BSNL 90 Days Plan: 3 മാസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ഡാറ്റ 450 രൂപയിലും താഴെ വില!

സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫിനേക്കാൾ ലാഭകരമായ പ്ലാനുകളാണ് BSNL തരുന്നത്. സർക്കാർ ടെലികോമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നിരവധി ദീർഘകാല പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ ചിലവിൽ കൂടുതൽ കാലം വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാനുകൾ അനുയോജ്യമാണ്. ഇങ്ങനെയുള്ളതിൽ 3 മാസം വാലിഡിറ്റിയുള്ള കിടിലൻ ബിഎസ്എൻഎൽ പ്ലാനിനെ കുറിച്ച് വിശദമായി അറിയണ്ടേ?

BSNL 90 Days Plan

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് കോളുകളും ഡാറ്റയും ആസ്വദിക്കാം. പ്ലാനിന് 450 രൂപയിലും താഴെ മാത്രമാണ് വിലയാകുന്നത്. ഇതിൽ കോളിങ്, എസ്എംഎസ്, ഡാറ്റ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സെക്കൻഡറി സിം ഉപയോഗിക്കുന്നവർക്കും അനുയോജ്യമായ പാക്കേജ് ഫ്രണ്ട്ലി പ്ലാനാണിത്. ബിഎസ്എൻഎൽ പ്ലാനിന്റെ വില 449 രൂപ മാത്രമാണ്. ഇതിനെ കുറിച്ച് വിശദമായി അറിയാം.

BSNL Rs 449 Plan: ആനുകൂല്യങ്ങൾ

449 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽ 3 മാസത്തെ കാലാവധി വരുന്നു. ഇതിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ അനുവദിച്ചിരിക്കുന്നു. പ്ലാനിൽ ദിവസേന 2 GB ഹൈ-സ്പീഡ് ഡാറ്റയും ആസ്വദിക്കാം. ഈ ദിവസ ക്വാട്ട കഴിഞ്ഞാൽ നിങ്ങൾക്ക് 40 Kbps വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. ദിവസവും 100 എസ്എംഎസ് സേവനങ്ങളും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു.

Also Read: തോഷിബയുടെ Dolby Atmos Smart QLED TV 20000 രൂപ ഡിസ്കൗണ്ടിൽ, HDR10+ ഡിസ്പ്ലേ തോഷിബ ടിവി

പ്ലാൻ ആർക്കൊക്കെ പ്രയോജനപ്പെടും?

ഫോൺ കോളുകൾക്കും വാലിഡിറ്റിക്കും പ്രാധാന്യം നൽകുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്. 90 ദിവസത്തേക്ക് ആകെ 180 GB ഡാറ്റ ലഭിക്കുന്നു. സ്വദേശി 4ജി കണക്റ്റിവിറ്റിയാണ് പൊതുമേഖല ടെലികോം തരുന്നത്. സ്വകാര്യ കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ മികച്ച ബജറ്റ് പാക്കേജാണ്. പ്രതിമാസം ഏകദേശം 150 രൂപയിലും താഴെ മാത്രമാണ് പ്ലാനിന് ചെലവാകുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :