BSNL Diwali Offer: 600GB ഒരു വർഷം! കണ്ടില്ലേ, കണ്ടില്ലേ BSNL ഒരുക്കിയ സമ്മാനം, ഗംഭീരം…

Updated on 31-Oct-2024
HIGHLIGHTS

വർഷം മുഴുവനായി 600GB ഡാറ്റ അനുവദിച്ചിട്ടുള്ള പ്ലാനിൽ Diwali Offer

ജിയോ ഓഫർ ചെയ്യുന്നതിനേക്കാൾ മികച്ച ദീപാവലി സമ്മാനമാണിത്

വാർഷിക പ്ലാനിന്റെ വില കുറച്ച് സാധാരണക്കാർക്ക് ആശ്വാസം നൽകിയിരിക്കുകയാണ് BSNL

BSNL Diwali Offer: സർക്കാർ ടെലികോം കമ്പനിയുടെ ഓഫറാണ് ഓഫർ. വരിക്കാരുടെ ആവശ്യം അറിഞ്ഞാണ് ബിഎസ്എൻഎൽ ഓഫർ അവതരിപ്പിച്ചിട്ടുള്ളത്. അതും വാർഷിക പ്ലാൻ കുറച്ചുകൂടി താങ്ങാനാവുന്ന വിലയിലേക്ക് മാറ്റിയിരിക്കുന്നു.

BSNL Diwali Offer

ജിയോ ഓഫർ ചെയ്യുന്നതിനേക്കാൾ മികച്ച ദീപാവലി സമ്മാനമെന്ന് പറയാം. Bharat Sanchar Nigam Limited പ്രഖ്യാപിച്ച ദീപാവലി ഓഫറെന്തെന്നോ? വാർഷിക പ്ലാനിന്റെ വില കുറച്ച് സാധാരണക്കാർക്ക് ആശ്വാസം നൽകിയിരിക്കുകയാണ് കമ്പനി.

പലരും വാർഷിക പ്ലാനുകളിലുള്ള റീചാർജ് ഓപ്ഷനുകളായിരിക്കും തെരഞ്ഞെടുക്കുന്നത്. പ്രത്യേകിച്ച് ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർ. ഇവർക്ക് 365 ദിവസ പ്ലാനിൽ ലാഭം നേടാവുന്ന സമ്മാനമാണ് ഇപ്പോഴുള്ളത്. അൺലിമിറ്റഡ് കോളുകളും, ഇന്റർനെറ്റുമെല്ലാം ലഭിക്കുന്ന പെർഫെക്ട് പാക്കേജാണിത്.

BSNL Rs 1,999 പ്ലാൻ വില വെട്ടിക്കുറച്ചു

2000 രൂപയ്ക്കും താഴെ വാർഷിക പ്ലാനെന്നത് ഇപ്പോൾ വിരളമാണെന്ന് തന്നെ പറയാം. കാരണം, ജിയോയും എയർടെലും താരിഫ് കൂട്ടിയത് വാർഷിക പ്ലാനുകളെയും ബാധിച്ചു. 2000 രൂപയ്ക്കും മുകളിലാണ് ഒരു വർഷത്തേക്കുള്ള പ്ലാനിന് വിലയാകുന്നത്.

എന്നാൽ ബിഎസ്എൻഎൽ ആകർഷക ആനുകൂല്യങ്ങളോടെ വാർഷിക പ്ലാൻ തരുന്നു. 1999 രൂപയുടെ റീചാർജ് പാക്കേജ് അതിന് ഏറ്റവും ഉദാഹരണം മാത്രം. 1999 രൂപ പ്ലാനിലാണ് ദീപാവലി ഓഫർ നൽകുന്നത്. ഇത് എന്നെന്നേക്കുമായി മാറ്റം വരുത്തിയിട്ടില്ല. ദീപാവലിയോട് അനുബന്ധിച്ച് ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമാണ് ഈ വിലയ്ക്ക് റീചാർജ് ചെയ്യാനാകുക.

അതായത് ഇനിമുതൽ 1999 രൂപ പ്ലാൻ 1899 രൂപയ്ക്ക് കിട്ടും. വർഷം മുഴുവനായി 600GB ഡാറ്റ അനുവദിച്ചിട്ടുള്ള പ്ലാനാണിത്. 365 ദിവസ വാലിഡിറ്റി പ്ലാനിൽ അൺലിമിറ്റഡ് കോളിങ് സൌകര്യവുമുണ്ട്. അതുപോലെ 100 എസ്എംഎസ് ദിവസവും ഇതിലൂടെ ലഭിക്കുന്നതാണ്.  (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

വില കുറഞ്ഞ വാർഷിക പ്ലാനിൽ 100 രൂപ വെട്ടിക്കുറച്ചത് വലിയ ആശ്വാസമാണ്. 1899 രൂപയ്ക്ക് ഒരു വർഷം വാലിഡിറ്റി ലഭിക്കും. ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ മറ്റ് ചില നേട്ടങ്ങൾ കൂടി പ്ലാനിലുണ്ട്. 1899 രൂപയ്ക്ക് നിങ്ങൾക്ക് ഗെയിമുകളും മ്യൂസിക്കും ആസ്വദിക്കാം.

Also Read: Airtel Cheap Plan: 199 രൂപയ്ക്ക് Unlimited കോളിങ്ങും, 2GBയും! SIM ആക്ടീവാക്കി നിർത്താൻ ഇത് മതി

ഓഫർ എന്ന് വരെ?

ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായാണ് സർക്കാർ ടെലികോം ഓഫർ പ്രഖ്യാപിച്ചത്. അതിനാൽ തന്നെ ഇതൊരു പരിമിതകാല ഓഫറാണ്. നവംബർ 7 വരെയാണ് 1899 രൂപയ്ക്ക് പ്ലാൻ ലഭ്യമാകുക. ഇതിന് ശേഷം വീണ്ടും വില പഴയ രീതിയിലാകാൻ സാധ്യതയുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :