BSNL 164 Days Plan
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് ദീർഘകാല വാലിഡിറ്റിയുള്ള പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയണോ? സ്വകാര്യ ടെലികോമുകളേക്കാൾ ലാഭത്തിലുള്ള പ്ലാനുകളാണ് BSNL ഓഫർ ചെയ്യുന്നത്. അഞ്ച് മാസത്തിൽ കൂടുതൽ കാലാവധി ലഭിക്കുന്ന ബിഎസ്എൻഎൽ പാക്കേജിനെ കുറിച്ച് നിങ്ങൾ അറിഞ്ഞോ! ഇപ്പോൾ സർക്കാർ ടെലികോം 14 ദിവസം കൂടി അധികമായി പ്ലാൻ തരുന്നു. അതായത് 164 ദിവസത്തെ കാലാവധിയുള്ള ബജറ്റ് പ്ലാനാണിത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 2GB ഡാറ്റയും കമ്പനി അനുവദിച്ചിട്ടുണ്ട്. പ്ലാനിന്റെ കൂടുതൽ വിവരങ്ങളും വിലയും വിശദമായി അറിയാം.
ഇപ്പോൾ ഹോളി പ്രമാണിച്ചാണ് Bharat Sanchar Nigam Limited അധിക വാലിഡിറ്റി തരുന്നത്. 1000 രൂപയിൽ താഴെയാണ് പ്ലാനിന് കാലാവധി. മാർച്ച് 31 വരെ റീചാർജ് ചെയ്യുന്നവർക്കാണ് 164 ദിവസത്തെ കാലാവധി. എന്നുവച്ചാൽ ഇതിന് ശേഷം പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ 150 ദിവസം മാത്രമാണ് വാലിഡിറ്റി ലഭിക്കുന്നത്. വോയിസ് കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങളുള്ള പാക്കേജാണിത്.
അധിക വാലിഡിറ്റി കൂടി അനുവദിച്ചതോടെ ദിവസച്ചെലവ് വെറും 6 രൂപ മാത്രമാണ്. ബിഎസ്എൻഎല്ലിന്റെ 997 രൂപ വിലയുളള പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി പരിശോധിക്കാം.
ബിഎസ്എൻഎൽ 997 രൂപ പ്ലാനിൽ ഡാറ്റയും കോളിങ്ങും മെസേജ് സേവനങ്ങളും അനുവദിച്ചിരിക്കുന്നു. ഇതിൽ സർക്കാർ ടെലികോം പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ കൊടുത്തിട്ടുണ്ട്. പ്രതിദിന ഡാറ്റ ക്വാട്ട കഴിഞ്ഞാലും കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാം. ഇത് കുറഞ്ഞ വേഗതയിൽ ബ്രൗസിംഗ് ചെയ്യാൻ അനുവദിക്കുന്നു.
ഈ പ്ലാനിൽ ഡാറ്റയ്ക്ക് പുറമേ വോയ്‌സ് കോളുകളും അനുവദിച്ചിരിക്കുന്നു. , ഇന്ത്യയിലുടനീളമുള്ള എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകളും ലഭ്യമാണ്. ഇതിൽ പൊതുമേഖല ടെലികോം ദിവസേന 100 SMS സേവനങ്ങളും അനുവദിച്ചിരിക്കുന്നു.
997 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യാൻ പല തരത്തിലുള്ള ഓപ്ഷനുകളുണ്ട്. ബിഎസ്‌എൻഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ബിഎസ്‌എൻഎൽ സെൽഫ് കെയർ ആപ്പിലൂടെയും റീചാർജ് ചെയ്യാം. നിങ്ങൾക്ക് ഗൂഗിൾപേ പോലുള്ള തേർഡ് പാർട്ടി റീചാർജ് ആപ്പുകളും ഉപയോഗിക്കാം. ഓഫ്ലൈനായി റീചാർജ് ചെയ്യാൻ മൊബൈൽ റീട്ടെയിലർമാരെയും സമീപിക്കാം.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 164 ദിവസ പ്ലാനുമായി സാമ്യമുള്ള ജിയോ പ്ലാൻ ഏതാണെന്ന് നോക്കിയാലോ! ഇതേ വിലയ്ക്ക് ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ ജിയോ ടെലികോമിൽ ലഭ്യമല്ല. എന്നാൽ 899 രൂപ മുതൽ 1029 രൂപ വരെ വിലയാകുന്ന പ്ലാനുകളാണ് 997 രൂപയുടെ ബിഎസ്എൻഎൽ പ്ലാനുമായി സാമ്യമുള്ളത്.
ജിയോയുടെ ഈ പാക്കേജുകളിൽ 84 മുതൽ 90 ദിവസം വരെയുള്ള വാലിഡിറ്റി ലഭ്യമാണ്. 2ജിബി പ്രതിദിന ഡാറ്റ, ബിഎസ്എൻഎല്ലിനേക്കാൾ സ്പീഡിൽ കണക്റ്റിവിറ്റി എന്നിവ ജിയോ തരുന്നു. സ്വകാര്യ ടെലികോം പ്ലാനുകളിലും അൺലിമിറ്റഡ് വോയിസ് കോളിങ്ങും എസ്എംഎസ് സേവനങ്ങളും ലഭിക്കുന്നു.
5ജി ഉപയോഗിക്കുന്നവർക്ക് 90 ദിവസത്തേക്കുള്ള 899 രൂപ പ്ലാൻ യോജിച്ച റീചാർജ് ഓപ്ഷനാണ്. ബേസിക് ഫോൺ വേണ്ടവർക്കും, ഇൻറർനെറ്റ് പരിമിതമായി ഉപയോഗിക്കുന്നവർക്കും ബിഎസ്എൻഎല്ലാണ് അനുയോജ്യം.