കുറഞ്ഞ ചെലവിൽ കൂടുതൽ കാലാവധി ലഭിക്കുന്ന പ്ലാനുകൾ നോക്കുന്നവർക്ക് ഇതാ വമ്പനൊരു റീചാർജ് പ്ലാൻ. ദീർഘമായ വാലിഡിറ്റിക്കൊപ്പം അൺലിമിറ്റഡ് കോളിംഗ് ലഭിക്കുന്ന ബജറ്റ് ഫ്രണ്ട്ലി BSNL Plan നെ കുറിച്ച് അറിയണോ? സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനയ്ക്കിടയിൽ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പോക്കറ്റിന് ഇണങ്ങുന്ന പ്രീ പെയ്ഡ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ മൂല്യം നൽകുന്ന പ്ലാനുകളുള്ളതിനാൽ സാധാരണക്കാർ ആശ്രയിക്കുന്നതും ബിഎസ്എൻഎല്ലിനെ തന്നെയാണ്. ഇവിടെ പറയുന്ന 599 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങളും വിശദാംശങ്ങളും അറിയാം.
SurveyBSNL Recharge Plan
ഈ ബിഎസ്എൻഎൽ പ്ലാനിന് 600 രൂപയിലും താഴെയാണ് വിലയാകുന്നത്. 70 ദിവസത്തെ ദീർഘകാല വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകളും അതിവേഗ 4G ഡാറ്റയും ഇതിൽ ലഭിക്കുന്നു. രണ്ടര മാസത്തേക്ക് റീചാർജ് പ്ലാൻ അന്വേഷിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും, അധികം ഡാറ്റ വേണ്ടാത്തവർക്കും ഈ പ്ലാൻ അനുയോജ്യമാണ്. പ്ലാനിന്റെ വാലിഡിറ്റി, ആനുകൂല്യങ്ങൾ എന്നിവ വിശദമായി അറിയാം.
Also Read: iOS 27 Update: പഴയ ഐഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത, പുതിയ iOS അപ്‌ഡേറ്റുമായി ആപ്പിൾ!
BSNL 599 Plan Benefits
- കോളിങ്: ഇന്ത്യയിൽ നിന്നൊട്ടാകെ കോളിങ് സേവനങ്ങൾ 599 രൂപ പ്ലാനിൽ ലഭിക്കും. അൺലിമിറ്റഡായി ലോക്കൽ, എസ്ടിഡി വോയിസ് കോളുകൾ ആസ്വദിക്കാം. സൗജന്യ ദേശീയ റോമിംഗ് സേവനവും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിലുണ്ട്.
Stay connected longer with the ₹599/- All-in-One Plan!#BSNLIndia #StayConnected #InternetForEveryone #DigitalLife #IndiaOnline #BSNLServices #SmartIndia #EverydayConnectivity #599plan #3GBdata@CMDBSNL @robertravi21 pic.twitter.com/mC8NSd2llO
— BSNL India (@BSNLCorporate) June 20, 2026
- എസ്എംഎസ്: ഈ പ്ലാനിൽ ബിഎസ്എൻഎൽ പ്രതിദിനം 100 എസ്എംഎസ്സും അനുവദിച്ചിരിക്കുന്നു. ഇങ്ങനെ 7000 എസ്എംഎസ് ഓഫറുകളാണ് മൊത്തം വാലിഡിറ്റിയിൽ ലഭിക്കുക.
- ഡാറ്റ: എല്ലാ ദിവസവും 3 ജിബി ഡാറ്റ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിൽ ആസ്വദിക്കാം. ബിഎസ്എൻഎല്ലിന്റെ സ്വദേശി 4ജി ഡാറ്റയാണ് 599 രൂപ പാക്കേജിൽ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റിയിൽ 210 ജിബി ഡാറ്റ ആസ്വദിക്കാം.
- അധിക ഓഫറുകൾ: ബിഎസ്എൻഎല്ലിന്റെ 599 രൂപ പാക്കേജിൽ സൗജന്യമായി ബിഎസ്എൻഎൽ ലൈവ് ടിവി എന്ന BiTV സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിഎസ്എൻഎൽ 599 vs ജിയോ പ്ലാൻ
599 രൂപ പ്ലാനിൽ പ്രതിദിന ചിലവ് വെറും 8.50 രൂപ മാത്രമാണ്. അൺലിമിറ്റഡ് കോളിങ്, മികച്ച ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കുമെന്നതാണ് നേട്ടം. ഇത്രയും വാലിഡിറ്റിയുള്ള ജിയോ, എയർടെൽ പ്ലാനുകൾക്ക് 600 രൂപയിലും മുകളിലാണ് വിലയാകുന്നത്.
450 രൂപയ്ക്കും 500 രൂപയ്ക്കും ജിയോയുടെ പക്കൽ പ്ലാനുകളുണ്ട്. ഇവയെല്ലാം കുറഞ്ഞ കാലാവധിയുള്ള പാക്കേജുകളാണ്. എന്നുവച്ചാൽ 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഇവയിലുള്ളത്. കോളിങ് സേവനങ്ങൾ ഈ പ്രീ പെയ്ഡ് പ്ലാനുകളിൽ ലഭ്യമല്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
