BSNL Rs 1812 Plan
വീണ്ടും കിടിലനൊരു പ്ലാനിലൂടെ വരിക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. വളരെ തുച്ഛ വിലയ്ക്ക് മികച്ച സേവനങ്ങൾ ലഭ്യമാകുന്ന പാക്കേജാണ് BSNL ഇപ്പോൾ അവതരിപ്പിച്ചത്.
ദീപാവലിയ്ക്ക് പ്രഖ്യാപിച്ച ഒരു രൂപ പ്ലാൻ വൈറലായിരുന്നു. ഇനി അവതരിപ്പിച്ചത് വളരെ വ്യത്യസ്തമായ പാക്കേജാണ്. ഒരു വർഷം വാലിഡിറ്റിയാണ് പ്ലാനിലുള്ളത്.
ദിവസേന വെറും 4 രൂപ നിരക്കിൽ ടെലികോം സേവനങ്ങൾ ഇതിൽ നിന്ന് നേടാം. ഒക്ടോബർ 18 മുതൽ നവംബർ 18 വരെയാണ് റീചാർജ് ചെയ്യാനുള്ള അവസരം. ബിഎസ്എൻഎൽ പുതിയതായി അവതരിപ്പിച്ചത് 1812 രൂപയുടെ പ്ലാനാണ്.
പ്രതിദിനം 2 ജിബി ഡാറ്റ ഈ Bharat Sanchar Nigam Limited പാക്കേജിൽ നിന്ന് നേടാം. ഇതിൽ പൊതുമേഖല ടെലികോം കമ്പനി അൺലിമിറ്റഡ് കോളിങ് സേവനങ്ങളും തരുന്നുണ്ട്. പാക്കേജിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്.
1812 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഇതിൽ നിങ്ങൾക്ക് ഒരു 4ജി സിം കാർഡും സൗജന്യമായി ലഭിക്കുന്നതാണ്. പ്ലാനിലെ മറ്റൊരു പ്രത്യേകത സൗജന്യമായി ബിഐടിവി പ്രീമിയം സേവനം ആസ്വദിക്കാമെന്നതാണ്. ബിഐടിവി ആക്സസ് 6 മാസത്തേക്ക് ലഭിക്കും.
ഈ പുതിയ വാർഷിക പ്ലാനിന്റെ ദിവസച്ചെലവ് മുമ്പ് പറഞ്ഞ പോലെ 4 രൂപയാണ്. സീനിയർ സിറ്റിസൺ (മുതിർന്ന പൗരന്മാർ)ക്ക് വേണ്ടിയാണ് ഓഫർ. ഇത് 2025 ഒക്ടോബർ 18 മുതൽ 2025 നവംബർ 18 വരെ റീചാർജ് ചെയ്യുന്നവർക്ക് ഉപയോഗിക്കാം. സർക്കാർ ടെലികോമിന്റെ പുതിയ സിം എടുക്കാൻ ആഗ്രഹിക്കുന്ന, മുതിർന്ന പൗരന്മാർക്ക് സേവനം പ്രയോജനപ്പെടുത്താം.
പൊട്ടാസും മത്താപ്പുമായി കുടുംബങ്ങൾ ഒത്തുചേർന്ന് ദീപാവലി ആഘോഷിക്കുമ്പോൾ, നമ്മുടെ സമൂഹത്തിലെ മുതിർന്ന അംഗങ്ങൾക്ക് ബിഎസ്എൻഎല്ലിന്റെ കരുതൽ. അവർക്കായി, ദീപാവലി ബൊനാൻസയുടെ ഭാഗമായി ഒരു പ്രത്യേക സീനിയർ സിറ്റിസൺ പ്ലാൻ അവതരിപ്പിക്കുന്നു.
60 വയസ്സിനു മുകളിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായാണ് പ്ലാൻ. എത്ര ദൂരത്താണെങ്കിലും തങ്ങളുടെ കുട്ടികളുമായും പേരക്കുട്ടികളുമായും ബന്ധം നിലനിർത്താൻ ഇനി അനായാസമാകും. നമുക്ക് നല്ല കാര്യങ്ങൾ നൽകിയ തലമുറയ്ക്ക് നന്ദി പറയുന്നതിനുള്ള മാർഗം കൂടിയാണ് പ്ലാനെന്ന് സിഎംഡി വിശദീകരിച്ചു.
Read More: 40 ഇഞ്ച്, 43 ഇഞ്ച് QLED സ്മാർട് ടിവി പകുതി വിലയ്ക്ക്, ദീപാവലി Special Deal!