BSNL രണ്ടാമത്തെ സിമ്മാണോ? 200 രൂപയ്ക്ക് താഴെ വില, 70 ദിവസം വാലിഡിറ്റിയും Unlimited ഓഫറുകളും

HIGHLIGHTS

സിം ആക്ടീവാക്കി നിർത്താൻ ഈ ബജറ്റ് റീചാർജ് പ്ലാൻ നല്ലതാണ്

ദിവസവും 2.80 രൂപ മാത്രമാണ് ഈ പ്ലാനിന് ചെലവാകുന്നത്

സാധാരണക്കാർക്ക് അനുയോജ്യമായ റീചാർജ് പ്ലാനാണിത്

BSNL വരിക്കാർക്കായി വലിയ പൈസ ചെലവില്ലാത്ത ഒരു റീചാർജ് പ്ലാനിതാ. സാധാരണക്കാർക്ക് അനുയോജ്യമായ റീചാർജ് പ്ലാനാണിത്. അതുപോലെ ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും ഇതിൽ റീചാർജ് ചെയ്യാം.

BSNL എന്നാൽ Bharat Sanchar Nigam Limited എന്നാണ് അർഥം. സർക്കാർ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ഇപ്പോഴിതാ, ബിഎസ്എൻഎല്ലിന്റെ ഒരു സൂപ്പർ ബജറ്റ് പ്ലാനിനെ കുറിച്ചാണ് വിവരിക്കുന്നത്.

BSNL 197 പ്ലാൻ

BSNL സൂപ്പർ ബജറ്റ് പ്ലാൻ

ദിവസവും 3GBയോ അതിൽ കൂടുതലോ ഡാറ്റ ആവശ്യമില്ലാത്തവർക്ക് ഇത് മികച്ചതാണ്. ഇതിൽ ദിവസേന ഭേദപ്പെട്ട ഇന്റർനെറ്റ് ഡാറ്റ ലഭിക്കും. അത്യാവശ്യത്തിനുള്ള വാലിഡിറ്റിയും ഇതിലുണ്ട്. അതിനാൽ സിം ആക്ടീവാക്കി നിർത്താൻ ഈ ബജറ്റ് റീചാർജ് പ്ലാനാണ് നല്ലത്.

ദിവസവും 2.80 രൂപ മാത്രമാണ് ഈ പ്ലാനിൽ നിന്ന് ചെലവാകുന്നത്. ഇതിൽ മികച്ച വാലിഡിറ്റി ലഭിക്കും. 2 മാസത്തിൽ കൂടുതൽ വാലിഡിറ്റി വരുന്നു. അതായത് ബിഎസ്എൻഎൽ ഇതിൽ 70 ദിവസത്തെ വാലിഡിറ്റിയാണ് അനുവദിച്ചിട്ടുള്ളത്.

BSNL 70 ദിവസത്തെ പ്ലാൻ

70 ദിവസം വാലിഡിറ്റി വരുന്ന പ്ലാനിന് 197 രൂപയാണ് വില. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നതാണ്. ഈ കോളിങ് ഓഫറിൽ ലോക്കൽ, എസ്ടിഡി കണക്ഷൻ അനുവദിക്കുന്നു. പ്രതിദിനം 2GB ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. ഓരോ ദിവസവും 100 എസ്എംഎസ്സും ലഭിക്കുന്നു.

ഈ ഡാറ്റ, എസ്എംഎസ്, കോൾ ഓഫറുകളെല്ലാം 15 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. ബിഎസ്എൻഎൽ ഇതിൽ 40Kbps വേഗതയുള്ള ഇന്റർനെറ്റാണ് തരുന്നത്. സിങ്ക് മ്യൂസിക് ആക്സസും ബിഎസ്എൻഎൽ റീചാർജ് പ്ലാനിൽ നിന്ന് ലഭിക്കുന്നു. ഇതും 15 ദിവസത്തേക്ക് മാത്രമാണ് ഈ ഓഫറും ലഭിക്കുന്നത്.

സെക്കൻഡറി സിമ്മുള്ളവർക്ക് സൂപ്പർ പ്ലാൻ?

നിങ്ങൾക്ക് വേണ്ട അൺലിമിറ്റഡ് ആനുകൂല്യങ്ങളെല്ലാം ആദ്യ 15 ദിവസം ലഭിക്കും. ഇതിന് ശേഷം ഓഫറുകൾ അവസാനിക്കുന്നു. എങ്കിലും സിം ആക്ടീവാക്കി ശേഷിക്കുന്ന 55 ദിവസം നിലനിർത്തുന്നു. 197 രൂപ ചെലവാക്കിയാൽ സിം കട്ടാകാതെ ബിഎസ്എൻഎൽ ഉപയോഗിക്കാം.

READ MORE: Reliance Jio തരുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ, Unlimited 5G 399 രൂപയ്ക്ക്!

ഇന്ത്യയിലെ എല്ലാ സർക്കിളുകളിലുള്ള ബിഎസ്എൻഎൽ വരിക്കാർക്കും ലഭിക്കുന്ന പ്ലാനാണിത്. BSNL ആപ്പ് വഴിയോ വെബ്സൈറ്റിലൂടെയോ റീചാർജ് ചെയ്യാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :