bsnl best budget plan offers 300 days validity for dual sim users
BSNL വരിക്കാർക്ക് ദീർഘകാലത്തേക്ക് റീചാർജ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഇതാ. 800 രൂപയ്ക്ക് താഴെ റീചാർജ് ചെയ്യാനുള്ള ഗംഭീര ഓഫറാണിത്. ബജറ്റ്-ഫ്രെണ്ട്ലി പ്ലാനുകൾക്ക് Bharat Sanchar Nigam Limited മുന്നിലാണ്. ഈ ദീർഘ-കാല പ്ലാനും കീശ കീറാതെ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണ്.
797 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്. പോക്കറ്റ്-ഫ്രെണ്ട്ലി ആയിട്ടുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇത് പ്രയോജനപ്പെടും. ഒരു വർഷത്തേക്ക് ഏകദേശം ഇതിൽ നിന്ന് വാലിഡിറ്റി ലഭിക്കുന്നു.
ഒരു സാധാരണക്കാരന് ആവശ്യത്തിന് ഡാറ്റയും കോളിങ്ങും ലഭിക്കും. അതുപോലെ ബേസിക് ആനുകൂല്യങ്ങളായ മെസേജ് ഓഫറുകളും ഇതിലുണ്ട്. 797 രൂപയ്ക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. അതുപോലെ ഈ പ്ലാനിൽ ഓരോ ദിവസവും 2GB ഡാറ്റയും ലഭിക്കുന്നു. ദിവസേന ബിഎസ്എൻഎൽ 100 എസ്എംഎസും നൽകുന്നു. എന്നാൽ ഈ ഓഫർ 60 ദിവസത്തേക്ക് മാത്രമാണ് എന്നത് ശ്രദ്ധിക്കുക.
പ്ലാനിന്റെ മൊത്തത്തിലുള്ള കാലാവധി 300 ദിവസമായിരുന്നു. മുമ്പ് ടെലികോം കമ്പനി 365 ദിവസം കാലാവധി നൽകിയിരുന്നു. അടുത്തിടെയാണ് 65 ദിവസത്തിലേക്ക് ചുരുക്കിയത്. എസ്എംഎസ് ഓഫർ വെറും 60 ദിവസത്തേക്ക് മാത്രമാണുള്ളത് എന്നത് പോരായ്മ അല്ല. കാരണം ബാക്കിയുള്ള ദിവസങ്ങളിൽ നിങ്ങൾക്ക് സിം ആക്ടീവാക്കി നിർത്താം. അതിനാൽ ബിഎസ്എൻഎല്ലിനെ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷൻ തന്നെയാണ്.
10 മാസമാണ് മൊത്തമായി നിങ്ങൾക്ക് ലഭിക്കുന്ന വാലിഡിറ്റി. 2025 വരെ അതിനാൽ റീചാർജ് ചെയ്യാൻ ഇത് അനുയോജ്യമാണ്. ഇത് ദീർഘ-കാല വാലിഡിറ്റിയിൽ വരുന്നതിനാലാണ് 700 രൂപ റേഞ്ചിൽ വില വരുന്നത്.
READ MORE: Reliance Jio Cheapest Plan: എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം! ഒരേയൊരു No Limit Jio ഡാറ്റ പ്ലാൻ
ഇത്തരത്തിൽ സിം ആക്ടീവാക്കി നിർത്താൻ വേറെയും നിരവധി പ്ലാനുകളുണ്ട്. അതായത്, ദീർഘകാലത്തേക്ക് വാലിഡിറ്റി ലഭിക്കും. എന്നാൽ സൌജന്യ ആനുകൂല്യങ്ങൾ പരിമിതകാലത്തേക്ക് മാത്രമായിരിക്കും. 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും ഇതിന് ഉദാഹരണമാണ്. ഇതിൽ നിങ്ങൾക്ക് 365 ദിവസമാണ് വാലിഡിറ്റി ലഭിക്കുക. ഒരു വർഷത്തേക്ക് മറ്റൊരു പ്ലാൻ വേണ്ടെന്ന് സാരം.