BSNL Flash Sale: 1 രൂപയ്ക്ക് 1GB!ആരു സഞ്ചരിക്കാത്ത വഴിയിലൂടെ സർക്കാർ ടെലികോം, ഓഫർ ഇന്ന് കൂടി…

Updated on 01-Jul-2025
HIGHLIGHTS

ജൂൺ 28 മുതൽ ജൂലൈ 1 വരെയുള്ള കാലാവധിയിലാണ് ഓഫർ

കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക്, അവരുടെ ആവശ്യത്തിന് അനുസരിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാം

ഒരു ജിബിയ്ക്ക് ഒരു രൂപ എന്ന കണക്കിൽ മൊത്തം 400ജിബിയാണ് ഫ്ലാഷ് സെയിൽ ഓഫറിലുള്ളത്

BSNL Flash Sale: സർക്കാർ ടെലികോം കമ്പനിയുടെ വൈറലായ ഓഫറാണ് ഫ്ലാഷ് സെയിൽ. എന്തുകൊണ്ടെന്നാൽ ഇതുവരെ ഒരു ടെലികോം കമ്പനിയും ഇങ്ങനെയൊരു ഓഫർ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 28 മുതൽ ജൂലൈ 1 വരെയുള്ള കാലാവധിയിൽ, Bharat Sanchar Nigam Limited ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചിരുന്നു. ഇന്ന് കൂടി മാത്രമാണ് ബിഎസ്എൻഎൽ ഫ്ലാഷ് സെയിൽ.

BSNL Flash Sale: വിശദാംശങ്ങൾ

സർക്കാർ ടെലികോം പുതിയതായി 90,000-ലധികം 4G ടവറുകൾ പ്രവർത്തനക്ഷമമാക്കിയതിന്റെ ഭാഗമായാണ് ഓഫർ. കൂടാതെ ക്വാണ്ടം 5ജിയും സർക്കാർ ടെലികോമിന്റെ പദ്ധതിയിലുണ്ട്. ഈ അവസരത്തിൽ കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനായാണ് കമ്പനി ഫ്ലാഷ് സെയിൽ അവതരിപ്പിച്ചത്.

BSNL

കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക്, അവരുടെ ആവശ്യത്തിന് അനുസരിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാം. ഒരു ജിബിയ്ക്ക് ഒരു രൂപ എന്ന കണക്കിൽ മൊത്തം 400ജിബിയാണ് ഫ്ലാഷ് സെയിൽ ഓഫറിലുള്ളത്. ജൂലൈ 1, 2025 അർധരാത്രിയ്ക്ക് മുമ്പ് റീചാർജ് ചെയ്താൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ…

BSNL 400GB Plan: കൂടുതലറിയണ്ടേ?

40 ദിവസമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഫ്ലാഷ് സെയിൽ പ്ലാനിന്റെ വാലിഡിറ്റി. ഒരു ജിബി ഡാറ്റയ്ക്ക് ഒരു രൂപ എന്ന നിരക്കിൽ ഇന്റർനെറ്റ് ഉപയോഗിക്കാം. 400 രൂപയ്ക്ക് 400GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഇന്ന് റീചാർജ് ചെയ്യുന്നവർക്ക്, 40 ദിവസത്തേക്ക് ടെലികോം പ്ലാൻ ആസ്വദിക്കാം.

ഈ പ്ലാനിൽ ഡാറ്റ ആനുകൂല്യങ്ങൾ മാത്രമാണുള്ളത്. ഇതിൽ ബിഎസ്എൻഎൽ എസ്എംഎസ് ഓഫറുകളോ, വോയിസ് കോളുകളോ ഉൾപ്പെടുത്തിയിട്ടില്ല. 400ജിബിയും 40 ദിവസത്തിനുള്ളിൽ തീർന്നാൽ, ഡാറ്റ വേഗത 40kbps ആയി കുറയും.

നിങ്ങൾക്ക് ബിഎസ്എൻഎൽ വെബ്സൈറ്റ് വഴി പ്ലാൻ സ്വന്തമാക്കാം. കൂടാതെ സാധാരണ നിങ്ങൾ റീചാർജ് ചെയ്യാറുള്ള പേയ്മെന്റ് ആപ്പുകളും ഉപയോഗിക്കാം.

ബിഎസ്എൻഎൽ 4G, 5G അപ്ഡേറ്റ്

ബി‌എസ്‌എൻ‌എല്ലിന്റെ 4G ഇപ്പോൾ ഇന്ത്യയിലുടനീളം ലഭ്യമാണ്. വിദൂരപ്രദേശങ്ങളിൽ വരെ സർക്കാർ ടെലികോമിന്റെ 4ജി എത്തിക്കുന്നു. കമ്പനി ഇനി 5G സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനകം ടെലികോം ക്വാണ്ടം 5G FWA ആരംഭിച്ചു. ഇനിയിത് വരിക്കാരിലേക്ക് എത്താൻ കുറച്ചുകൂടി കാത്തിരിക്കാം.

Also Read: Jio Cheapest Plan: സോണിലിവ്, സീ5, ഹോട്ട്സ്റ്റാർ മാത്രമല്ല Unlimited 5ജിയും കോളിങ്ങും, ചെറിയ തുകയ്ക്ക്!

ഫിക്സഡ് വയർലെസ് ആക്സസാണ് ബിഎസ്എൻഎൽ 5ജി. ഫിസിക്കൽ സിം കാർഡില്ലാതെ സ്പീഡ് ഡാറ്റ ക്വാണ്ടം 5ജിയിലൂടെ ലഭിക്കും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :