BSNL long validity plan
4G കണക്റ്റിവിറ്റിയിലൂടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സാധാരണക്കാരെ കൈയിലെടുത്തു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലികോം ഓപ്പറേറ്റർ BSNL നിരവധി മികച്ച റീചാർജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. വരിക്കാർക്ക് ഏറ്റവും താങ്ങാനാവുന്ന താരിഫുകളിൽ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളുമുണ്ട്. ഇത്തരത്തിൽ ആകർഷകമായ ഒരു ബിഎസ്എൻഎൽ പ്ലാൻ ഞങ്ങൾ പറഞ്ഞുതരാം.
വിപണിയിലെ വാലിഡിറ്റി പ്ലാനുകൾ നോക്കുമ്പോൾ ബിഎസ്‌എൻഎല്ലിന്റെ 1499 രൂപയുടെ പ്ലാൻ മികച്ചതാണ്. ഇതിൽ ഏറ്റവും മികച്ച വാലിഡിറ്റി ലഭിക്കും.
ബിഎസ്‌എൻഎല്ലിന്റെ 1499 രൂപയുടെ പ്ലാനിലെ വാലിഡിറ്റി 336 ദിവസമാണ്. ഇതിൽ അൺലിമിറ്റഡായി നിങ്ങൾക്ക് സൗജന്യ വോയ്‌സ് കോളിംഗ് ആസ്വദിക്കാം. പാക്കേജിൽ ബിഎസ്എൻഎൽ ഡാറ്റ ആനുകൂല്യങ്ങളും തരുന്നു. ദിവസം 4 രൂപ മാത്രമാണ് പ്രീ- പെയ്ഡ് പ്ലാനിന്റെ വില. ഇതിലെ ആനുകൂല്യങ്ങൾ നോക്കാം.
1499 രൂപയുടെ Bharat Sanchar Nigam Limited പ്ലാൻ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ആവശ്യമില്ല. ഒരു തവണ റീചാർജ് ചെയ്യുന്നതിലൂടെ 11 മാസം ടെൻഷനില്ലാതെ പ്ലാൻ ഉപയോഗപ്പെടുത്താം. ഒരു തവണ റീചാർജ് ചെയ്‌താൽ, നിങ്ങളുടെ നമ്പർ ഏകദേശം 11 മാസം സജീവമായി തുടരും. ഇതിന്റെ ദിവസച്ചെലവ് 4 രൂപയാണ്. പ്രതിമാസ ചെലവ് 134 രൂപയാണ്.
ഇതിൽ കോളിങ് മാത്രമല്ല പൊതുമേഖല ടെലികോം അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ 600ജിബി ഡാറ്റയും ബിഎസ്എൻഎൽ തരുന്നു. പ്ലാനിലെ ഇന്റർനെറ്റ് ഡാറ്റ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. ഇതിനുപുറമെ, പ്ലാനിൽ എല്ലാ ദിവസവും 100 എസ്എംഎസ് സേവനങ്ങളും അനുവദിച്ചിട്ടുണ്ട്.
ഡാറ്റ അധികമായി വേണമെന്നുള്ളവർക്ക് 1499 രൂപ പ്ലാൻ അനുയോജ്യമല്ല. എന്നാൽ പാക്കേജിലൂടെ നിങ്ങൾക്ക് വാലിഡിറ്റി കൂടുതൽ നാൾ ലഭിക്കും. ഒരു വർഷത്തിന് അടുത്ത് കാലാവധി ലഭിക്കും. 11 മാസം സിം ആക്ടീവായി നിലനിർത്താനുള്ള മികച്ച ബജറ്റ് ഓപ്ഷനാണിത്.
Also Read: 7000mAh പവർഫുൾ iQOO 15 5G ‘യൂത്ത് വൈബ് ഫോൺ’ പുറത്തിറങ്ങി, 5 കിടിലൻ ഫീച്ചറുകളും വിലയും
വേറെയും റീചാർജ് ഓപ്ഷനുകൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലുണ്ട്. 365 ദിവസത്തേക്ക് വളരെ മികച്ച മറ്റൊരു ഓപ്ഷനുമുണ്ട്. 1198 രൂപയുടെ പാക്കേജിൽ മാസം 300 മിനിറ്റ് വീതം വോയിസ് കോളുകൾ ചെയ്യാം. ഇതിൽ മൊത്തമായി 3ജിബി ഡാറ്റയും ലഭ്യമാണ്. സിം ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കാണ് 1198 രൂപ പ്ലാൻ യോജിക്കുന്നത്.