bsnl best plan 336 days unlimited calling data sms
BSNL Best Plan: 336 ദിവസം വാലിഡിറ്റിയുള്ള മികച്ച ടെലികോം പ്ലാൻ നോക്കിയാലോ! ഏകദേശം ഒരു വർഷത്തിന് അടുത്ത് കാലയളവ് വരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന് 4 രൂപ മാത്രമാണ് ചെലവ് വരുന്നത്. ദീർഘകാലത്തേക്ക് സിം ആക്ടീവാക്കി നിർത്താനും, കോളിങ് ആവശ്യങ്ങൾക്കായി പ്ലാനുകൾ നോക്കുന്നവർക്കും പാക്കേജ് അനുയോജ്യമാകും.
11 മാസത്തെ വാലിഡിറ്റിയാണ് പ്ലാനിലുള്ളത്. ഇതിൽ ആവശ്യത്തിന് ഇന്റർനെറ്റും അൺലിമിറ്റഡ് കോളിങ് സേവനനങ്ങളും ടെലികോം കമ്പനി തരുന്നു. 336 ദിവസത്തെ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. Bharat Sanchar Nigam Limited പാക്കേജിൽ 336 ദിവസത്തെ വാലിഡിറ്റി നൽകുന്നു. പ്രധാനമായും കോളിങ്ങിനും സിം കാർഡ് ആക്ടീവായി നിലനിർത്താനുമുള്ള പ്ലാനാണിത്. പ്ലാനിന്റെ ദിവസച്ചെലവാണ് 4 രൂപ. ഇത് 1,499 രൂപ വിലയാകുന്ന പ്ലാനാണ്.
336 ദിവസമാണ് വാലിഡിറ്റി. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ, STD കോളുകൾ ലഭിക്കുന്നു. MTNL നെറ്റ്‌വർക്കുകളിൽ ഉൾപ്പെടെയുള്ള കോളിങ് സേവനങ്ങൾ നേടാം.
മൊത്തം 24 GB ഡാറ്റയാണ് ഈ ബിഎസ്എൻഎൽ പാക്കേജിലുള്ളത്. ഇത് 336 ദിവസത്തേക്കുള്ള മൊത്തം ഡാറ്റയാണ്. ഈ ഡാറ്റാ ലിമിറ്റ് കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 40 Kbps ആയി പരിമിതപ്പെടുന്നു. സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്ക് അതിനാൽ 1499 രൂപ പാക്കേജ് അനുയോജ്യമാകും. പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും സർക്കാർ ടെലികോം തരുന്നുണ്ട്.
ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഈ പ്ലാനിൽ റീചാർജ് ചെയ്യാം. ഗൂഗിൾപേ പോലുള്ള യുപിഐ ആപ്പുകളിലൂടെയും റീചാർജ് പ്ലാൻ തെരഞ്ഞെടുക്കാം.
499-ന് സമാനമായ വാർഷിക പ്ലാനുകൾ എയർടെലോ ജിയോയോ തരുന്നില്ല. എങ്കിലും സർക്കാർ ടെലികോമിന്റെ 336 ദിവസത്തോട് അടുത്ത് നിൽക്കുന്ന പ്ലാനുകൾ പരിശോധിക്കാം. 1899 രൂപയാണ് ജിയോയുടെ 336 ദിവസത്തെ കാലയളവുള്ള പാക്കേജിന്റെ വില. മൊത്തം 24 GB ഡാറ്റയും, അൺലിമിറ്റഡ് കോളിങ്ങും ഇതിൽ ലഭിക്കും. 3600 സൗജന്യ എസ്എംഎസ് സേവനങ്ങളും 1899 രൂപ പാക്കേജിലുണ്ട്.
1499 രൂപയുടെ ബിഎസ്എൻഎൽ പാക്കേജിന് സമാനമായി എയർടെലിൽ 336 ദിവസത്തേക്ക് പ്ലാനുകളില്ല. പകരം സ്വകാര്യ ടെലികോം തരുന്നത് 1799 രൂപയുടെ പാക്കേജാണ്. ഇതിന് 365 ദിവസത്തെ വാലിഡിറ്റിയുണ്ട്.
Also Read: 810 വാട്ട് LG Dolby Atmos Soundbar കൂറ്റൻ ഡിസ്കൗണ്ടിൽ! ഈ ഓണത്തിന് പ്രീമിയം ഹോം തിയേറ്റർ സിസ്റ്റം…