IPL ഫാൻസിന് BSNL ഒരുക്കിയ 70GB ഡാറ്റ ഓഫറാണ് ഓഫർ, എന്താണെന്നോ?

Updated on 31-Mar-2025
HIGHLIGHTS

ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയിലുള്ള പാക്കേജാണ്

70 ജിബി അതിവേഗ ഡാറ്റയാണ് ലഭിക്കുന്നത്

ഇതിൽ വോയ്‌സ് കോളുകളോ എസ്എംഎസ് ആനുകൂല്യങ്ങളോ ഉൾപ്പെടുന്നില്ല

IPL ആവേശത്തിന് അംബാനിയ്ക്കും എയർടെലിനും തരാനാകാത്ത ഓഫറാണ് BSNL നൽകിയിട്ടുള്ളത്. ഐപിഎൽ ക്രിക്കറ്റ് ആരാധകർക്ക് ശരിക്കും ഇതൊരു മികച്ച ഓപ്ഷൻ തന്നെയാണ്. തടസ്സമില്ലാത്ത ലൈവ് മത്സര സ്ട്രീമിംഗ് കാണാനും, അതിവേഗ ഡാറ്റയ്ക്കും ഈ ബിഎസ്എൻഎൽ പ്ലാൻ അനുയോജ്യമാകും. ഇതൊരു ബജറ്റ്-സൗഹൃദ പ്ലാനാണ്.

ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത റീചാർജ് പാക്കേജാണിത്. ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്ലാനാണിത്. ഇതിന് 251 രൂപയാണ് ചെലവാകുന്നത്. ഈ ഡാറ്റ-ഒൺലി പ്ലാനിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമോ?

ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയിലുള്ള പാക്കേജാണ്. 70 ജിബി അതിവേഗ ഡാറ്റയാണ് ലഭിക്കുന്നത്. ഇതിൽ വോയ്‌സ് കോളുകളോ എസ്എംഎസ് ആനുകൂല്യങ്ങളോ ഉൾപ്പെടുന്നില്ല. ബിഎസ്എൻഎൽ ഈ പാക്കേജ് ശരിക്കും സ്ട്രീമിംഗ് മത്സരങ്ങൾക്കും മറ്റ് ഓൺലൈൻ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ളതാണ്. ഡാറ്റ ആവശ്യമുള്ളവർക്ക് 4ജി വേഗതയിൽ ഡാറ്റ കിട്ടും. 251 രൂപയുടെ ഡാറ്റ-ഒൺലി പ്ലാൻ നല്ല വാലിഡിറ്റിയുമുള്ളതാണ്.

ഇന്ത്യയിലെ എല്ലാ ബി‌എസ്‌എൻ‌എൽ സർക്കിളുകളിലും ഐപിഎൽ സ്പെഷ്യലായി അവതരിപ്പിച്ച പ്ലാൻ ലഭിക്കുന്നതാണ്. ഈ 251 രൂപ പാക്കേജിൽ വോയ്‌സ് കോളിംഗ്, എസ്എംഎസ് പോലുള്ള അധിക ആനുകൂല്യങ്ങളൊന്നുമില്ല. ബി‌എസ്‌എൻ‌എല്ലിന്റെ കോംബോ പ്ലാനുകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് വോയിസ് കോളുകളും ലഭിക്കുന്നതാണ്.

ഇന്ത്യയിലെ മുഖ്യ പൊതുമേഖലാ ടെലികോം ഓപ്പറേറ്ററാണ് Bharat Sanchar Nigam Limited. അടുത്തിടെ നിരവധി പുതിയ സേവനങ്ങൾ ടെലികോം ആരംഭിച്ചു. ആ സേവനങ്ങളിൽ പലതും കമ്പനിയ്ക്ക് ഇതിനകം തന്നെ ലാഭം കൊടുത്തിരിക്കുന്നത്. ചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരേക്കാൾ വളരെ പിന്നിലുള്ള ടെലികോം കമ്പനിയാണിത്. നെറ്റ്‌വർക്ക് കവറേജ്, നെറ്റ്‌വർക്ക് ടെക്നോളജി, കസ്റ്റമർ കെയർ സേവനങ്ങളിലെല്ലാം ബിഎസ്എൻഎൽ കുറച്ച് പിന്നിലാണ്. എന്നിരുന്നാലും, ലാഭകരമായ പ്ലാനുകൾ നോക്കുകയാണെങ്കിൽ സാധാരണക്കാരന് ബിഎസ്എൻഎൽ തന്നെയാണ്.

ബിഎസ്എൻഎൽ ഇതിനകം തന്നെ വളരെ മുന്നിലാണ്. ഡയറക്ട്-ടു-ഡിവൈസ് സാറ്റലൈറ്റ് മെസേജിംഗ് സേവനങ്ങൾ ആരംഭിച്ചു. ഇങ്ങനെ 18 വർഷത്തിന് ശേഷം ടെലികോം മേഖലയിൽ ലാഭം നേടാൻ ബിഎസ്എൻഎല്ലിന് സാധിച്ചു. ബി‌എസ്‌എൻ‌എൽ നിലവിൽ ഒരു ലക്ഷത്തിലധികം സൈറ്റുകളിൽ തദ്ദേശീയമായി വികസിപ്പിച്ച 4G സ്റ്റാക്ക് വിന്യസിച്ചു വരികയാണ്. ഇത് പൂർത്തിയായി കഴിഞ്ഞാൽ അടുത്തത് 5G-യിലേക്കുള്ള അപ്ഗ്രേഡാണ്. 6G വികസിപ്പിക്കുന്നതിനായി ഇന്ത്യ ഇതിനകം തന്നെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :