bsnl extra data offer christmas special
BSNL സർക്കാർ ടെലികോം ഉപയോഗിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വീണ്ടും ക്രിസ്മസ് ഓഫറുമായി എത്തി. ഒരു രൂപ പ്ലാനിനും, 100ജിബി പ്ലാനിനും ശേഷം കമ്പനി മറ്റൊരു ധമാക്ക ഓഫറും പ്രഖ്യാപിച്ചു. ടെലികോമിലുള്ള 3 ജനപ്രിയ പ്ലാനുകളിൽ അധികമായി ഡാറ്റ അനുവദിച്ചു.
മൂന്ന് പ്ലാനുകളിലാണ് ബിഎസ്എൻഎൽ ഓഫർ പ്രഖ്യാപിച്ചത്. ഈ മൂന്ന് പാക്കേജുകളും 2ജിബി ഡാറ്റയുള്ള പ്രീ പെയ്ഡ് പ്ലാനുകളാണ്. 2ജിബിയ്ക്ക് പകരം ഇനി 2.5ജിബിയാണ് ലഭിക്കുക. ഇത് സർക്കാർ ടെലികോമിന്റെ ക്രിസ്മസ് ഓഫറാണ്. അതിനാൽ തന്ന പരിമിതമായ ദിവസങ്ങൾക്ക് മാത്രമാണ് ഓഫർ. ഈ കാലാവധിയ്ക്കുള്ളിൽ റീചാർജ് ചെയ്യുന്നവർക്ക്, എക്സ്ട്രാ ആനുകൂല്യം പ്രയോജനപ്പെടുത്താം.
347 രൂപ, 485 രൂപ, 2399 രൂപയുടെ പ്ലാനുകളിലാണ് ബോണസ് ലഭിക്കുന്നത്. ഇവ വിവിധ കാലാവധി നൽകുന്ന പ്ലാനുകളാണ്. ഈ പാക്കേജുകൾ തെരഞ്ഞെടുക്കുന്നവർക്ക് എക്സ്ട്രാ ഓഫർ വിനിയോഗിക്കാം. എന്നുവച്ചാൽ 2ജിബിയ്ക്ക് പകരം 2.5ജിബിയാണ് ഇനിമുതൽ ലഭിക്കുന്നത്.
ഡിസംബർ 24 മുതൽ ജനുവരി 31 വരെ എക്സട്രാ ഓഫർ സമയം അനുവദിച്ചിട്ടുള്ളത്. എന്നുവച്ചാൽ പുതിയതായി റീചാർജ് ചെയ്യുന്ന വരിക്കാർ ഇവയിൽ ഏതെങ്കിലും തെരഞ്ഞെടുത്താൽ അധിക 2.5ജിബി ലഭിക്കും. ജനുവരി 31 ന് ശേഷം പ്ലാനിൽ 2ജിബി ഡാറ്റയാകും ലഭിക്കുക എന്നാണ് നിലവിലെ വിവരം.
Also Read: BSNL New Plan: ഒരു മാസം വാലിഡിറ്റിയിൽ 100GB ഡാറ്റ, Unlimited കോളിങ്, തുച്ഛ വിലയിൽ!
ഇനി ഒരോ പ്ലാനുകളുടെയും വാലിഡിറ്റിയും ആനുകൂല്യങ്ങളും വിശദീകരിച്ച് അറിയാം.
347 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ 2ജിബി ഡാറ്റയായിരുന്നു ഇതുവരെ ലഭിച്ചിരുന്നത്. 50 ദിവസത്തേക്കുള്ള പ്രീ പെയ്ഡ് പ്ലാനാണിത്. ഇതിൽ അൺലിമിറ്റഡ് കോളിങ് അനുവദിച്ചിട്ടുണ്ട്. പ്ലാനിൽ 100 എസ്എംഎസ് പ്രതിദിന ക്വാട്ടയായും ഉൾപ്പെടുത്തിയിരിക്കുന്നു.
72 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലുള്ളത്. ഇതിൽ 100 എസ്എംഎസ് പ്രതിദിനം നേടാം. പ്ലാനിൽ 2ജിബിയും അൺലിമിറ്റഡ് കോളിങ്ങുമുണ്ട്. എന്നാൽ ജനുവരി 31 വരെ റീചാർജ് ചെയ്താൽ നിങ്ങൾക്ക് 2.5ജിബി ഡാറ്റയുടെ ആനുകൂല്യം 72 ദിവസവും കിട്ടും.
2399 രൂപയുടെ ടെലികോം പ്ലാനിലും 2.5ജിബി ഡാറ്റയാണ് ലഭ്യമാകുന്നത്. 365 ദിവസമാണ് 2399 രൂപ പ്ലാനിൽ വരുന്ന വാലിഡിറ്റി. ഇതിലും അൺലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസ് ഓഫറുകളുമുണ്ട്. പ്ലാനിൽ ഇപ്പോൾ റീചാർജ് ചെയ്താൽ ഒരു വർഷ കാലയളവിൽ 2.5ജിബി ഉറപ്പിക്കാം.