BSNL 70 Days Plan: ഡാറ്റയും കോളിങ്ങും 200 രൂപയ്ക്ക് താഴെ, സൂപ്പർ ബജറ്റ് പ്ലാൻ!

HIGHLIGHTS

കുറഞ്ഞ ചെലവിൽ സിം കാർഡ് ആക്ടീവായി നിലനിർത്താൻ പ്ലാൻ നോക്കുന്നവർക്ക് ഇതാണ് മികച്ച ചോയിസ്

ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത 70 ദിവസത്തെ വാലിഡിറ്റിയാണ്

ഔട്ട്ഗോയിങ് കോളുകൾ ഈ വാലിഡിറ്റിയിലുടനീളം ലഭിക്കില്ല

BSNL 70 Days Plan: സർക്കാർ ടെലികോം കമ്പനിയിലാണ് ഏറ്റവും മികച്ച ബജറ്റ് പ്ലാനുകളുള്ളതെന്ന് നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ? വരിക്കാരുടെ ആവശ്യത്തിന് അനുസരിച്ച് പ്ലാനുകൾ തരുന്നത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തന്നെയാണ്. ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് ബിഎസ്എൻഎല്ലിൽ വളരെ തുച്ഛമായ വില മാത്രമാണ് ചെലവാകുന്നത്.

BSNL 70 Days Plan: കൂടുതലറിയാം…

കുറഞ്ഞ ചെലവിൽ സിം കാർഡ് ആക്ടീവായി നിലനിർത്താൻ പ്ലാൻ നോക്കുന്നവർക്ക് ഇതാണ് മികച്ച ചോയിസ്. ഇതിൽ കുറച്ച് ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത 70 ദിവസത്തെ വാലിഡിറ്റിയാണ്. ഇതിൽ ആദ്യ കുറച്ച് ദിവസങ്ങളിൽ മാത്രമാണ് സേവനങ്ങൾ തരുന്നത്. ബാക്കി ദിവസങ്ങളിൽ നിങ്ങൾക്ക് ഇൻകമിങ് കോളുകൾ ആസ്വദിക്കാനുള്ള വാലിഡിറ്റി അനുവദിക്കുന്നു.

BSNL 197 Plan Details 2025

ഈ പ്രീ-പെയ്ഡ് പാക്കേജിന്റെ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നോക്കാം.

BSNL Rs 197 Plan: ആനുകൂല്യങ്ങൾ

കോളിങ്: പ്ലാനിൽ മൊത്തം വാലിഡിറ്റി 70 ദിവസമാണ്. ഔട്ട്ഗോയിങ് കോളുകൾ ഈ വാലിഡിറ്റിയിലുടനീളം ലഭിക്കില്ല. എന്നാൽ ഇൻകമിംഗ് കോൾ സേവനങ്ങൾ നിങ്ങൾക്ക് 70 ദിവസത്തിലുടനീളം ആസ്വദിക്കാം. ആദ്യത്തെ 15 അല്ലെങ്കിൽ 18 ദിവസത്തേക്ക് ഔട്ട്ഗോയിങ് കോളുകൾ ചെയ്യാം.

ലോക്കൽ, എസ് ടി ഡി അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങ് 15 ദിവസം ആസ്വദിക്കാം.

ഡാറ്റ: പ്രതിദിനം 2GB ഡാറ്റ തരുന്ന Bharat Sanchar Nigam Limited പ്രീ-പെയ്ഡ് പാക്കേജാണിത്. എന്നാൽ ആദ്യത്തെ 15 ദിവസം മാത്രമാണ് ഈ ഡാറ്റ ആനുകൂല്യം. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി പരിമിതപ്പെടും.

എസ്എംഎസ്: ആദ്യത്തെ 15 ദിവസം നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ്സും ബിഎസ്എൻഎൽ തരുന്നു.

ഇതിൽ ആദ്യ 15 ദിവസം സിങ് മ്യൂസിക് ആക്സസ് നേടാം. ഈ പ്ലാൻ കുറച്ച് ദിവസങ്ങളിൽ മാത്രം കോളിംഗും ഡാറ്റയും അത്യാവശ്യമുള്ളവർക്കും തെരഞ്ഞെടുക്കാം. സിം കട്ടാകാതിരിക്കാൻ 200 രൂപയ്ക്ക് താഴെ തെരഞ്ഞെടുക്കാവുന്ന വാലിഡിറ്റി പാക്കേജ് തന്നെയാണിത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

199 ബിഎസ്എൻഎൽ പ്ലാൻ പരിചയപ്പെട്ടാലോ?

രണ്ട് രൂപ വ്യത്യാസത്തിൽ മറ്റൊരു ടെലികോം പാക്കേജ് കൂടി ബിഎസ്എൻഎല്ലിലുണ്ട്. 199 രൂപ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ദിവസവും 2GB ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഇതിൽ ലഭിക്കുന്നു. പാക്കേജിൽ പ്രതിദിനം 100 SMS കൂടി ഉൾപ്പെടുന്നു. ഇത് വാലിഡിറ്റിയിലുടനീളം ടെലികോം സേവനവും വേണ്ടവർക്കുള്ള ഓപ്ഷനാണ്.

70 ദിവസത്തെ വാലിഡിറ്റിയിൽ ജിയോയിൽ പ്ലാനുകളില്ല. 28, 56, 84, അല്ലെങ്കിൽ 365 ദിവസത്തേക്കുള്ള പാക്കേജുകളാണ് സാധാരണ ജിയോയിലുള്ളത്. 1.5GB/ദിവസം ലഭിക്കുന്ന 28 ദിവസത്തെ പ്ലാനിന് പോലും 299 രൂപയാകും. അതിനാൽ ബിഎസ്എൻഎല്ലിന്റെ 197 രൂപയ്ക്ക് സമാനമായ ഒരു പ്രീ-പെയ്ഡ് ഓപ്ഷൻ ജിയോയിൽ കണ്ടെത്താനാവില്ല. എന്നാൽ ഫാസ്റ്റ് കണക്റ്റിവിറ്റിയിൽ ജിയോ ശരിക്കും സൂപ്പർ ഫാസ്റ്റാണ്.

Also Read: Motorola Razr 50 Ultra: 512GB സ്റ്റോറേജ് 50MP+50MP ക്യാമറ സ്മാർട്ഫോൺ 35000 രൂപ കിഴിവിൽ…

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :