BSNL Cheapest Plan: വളരെ കുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യങ്ങളുള്ള പ്ലാൻ നോക്കിയാലോ? ജിയോ, എയർടെൽ പോലുള്ള സ്വകാര്യ ടെലികോമുകൾക്ക് തരാനാകാത്ത പ്ലാനുകൾ Bharat Sanchar Nigam Limited തരുന്നു. 3 മാസത്തിന് അടുപ്പിച്ച് വാലിഡിറ്റി ഇതിൽ ലഭിക്കും. ഈ സർക്കാർ ടെലികോം പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
ദിവസം 6.7 രൂപ നിരക്കിൽ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണിത്. ഈ പാക്കേജിന്റെ 72 ദിവസത്തിന്റെ വില 500 രൂപയിലും താഴെയാണ്. കുറഞ്ഞ ചിലവിൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന ബജറ്റ് പാക്കേജാണിത്. പ്ലാനിന്റെ വില 485 രൂപയാണ്. മുമ്പ് ഇതിൽ 80 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിരുന്നു. ഇപ്പോൾ കമ്പനി 72 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. എന്നാലും 4ജി സ്പീഡിൽ ഇന്ത്യയിലൊട്ടാകെ ഫാസ്റ്റ് കണക്റ്റിവിറ്റി പ്ലാനിൽ നിന്ന് ലഭിക്കും.
നിങ്ങൾക്ക് ഈ പ്ലാനിൽ ചില ഡിസ്കൌണ്ടുകൾ കൂടി ലഭിക്കും. ബിഎസ്‌എൻഎൽ വെബ്‌സൈറ്റ് അല്ലെങ്കിൽ സെൽഫ്കെയർ ആപ്പ് വഴി റീചാർജ് ചെയ്യുകയാണെങ്കിൽ ഇളവ് സ്വന്തമാക്കാം. ഇങ്ങനെ നിങ്ങൾക്ക് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന് 2% അധിക കിഴിവ് ലഭിക്കും.
ഡാറ്റ: 72 ദിവസത്തെ വാലിഡിറ്റിയിൽ കോളിങ്ങും ഡാറ്റയും സേവനങ്ങൾ ലഭിക്കും. ഈ കാലയളവിൽ ആകെ 144GB ഡാറ്റ ലഭിക്കും. ബ്രൗസിംഗ്, വീഡിയോ കോളുകൾ, സോഷ്യൽ മീഡിയ, OTT സ്ട്രീമിംഗ് എന്നിവയ്‌ക്ക് ഇത് അനുയോജ്യമാകും. ഈ ഡാറ്റ അളവ് ഉപയോഗിച്ച് കഴിഞ്ഞാൽ 40 kbps വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാം.
കോളിങ്: ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ ആസ്വദിക്കാം. ഈ ഫ്രീ കോളിങ്ങിൽ ലോക്കൽ, എസ്ടിഡി കോളുകളിലേക്ക് ആക്സസ് ലഭിക്കും.
എസ്എംഎസ്: പ്രതിദിനം 100 SMS ആനുകൂല്യവും ഇതിൽ നിന്ന് ലഭിക്കും. ഒടിപി വരുന്നതിനും ഔട്ട്ഗോയിങ് കോളുകൾക്കും മെസേജ് സേവനങ്ങളും പ്രയോജനപ്പെടുത്താം.
₹485 എന്ന വിലയിൽ ജിയോയ്ക്കും എയർടെല്ലിനും പ്ലാനില്ല. എങ്കിലും 600 രൂപയ്ക്ക് താഴെ വിലയാകുന്ന ജിയോ, എയർടെൽ പ്ലാനുകൾ ഇതിന് അടുത്ത് വരുന്നു. ഏകദേശം 2 മുതൽ 3 മാസം വരെ വാലിഡിറ്റി ഇവയിലുണ്ട്.
Also Read: 600W Home Theatre 5.1 Ch സിനിമാറ്റിക് സൗണ്ട് എക്സ്പീരിയൻസ് വൻ വിലക്കുറവ്…