BSNL Cheapest Plan
BSNL Cheapest Plan: 35 ദിവസത്തേക്ക് മികച്ചൊരു പ്രീ-പെയ്ഡ് പ്ലാൻ അറിഞ്ഞാലോ! മികച്ചതെന്ന് പറഞ്ഞാൽ ബജറ്റിന് ഇണങ്ങിയ പോക്കറ്റ് ഫ്രണ്ട്ലി പ്ലാനിനെ കുറിച്ചാണ് പറയുന്നത്. ഈ പ്ലാനിൽ കോളിങ്ങും ഡാറ്റയും സേവനങ്ങൾ ആസ്വദിക്കാം. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
ഒരു മാസം കൂടുതൽ വാലിഡിറ്റിയുള്ള പാക്കേജിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ പ്ലാനിൽ നിങ്ങൾക്ക് 35 ദിവസം ക്യത്യമായി ടെലികോം സേവനങ്ങൾ ആസ്വദിക്കാം. പ്ലാനിൽ വോയിസ് കോളുകളും വെവ്വേറെ ടെലികോം ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
വോയിസ് കോളുകൾക്ക് മാത്രം മുൻഗണന നൽകുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. എന്ന് പറഞ്ഞാലും ഈ പാക്കേജിൽ ഇന്റർനെറ്റ് സേവനങ്ങളും ഉറപ്പിക്കാവുന്നതാണ്.
Bharat Sanchar Nigam Limited-ന്റെ 35 ദിവസ പ്ലാനിനെ കുറിച്ച് വിശദമായി അറിഞ്ഞാലോ?
ഫോൺ ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും പ്ലാൻ തെരഞ്ഞെടുക്കാം. ദിവസം വെറും 3 രൂപ മാത്രമാണ് പ്ലാനിന് ചെലവാകുക. ഇങ്ങനെ 35 ദിവസത്തേക്ക് മികച്ച കോളിങ് ആസ്വദിക്കാം. 35 ദിവസത്തേക്ക് ടെലികോം സേവനങ്ങൾ ലഭിക്കാൻ 107 രൂപയാണ് ചെലവാകുന്നത്.
200 മിനിറ്റ് സൗജന്യ വോയിസ് കോൾ ഇതിൽ ലഭിക്കും. ലോക്കൽ, എസ്ടിഡി കോളുകളാണ് ഇതിലുള്ളത്. 200 മിനിറ്റ് വോയിസ് കോളിങ് സേവനം ഉപയോഗിച്ച് കഴിഞ്ഞാൽ, കുറഞ്ഞ ചിലവിൽ ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റി ആസ്വദിക്കാം. ഈ പ്ലാനിനൊപ്പം 3GB ഡാറ്റയും നേടാം. എന്നാൽ ശ്രദ്ധിക്കേണ്ടത് ഈ പ്രീ-പെയ്ഡ് പ്ലാനിൽ സൗജന്യ എസ്എംഎസ് സേവനങ്ങൾ ലഭിക്കുന്നില്ല. എന്നാലും സിം കാർഡ് ആക്ടീവ് ആയി നിലനിർത്താൻ ആഗ്രഹിക്കുന്നവർ 107 രൂപ പ്ലാൻ വിട്ടുകളയണ്ട.
ജിയോയ്ക്ക് 107 രൂപയിൽ പ്രീ- പെയ്ഡ് പ്ലാനില്ല. ജിയോ ഭാരത് ഫോണുകൾക്ക് 123 രൂപയുടെ പ്ലാനുണ്ട്. ഇത് 28 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളും പ്രതിദിനം 0.5 GB ഡാറ്റയും തരുന്നു. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 107 രൂപ പാക്കേജിന് സമാനമാണ് ഈ ജിയോഭാരത് പ്ലാൻ.