BSNL 72 Days Plan
BSNL Best Budget Plan: സർക്കാർ ടെലികോം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ബജറ്റ് പ്ലാനുകളിൽ പുലിയാണ്. 199 രൂപയ്ക്കും 365 ദിവസം വാലിഡിറ്റിയിൽ 1812 രൂപയ്ക്കും പുതിയ പ്ലാനുകൾ കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇതിനെല്ലാം പുറമെ ദീപാവലി പ്രമാണിച്ച് സർക്കാർ ടെലികോം ഓപ്പറേറ്റർ കിടിലൻ ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. നിസ്സാരം 1 രൂപയ്ക്ക് ഒരു മാസത്തേക്ക് അൺലിമിറ്റഡ് സേവനങ്ങൾ ലഭിക്കുമെന്നതാണ് പ്ലാനിലെ നേട്ടം. ഇവിടെ ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരുന്നത് ഇതൊന്നുമല്ല. രണ്ടര മാസം കാലാവധിയുള്ള ബിഎസ്എൻഎൽ പ്രീ പെയ്ഡ് പാക്കേജാണ്. ഇതും കമ്പനി അടുത്തിടെ അവതരിപ്പിച്ച പാക്കേജാണ്.
485 രൂപയുടെ പ്ലാൻ 500 രൂപയ്ക്ക് താഴെ റീചാർജ് ഓപ്ഷൻ നോക്കുന്നവർക്ക് മികച്ച ചോയിസാണ്. മറ്റ് ടെലികോം സേവന ദാതാക്കളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് വളരെ ലാഭകരമായ ഓപ്ഷനാണ്.
72 ദിവസമാണ് Bharat Sanchar Nigam Limited പ്ലാനിൽ ലഭിക്കുന്നത്. പ്ലാനിന്റെ ദിവസച്ചെലവ് 6 രൂപയാണ്. പ്രീ- പെയ്ഡ് പാക്കേജിൽ കോളിങ്ങും ഡാറ്റയും ലഭ്യമാണ്. ഇവിടെ വിവരിക്കുന്നത് 485 രൂപയുടെ പ്ലാനാണ്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന് 485 രൂപയാണ് വില. ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ഓഫർ ചെയ്യുന്നു. ഇതിൽ വരിക്കാർക്ക് 100 എസ്‌എംഎസ് പ്രതിദിനം ലഭിക്കുന്നതാണ്. പാക്കേജിൽ നിങ്ങൾക്ക് 2 ജിബി ഡാറ്റയും ലഭിക്കുന്നുണ്ട്. പ്ലാനിന്റെ സേവന വാലിഡിറ്റി 72 ദിവസമാണ്.
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് അല്ലെങ്കിൽ അതിന്റെ വെബ്‌സൈറ്റിലൂടെ ഈ പ്ലാൻ എടുക്കാം. ഫോൺപേ, CRED, ഗൂഗിൾപേ എന്നിവയുൾപ്പെടെയുള്ള തേർഡ്-പാർട്ടി ആപ്പുകൾ ഉപയോഗിച്ച് പ്ലാൻ റീചാർജ് ചെയ്യാം.
സർക്കാർ കമ്പനി എട്ട് മാസത്തിനുള്ളിൽ എല്ലാ 4G ടവറുകളും 5G യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പദ്ധതിയുണ്ട്. ഇത് അടുത്ത തലമുറ കണക്റ്റിവിറ്റിയിലേക്കുള്ള രാജ്യവ്യാപകമായ നീക്കത്തിന്റെ സൂചനയാണ്.
Also Read: GST കുറഞ്ഞപ്പോൾ അടുത്ത പണിയോ! Samsung Electronics സ്മാർട്ഫോണുകളുടെ വില കൂട്ടുന്നോ? എന്തുകൊണ്ടെന്നാൽ…
ജൂണിൽ രാജ്യത്തുടനീളം ബിഎസ്‌എൻഎൽ 100,000 4G ടവറുകൾ വിന്യസിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 2025 ഓഗസ്റ്റിൽ, സർക്കാർ ടെലികോമിന്റെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ഒരു അധിക മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.