BSNL Operation Sindoor Offer
BSNL ഓപ്പറേഷൻ സിന്ദൂർ Offer: ചരിത്രപരമായ ഒരു പ്ലാനിലേക്ക് ബിഎസ്എൻഎൽ ചുവട് വയ്ക്കുകയാണ്. പാകിസ്ഥാന്റെ തീവ്രവാദത്തിന് എതിരായുള്ള ഇന്ത്യയുടെ Operation Sindoor-ന് പിന്തുണ പ്രഖ്യാപിച്ചാണ് ഓഫർ. ഇങ്ങനെ ഓരോ റീചാർജിൽ നിന്നുമുള്ള പണത്തിന്റെ ഒരു ഭാഗം പ്രതിരോധ വകുപ്പിന് സംഭാവന ചെയ്യും.
ഓപ്പറേഷൻ സിന്ദൂറിൽ വീരചരിത്രം സൃഷ്ടിച്ച ഇന്ത്യയുടെ സായുധ സേനയെ പിന്തുണയ്ക്കുന്നതിനും ആദരിക്കുന്നതിനുമായാണ് പുതിയ റീചാർജ് പദ്ധതി. Bharat Sanchar Nigam Limited ഒരു റീചാർജ് പ്ലാനിലാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. പ്ലാനിലെ ഒരു ആദായം സൈനിക വിഭാഗത്തിനും കൂടാതെ വരിക്കാർക്ക് ക്യാഷ്ബാക്കും ലഭിക്കുന്ന രീതിയിലാണ് ഓഫർ.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പുതിയ ഓഫർ 1499 രൂപ പ്ലാനിലാണ് വരുന്നത്. ഇത് ടെലികോം പരിമിത കാലത്തേക്ക് മാത്രം അനുവദിച്ചിട്ടുള്ള പ്ലാനാണെന്നത് കൂടി ശ്രദ്ധിക്കുക. 1,499 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർ ഇന്ത്യൻ സൈന്യത്തിന് കൂടി പിന്തുണ നൽകുകയാണെന്നാണ് കമ്പനി അറിയിക്കുന്നത്.
എന്നുവച്ചാൽ റീചാർജ് തുകയുടെ 2.5 ശതമാനം പ്രതിരോധ വകുപ്പിന് സംഭാവന ചെയ്യും. ഇതിനുപുറമെ, വരിക്കാർക്ക് അവരുടെ റീചാർജിൽ നിന്ന് 2.5 ശതമാനം ക്യാഷ്ബാക്കും നേടാനാകും. ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിക്കുന്ന ഈ ഓഫർ ജൂൺ 30 വരെയാണ്.
ബിഎസ്എൻഎല്ലിന്റെ വാർഷിക റീചാർജ് പ്ലാനാണ് 1499 രൂപയുടേത്. 1,499 രൂപ പ്രീ-പെയ്ഡ് റീചാർജ് പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റിയുണ്ട്. പൂർണമായും 12 മാസത്തെ കാലയളവില്ലെങ്കിലും, മോശമല്ലാത്ത ദീർഘകാല പ്ലാൻ തന്നെയാണിത്.
ഇതിൽ ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആസ്വദിക്കാം. അതുപോലെ സൗജന്യ ദേശീയ റോമിംഗും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്ലാനിൽ പ്രതിദിനം 100 എസ്‌എംഎസും അനുവദിച്ചിരിക്കുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
11 മാസം അഥവാ 336 കാലയളവിൽ കോളിങ്, എസ്എംഎസ്സുകൾക്ക് പുറമെ ഇന്റർനെറ്റും ലഭ്യമാണ്. 24 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ അനുവദിക്കുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാം. നിങ്ങളും സർക്കാർ ടെലികോം കമ്പനിയുടെ വരിക്കാരാണെങ്കിൽ 1499 രൂപ പാക്കേജ് വിട്ടുകളയണ്ട. കാരണം ജൂൺ 20 വരെ റീചാർജ് ചെയ്യുന്നവർക്ക് ക്യാഷ്ബാക്ക് ആനുകൂല്യവും സ്വന്തമാക്കാനാകും.
1499 രൂപ പ്ലാനിന്റെ മാസച്ചെലവ് നോക്കിയാൽ അത് 150 രൂപയ്ക്കും താഴെയാണ്. ദിവസച്ചെലവ് 5 രൂപയിലും കുറവാണ്. 11 മാസത്തേക്കുള്ള ഈ ബിഎസ്എൻഎൽ പ്ലാനിൽ മാസം 136 രൂപയാണ് ചെലവാകുന്നത്. ഇത് ദിവസക്കണക്കിൽ നോക്കുകയാണെങ്കിൽ വെറും 4 രൂപ മാത്രം. അതിനാൽ സ്വകാര്യ ടെലികോം കമ്പനികളുടെ വാർഷിക പ്ലാനിൽ നിന്ന് വളരെ ലാഭകരമാണെന്ന് പറയാം.