bsnl dhamaka plan for 30 days
BSNL നിരവധി ബജറ്റ് പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. അൺലിമിറ്റഡ് കോളുകളും ഡാറ്റയും ലഭിക്കുന്ന പാക്കേജാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പുതിയതായി അവതരിപ്പിച്ചത്. ഒന്നിനുപുറകെ ഒന്നായി റീചാർജ് പ്ലാനുകൾ സർക്കാർ ടെലികോം തരികയാണ്. ഇപ്പോൾ അവതരിപ്പിച്ചത് ഒരു മാസം കാലാവധിയുള്ള പ്ലാനാണ്. തുച്ഛ വിലയിൽ എല്ലാ ടെലികോം സേവനങ്ങളും ഇതിൽ സ്വന്തമാക്കാം.
ബജറ്റ് റീചാർജ് പ്ലാനുകൾ നോക്കുന്നവർക്ക് Bharat Sanchar Nigam Limited പാക്കേജിൽ നിന്ന് നേടാം. അടുത്തിടെ രാജ്യവ്യാപകമായി കമ്പനി 4 ജി സേവനം ആരംഭിച്ചു. സ്വകാര്യ ടെലികോം കമ്പനികളേക്കാൾ ബിഎസ്‌എൻഎൽ പ്ലാനുകൾ വളരെ വിലകുറഞ്ഞതാണ്. ഇപ്പോൾ അവതരിപ്പിച്ച 30 ദിവസ പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് വിശദമായി അറിഞ്ഞാലോ!
ബിഎസ്‌എൻഎല്ലിന്റെ പ്ലാൻ ഇന്ത്യയിലുടനീളം ലഭ്യമല്ല. ഈ ബിഎസ്‌എൻഎൽ റീചാർജ് പ്ലാനിന് ₹225 ആണ് വില. പരിധിയില്ലാത്ത കോളിംഗും സൗജന്യ നാഷണൽ റോമിംഗും 225 രൂപ പാക്കേജിൽ നിന്ന് നേടാം.
പ്രതിദിനം 2.5 ജിബി അതിവേഗ ഡാറ്റ ഈ പ്ലാനിൽ നിന്ന് നേടാം. ഈ ബിഎസ്‌എൻഎൽ പ്ലാൻ 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങളും നൽകുന്നു. കോളിങ്ങിനും എസ്എംഎസ്സിനും പുറമെ പ്ലാനിൽ നിങ്ങൾക്ക് സൗജന്യ ബിടിവി ആക്‌സസ് ലഭിക്കും. ഇതിൽ 350-ലധികം ലൈവ് ടിവി ചാനലുകളിലേക്കും ഒടിടി ആപ്പുകളിലേക്കും സബ്സ്ക്രിപ്ഷൻ നേടാം. ഈ ബിഎസ്‌എൻഎൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.
എന്തായാലും ജിയോയ്ക്ക് ഇത്രയും വില കുറഞ്ഞ പ്ലാനുകൾ കിട്ടുന്നത് വിരളമായിരിക്കും. ഇതേ വിലയിൽ വരുന്ന മറ്റൊരു പാക്കേജ് 299 രൂപയുടേതാണ്. ജിയോ 299 രൂപ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിൽ 3ജിബി പ്രതിദിന ഡാറ്റ ഉൾപ്പെടുത്തിയിരിക്കുന്നു. അൺലിമിറ്റഡ് കോളിങ്ങും, ഇതിൽ ദിവസേന 100 എസ്എംഎസ്സും ലഭ്യമാണ്.
Also Read: Vivo Y19s 5G Launched: 10999 രൂപയ്ക്ക് 6000mAh ബാറ്ററിയുമായി പുതുപുത്തൻ സ്മാർട്ഫോൺ എത്തി
ഇതേ വിലയാകുന്ന പ്ലാൻ ഭാരതി എയർടെലിലും ലഭ്യമല്ല. 30 ദിവസത്തേക്ക് സേവനങ്ങൾ ലഭിക്കുന്ന 399 രൂപയാണ് വില. ഇതിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസേന പാക്കേജിൽ 2.5ജിബി ഡാറ്റ ലഭിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ആമസോൺ പ്രൈം വീഡിയോയും 399 രൂപ പാക്കേജിൽ നിന്ന് നേടാം.