BSNL Christmas Bonanza: 2ജിബി, Unlimited കോളിങ്, എസ്എംഎസ് എല്ലാം ചേർന്ന കിടിലൻ ഓഫർ

Updated on 22-Dec-2025

BSNL ക്രിസ്മസ് പ്രമാണിച്ച് അവതരിപ്പിച്ച ഓഫറിനെ കുറിച്ച് നിങ്ങളറിഞ്ഞോ? അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും എസ്എംഎസ് സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഓഫറാണിത്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ക്രിസ്മസ് ബൊണാൻസ ഓഫറിനെ കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടോ? എങ്കിൽ ഞങ്ങൾ വിശദീകരിച്ച് പറഞ്ഞുതരാം.

BSNL Christmas Bonanza 2025

ക്രിസ്മസ് ഓഫറുകളുടെ ഭാഗമായാണ് പൊതുമേഖല ടെലികോം ഇങ്ങനെയൊരു പ്ലാൻ അവതരിപ്പിച്ചത്. ബിഎസ്എൻഎല്ലിന്റെ പുതിയ വരിക്കാർക്ക് ഒരു മാസത്തെ സൗജന്യ മൊബൈൽ സേവനങ്ങൾ ഇത് തരുന്നു. ഒരു രൂപ ക്രിസ്മസ് പ്ലാനിലൂടെ 4G ഇന്റർനെ്റ്റ് സേവനം ആസ്വദിക്കാം.

ഇതിൽ ടെലികോം പ്രതിദിനം 2GB ഹൈ-സ്പീഡ് 4G ഡാറ്റയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ബിഎസ്എൻഎൽ ഓഫറിൽ നിന്ന് നേടാം. ഇതിൽ എല്ലാ ദിവസവും 100 SMS ആനുകൂല്യവും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു. എന്നാൽ ഈ ക്രിസ്മസ് ഓഫറിൽ ചില ന്യൂനതകളുണ്ട്.

Also Read: ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, ആമസോണിൽ 50 MP+50 MP+ 50 MP ക്യാമറ Vivo 5G 60000 രൂപയ്ക്ക് താഴെ!

BSNL New Offer

മുമ്പ് ഡിസംബർ 31 വരെയായിരുന്നു പ്ലാൻ തെരഞ്ഞെടുക്കാൻ അവസരം നൽകിയത്. എന്നാൽ ക്രിസ്മസ് പ്രമാണിച്ച് വരിക്കാർക്ക് കൂടുതൽ ദിവസം കമ്പനി അനുവദിച്ചു. 2026 ജനുവരി 5 വരെ ഈ പ്ലാൻ തെരഞ്ഞെടുക്കാം.

4ജി കണക്ഷനോടെ സൗജന്യ സിം കാർഡ് ആക്ടിവേഷൻ ചെയ്യാമെന്നതാണ് പ്ലാനിലെ നേട്ടം. ഈ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. എന്നുവച്ചാൽ പുതിയതായി ഒരു ബിഎസ്എൻഎൽ സിം വേണമെന്നുണ്ടെങ്കിൽ ഇനി പണച്ചെലവില്ല. പുതിയ സിമ്മും, ഒപ്പം ഒരു മാസം നീണ്ടുനിൽക്കുന്ന ടെലികോം സേവനങ്ങളും ഇതിൽ ലഭിക്കുന്നു. വെറും 1 രൂപ മാത്രമാണ് ഇതിന് ചെലവാകുന്നതെന്നാണ് ഓഫറിലെ ഹൈലൈറ്റ്.

ബിഎസ്എൻഎൽ സഞ്ചാർ മിത്ര ആപ്പ്

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അടുത്തിടെ സഞ്ചാർ മിത്ര എന്ന ആപ്പ് വികസിപ്പിച്ചു. മുമ്പ് ഇതേ സേവനം കമ്പനി നൽകിയത് സ്വകാര്യ സ്ഥാപനവുമായുള്ള കരാറിലായിരുന്നു. ഇത് അവസാനിച്ചതോടെ, സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം അവരുടെ തന്നെ ആപ്ലിക്കേഷൻ പുറത്തിറക്കി. ബിഎസ്എൻഎൽ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇൻ-ഹൗസ് ആപ്പാണ് സഞ്ചാർ മിത്ര.

ഇപ്പോൾ കമ്പനിയുടെ സ്വന്തം പ്ലാറ്റ്‌ഫോം ഉള്ളതിനാൽ, പുതിയ ഉപയോക്താക്കളെ പരിശോധിച്ചുറപ്പിക്കുന്നത് കൂടുതൽ അനായാസമാകുന്നു. ഭാവിയിൽ ബിഎസ്എൻഎൽ പുരോഗമനത്തിന് ഇത് കൂടുതൽ സഹായകമാകും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :