിയാം.

Also Read: താഴെയിറങ്ങി! Vivo X300 FE 5G ആമസോണിൽ 80000 രൂപയ്ക്ക് താഴെ, 50MP Zeiss ക്യാമറയും സ്നാപ്ഡ്രാഗൺ പ്രോസസറും

ബിഎസ്എൻഎൽ 150 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ!

ഇന്ത്യയിൽ ഏറ്റവും പുതിയ ഒടിടി റിലീസുകൾ പ്രധാനമായും ജിയോഹോട്ട്സ്റ്റാറിലൂടെയാണ് നടക്കുന്നത്. ഇതിന് പുറമെ സീ5, സോണിലിവ് എന്നിവയിലും മിക്ക മലയാളം സിനിമകളും റിലീസിന് എത്താറുണ്ട്. ലൈവ് സ്പോർട്സ്, സീരീസുകൾ, ടെലിസീരിയലുകൾ എന്നിവയും ഈ മൂന്ന് പ്ലാറ്റ്ഫോമുകളിലും സുലഭമാണ്. ഇവയ്ക്കെല്ലാം കുറഞ്ഞത് 199 രൂപയെങ്കിലും സബ്സ്ക്രിപ്ഷൻ പ്ലാൻ ആകാറുണ്ട്. എന്നാൽ വെറും 150 രൂപയ്ക്ക് മൂന്ന് ഒടിടികളിലേക്കും ആക്സസ് ലഭിക്കുമെന്നതാണ് നേട്ടം. സീ5, ജിയോഹോട്ട്സ്റ്റാർ, സോണി ലിവ് ആക്സസ് 30 ദിവസത്തേക്ക് അനുവദിച്ചിരിക്കുന്നു.

ശ്രദ്ധിക്കേണ്ടത് ജിയോയുടെ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് വേണ്ടിയുള്ള ഓഫറാണിത്. ബിഎസ്എൻഎൽ ഫൈബറിന്റെ പുതിയതും നിലവിലുള്ളതുമായി വരിക്കാർക്ക് പ്ലാൻ തെരഞ്ഞെടുക്കാം. അതിനാൽ മൊബൈൽ സിം ഉപയോഗിക്കുന്നവർക്ക് 150 രൂപ ഫ്രീഡം പാക്കേജ് ലഭിക്കില്ല. 1800-4444 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെ പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile