bsnl 80 days plan offers unlimited calling and 2gb per day
BSNL 80 Days Plan: 3 മാസത്തിന് അടുപ്പിച്ച് വാലിഡിറ്റിയിലും ടെലികോം പ്ലാനുണ്ടോ? നിങ്ങൾക്ക് ഇത് ശരിക്കും അതിശയകരമായി തോന്നിയേക്കാം. കാരണം 80 ദിവസം വാലിഡിറ്റിയിൽ ജിയോ, എയർടെൽ പോലുള്ള സ്വകാര്യ ടെലികോമുകളിൽ പ്ലാനുകളില്ല. എന്നാൽ Bharat Sanchar Nigam Limited പ്രീ പെയ്ഡ് പ്ലാൻ തരുന്നുണ്ട്.
ദിവസം 6 രൂപ നിരക്കിൽ അൺലിമിറ്റഡ് ടെലികോം സേവനങ്ങൾ തരുന്ന പ്ലാനാണിത്. ഈ പാക്കേജിന്റെ വില 500 രൂപയിലും താഴെ മാത്രമാണ്. കുറഞ്ഞ ചിലവിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പാക്കേജ് ബിഎസ്എൻഎല്ലിൽ മാത്രമാണെന്ന് പറയാം. കാരണം ഇതേ വിലയിൽ, ഇതേ വാലിഡിറ്റി തരുന്ന പ്ലാനുകൾ എയർടെലിനോ ജിയോയ്ക്കോയില്ല. ഈ പാക്കേജിന്റെ വില 485 രൂപ മാത്രമാണ്.
485 രൂപയുടെ പാക്കേജിൽ 80 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ, രണ്ടര മാസത്തോളം വാലിഡിറ്റി ഇതിൽ ലഭിക്കും.
കോളിങ്: ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ ആസ്വദിക്കാം. ഇതിൽ ലോക്കൽ, എസ്ടിഡി കോളുകളാണ് നൽകിയിട്ടുള്ളത്. അതും റോമിംഗിലായിരിക്കുമ്പോഴും ഔട്ട്ഗോയിങ് സേവനങ്ങൾ ലഭിക്കും.
SMS: ഈ പാക്കേജിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്രതിദിനം 100 SMS തരുന്നു. അതും സൗജന്യമായി മെസേജിങ് സേവനങ്ങൾ ആസ്വദിക്കാം.
ഡാറ്റ: ഈ പ്ലാനിൽ സർക്കാർ ടെലികോം വരിക്കാർക്ക് ആവശ്യത്തിനുള്ള ഡാറ്റയും ലഭിക്കും. 80 ദിവസത്തേക്ക് മൊത്തം 160ജിബി ഇന്റർനെറ്റാണ് അനുവദിച്ചിട്ടുള്ളത്. ഇത് പ്രതിദിന ഡാറ്റ പരിധിയിലാണ് അനുവദിച്ചിരിക്കുന്നത്. ദിവസവും 2GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കുന്നു. 2GB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയും.
90 ദിവസത്തെ വാലിഡിറ്റിയുള്ള ചില പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എൻഎല്ലിലുണ്ട്. 439 രൂപയാണ് ഇതിന്റെ വില. അൺലിമിറ്റഡ് വോയിസ് കോളുകളും, 300 SMS സേവനങ്ങളും ഉൾപ്പെടുന്നതാണ് പാക്കേജ്. ഡാറ്റ ആവശ്യമില്ലാത്തവർക്ക് ഇത് തെരഞ്ഞെടുക്കാം. മറ്റൊന്ന് 411 രൂപയുടെ പ്ലാനാണ്. ഇതിൽ പ്രതിദിനം 2GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 SMS-ഉം ലഭിക്കും.
ബിഎസ്എൻഎല്ലിന്റെ 4ജി പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ്. ജിയോ, എയർടെൽ, വിഐ എന്നിവയെക്കാൾ 4ജി, 5ജി കവറേജിൽ സർക്കാർ ടെലികോം വളരെ പിന്നിലാണ്. ഇതിനകം 65,000-ത്തിലധികം 4G സൈറ്റുകൾ പ്രവർത്തിക്കുന്നു. എന്നാൽ ഒരു ലക്ഷം ടവറുകൾ സ്ഥാപിക്കുന്നതാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ കേരളത്തിൽ 5000-ൽ അധികം 4G ടവറുകൾ വിന്യസിച്ചുവെന്നാണ് റിപ്പോർട്ട്.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജി വികസിപ്പിക്കുന്നത്. പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 5ജി നെറ്റ് വർക്കും കമ്പനി പരീക്ഷിക്കുകയാണ്. ക്വാണ്ടം 5ജിയാണ് സർക്കാർ ടെലികോം അവതരിപ്പിക്കുന്നത്.
Also Read: Motorola Razr 50 Ultra: 512GB സ്റ്റോറേജ് 50MP+50MP ക്യാമറ സ്മാർട്ഫോൺ 35000 രൂപ കിഴിവിൽ…