BSNL 80 Days Plan
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ BSNL വരിക്കാർക്ക് കീശ നോക്കി റീചാർജ് ചെയ്യാനുള്ള ഒരു ഓപ്ഷൻ പറഞ്ഞുതരട്ടെ. അൺലിമിറ്റഡ് വോയിസ് കോളിങ്ങും, എസ്എംഎസ് സേവനങ്ങളുമുള്ള റീചാർജ് പ്ലാനാണിത്. ഈ പാക്കേജിൽ നിങ്ങൾക്ക് ദീർഘ കാല വാലിഡിറ്റി ലഭിക്കുന്നു.
ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായും അതുപോലെ ഇന്റർനെറ്റിനായി ഉപയോഗിക്കാത്തവർക്കും ഇതിണങ്ങും. പ്ലാനിന്റെ വിലയും സേവനങ്ങളും എന്തൊക്കെയാണെന്ന് വിശദമായി അറിയാം.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 439 രൂപയുടെ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. ഇതിൽ രണ്ടര മാസം വാലിഡിറ്റിയുണ്ട്. കൃത്യമായി പറഞ്ഞാൽ 80 ദിവസത്തേക്കുള്ള പ്ലാനാണിത്. റീചാർജ് ചെയ്യുന്ന ദിവസം മുതൽ 80 ദിവസം എന്നതാണ് കണക്ക്.
മുമ്പ് ഈ പാക്കേജിൽ ടെലികോം 90 ദിവസം വാലിഡിറ്റി നൽകിയിരുന്നു. എന്നാൽ സ്വദേശി 4ജി വിന്യസിച്ചതിന് ശേഷം ഇതിൽ 80 ദിവസമാണ് കാലാവധി. 439 രൂപയാണ് ബിഎസ്എൻഎൽ പ്ലാനിന് ചെലവാകുന്നത്.
Also Read: ‘ഡെലൂലു’ എഫക്റ്റ് ഒടിടിയിലേക്ക്! നിവിൻ പോളിയുടെ Sarvam Maya OTT റിലീസ് എത്തി
ബിഎസ്എൻഎല്ലിന്റെ സെൽഫ് കെയർ ആപ്പിൽ വോയിസ് എന്ന വിഭാഗത്തിലാണ് പ്ലാൻ ചേർത്തിരിക്കുന്നത്. വോയിസ് പ്ലാനാണെങ്കിലും ഇതിൽ എസ്എംഎസ് സേവനങ്ങളും അനുവദിച്ചിരിക്കുന്നു.
439 രൂപയ്ക്ക് നിങ്ങൾക്ക് 80 ദിവസത്തേക്ക് വോയിസ് കോളുകൾ ചെയ്യാം. ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ അൺലിമിറ്റഡായാണ് ടെലികോം അനുവദിച്ചിരിക്കുന്നത്. അതും നാഷണൽ, റോമിങ് കോളുകൾക്കുള്ള സൌകര്യമാണുള്ളത്.
ഇത് വോയിസ് പ്ലാനാണെങ്കിലും 300 SMS സേവനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിനാൽ ബേസിക് ഫോണുകൾ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് കണ്ണും പൂട്ടി തെരഞ്ഞെടുക്കാവുന്ന റീചാർജ് പ്ലാനാണിത്. ഇതിൽ ഡാറ്റ ആനുകൂല്യങ്ങൾ ഇല്ല.
5.4 രൂപ നിരക്കിലാണ് പ്ലാനിന്റെ ചെലവ് വരുന്നത്. അതിനാൽ തന്നെ ഇത് ലാഭകരമായ ഓപ്ഷനാണ്. പ്രത്യേകിച്ച് വോയിസ് കോളിങ്ങിനായി പ്ലാൻ നോക്കുന്നവർക്ക് ഇത് ഉചിതമാകുന്നു. 439 രൂപയ്ക്ക് ഇത്രയും ദീർഘകാല വാലിഡിറ്റി ലഭിക്കുന്നു എന്നതും പ്ലാനിലെ പ്ലസ് പോയിന്റാണ്. ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്ക്, സിം കട്ടാകാതിരിക്കാൻ ഈ ഓപ്ഷൻ തെരഞ്ഞെടുക്കാം.
439 രൂപയ്ക്ക് പുറമെ 485 രൂപയ്ക്കും 347 രൂപയ്ക്കും ബിഎസ്എൻഎല്ലിൽ വോയിസ് ഓൺലി പ്ലാനുകളുണ്ട്. ഇവയും ദീർഘകാല പ്ലാനുകളാണ്.