BSNL 449 Plan Benefits
ദീർഘകാല വാലിഡിറ്റിയും അൺലിമിറ്റഡ് ആനുകൂല്യങ്ങളും ആഗ്രഹിക്കുന്നവർക്ക് BSNL തരുന്ന ഒരു ബമ്പർ ഓഫർ അറിഞ്ഞാലോ! ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇതിൽ 5GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് കോളുകളും അനുവദിച്ചിരിക്കുന്നു. ബിഎസ്എൻഎൽ 4G സ്പീഡിൽ കണക്റ്റിവിറ്റിയും ഒപ്പം കട്ടായ സിം ആക്ടിവേറ്റ് ചെയ്യാനുമുള്ള ഓഫറാണിത്. 450 രൂപയിലും താഴെ മാത്രം വിലയാകുന്ന പ്ലാനിന്റെ കൃത്യമായ വിലയും ആനുകൂല്യങ്ങളും വിശദമായി അറിയാം.
90 ദിവസത്തേക്കുള്ള ബിഎസ്എൻഎൽ പ്ലാനിന് മാസച്ചെലവ് വെറും 150 രൂപ മാത്രമാണ്. ബിഎസ്എൻഎൽ തരുന്ന ഈ പ്രീ പെയ്ഡ് പ്ലാൻ ജിയോ, എയർടെലിന് ശരിക്കും വെല്ലുവിളിയാണ്. കാരണം ഇത്രയും തുച്ഛ വിലയിൽ സ്വകാര്യ ടെലികോമുകളിൽ പ്ലാനുകൾ ലഭ്യമല്ല.
കുറഞ്ഞ ചെലവിൽ കൂടുതൽ കാലം സിം ആക്ടീവായിരിക്കും. പോരാഞ്ഞിട്ട് സിം കട്ടായ GP-2 വരിക്കാർക്ക് വീണ്ടും ബിഎസ്എൻഎല്ലിലേക്ക് വരാനുള്ള അവസരം കൂടിയാണിത്. 449 രൂപയുടെ ടെലികോം പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിലെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
Also Read: ZEBRONICS 7.2.4 Dolby Atmos സൗണ്ട് ബാറിന് ആമസോൺ EPL സെയിലിൽ വൻ വിലക്കുറവ്
ഇതിൽ 3 മാസത്തേക്ക് നിങ്ങൾക്ക് സിം സജീവമാക്കാനാകും. പ്ലാനിൽ അൺലിമിറ്റഡായി ഇൻകമിങ്, ഔട്ട്ഗോയിങ് സേവനങ്ങളും ലഭ്യമാണ്. 90 ദിവസത്തേക്ക് ആകെ 5GB ഡാറ്റയാണ് ലഭിക്കുന്നത്. പരിമിതമായ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഇത് പ്രയോജനകരമാകും. ഒടിപി തടസ്സമില്ലാതെ ലഭിക്കാനും മറ്റും സർക്കാർ ടെലികോം 100 എസ്എംഎസ് സേവനങ്ങളും അനുവദിച്ചിട്ടുണ്ട്.
ഈ പ്ലാൻ ലഭിക്കാൻ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് സന്ദർശിക്കാം. പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡാക്കി, ലോഗിൻ ചെയ്യുമ്പോൾ റീചാർജ് ഓപ്ഷൻ ലഭിക്കും. PLAN 449 എന്ന് ടൈപ്പ് ചെയ്ത് 123 എന്ന നമ്പറിലേക്ക് മെസേജ് ചെയ്താലും മതി. എന്നാൽ സിം കട്ടായവർക്ക് ഇങ്ങനെയൊരു മാർഗം തെരഞ്ഞെടുക്കാനാകില്ല. ഗൂഗിൾ പേ, PhonePe, Paytm പോലുള്ള പേയ്മെന്റ് ആപ്പുകളിലും റീചാർജ് ഓപ്ഷൻ ലഭ്യമാണ്.