BSNL 319 plan, BSNL prepaid plan, 65 days validity plan,
BSNL 65 Days Plan: സർക്കാർ ടെലികോം ബിഎസ്എൻഎൽ വരിക്കാരാണോ നിങ്ങൾ? എങ്കിൽ Bharat Sanchar Nigam Limited തരുന്ന പെർഫെക്റ്റ് പ്രീ-പെയ്ഡ് പ്ലാൻ പരിചയപ്പെടാം. 300 രൂപ റേഞ്ചിൽ രണ്ട് മാസത്തിൽ കൂടുതൽ വാലിഡിറ്റിയിൽ ഇന്നത്തെ കാലത്ത് പ്രീ-പെയ്ഡ് പ്ലാൻ കിട്ടുന്നത് വിരളമാണ്. ഇതിനുള്ള ഓപ്ഷനാണ് സർക്കാർ ടെലികോം തങ്ങളുടെ വരിക്കാർക്കായി ഒരുക്കിയിട്ടുള്ളത്.
400 രൂപയിലും താഴെയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന പ്ലാനിന്റെ ചെലവ്. 65 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിൽ കോളിങ്, ഡാറ്റ സേവനങ്ങളെല്ലാമുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കും കോളുകൾ ചെയ്യുന്നവർക്കും ആശ്രയിക്കാവുന്ന ബജറ്റ് പ്രീ-പെയ്ഡ് പാക്കേജെന്ന് പറയാം. കേരള സർക്കിളിൽ ഉൾപ്പെടെ ഈ പ്ലാൻ ലഭിക്കുന്നു.
പ്രധാനമായും കോളുകൾക്ക് വേണ്ടിയാണ് ഈ പോക്കറ്റ് ഫ്രണ്ട്ലി പ്ലാൻ പുറത്തിറക്കിയത്. വൈഫൈ ഉപയോഗിക്കുന്നവർക്കും, ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും അനുയോജ്യമാണ്. കാരണം ഇവർക്ക് രണ്ട് മാസത്തേക്ക് അത്യാവശ്യ സമയങ്ങളിൽ ഇന്റർനെറ്റ് ആസ്വദിക്കാം.
319 രൂപയുടെ ബിഎസ്എൻഎൽ പ്രീ-പെയ്ഡ് പാക്കേജാണിത്. ശ്രദ്ധിക്കാനുള്ളത്, ജിയോ, എയർടെൽ പോലുള്ള പ്രൈവറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ലാഭകരമാണ്. 65 ദിവസത്തെ അൺലിമിറ്റഡ് കോളിംഗും ഡാറ്റയും വളരെ തുച്ഛ വിലയിലാണ് നിങ്ങൾക്ക് ലഭിക്കുന്നത്. പ്ലാനിലെ ആനുകൂല്യങ്ങൾ ഇവിടെ വിശദമാക്കുന്നു. ദിവസച്ചെലവ് 4.9 രൂപയാണ്.
അൺലിമിറ്റഡ് കോളുകൾ: 319 രൂപയുടെ പ്ലാനിലുള്ളത് അൺലിമിറ്റഡോ വോയിസ് കോളുകളാണ്. അതും ലോക്കൽ, എസ്ടിഡി, നാഷണൽ റോമിംഗ് ഉൾപ്പെടെയുള്ള കോളിങ് സേവനങ്ങൾ ലഭിക്കും. ബേസിക് ഫോണുകൾ ഉപയോഗിക്കുന്നവർക്കും, കൂടുതൽ കോളുകൾ ചെയ്യുന്നവർക്കും ആശ്വാസകരമായ ഓഫറാണെന്ന് പറയാം.
ഡാറ്റ: 10 GB ഹൈ-സ്പീഡ് ഡാറ്റ ടെലികോം തരുന്നു. 65 ദിവസത്തേക്ക് മുഴുവനായുള്ളതാണ് 10 GB ഡാറ്റ. ഇത് നിങ്ങൾളുടെ ആവശ്യത്തിന് അനുസരിച്ച് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. എന്നുവച്ചാൽ ഈ ഡാറ്റയ്ക്ക് ദിവസ പരിധിയില്ല. 10 GB ഡാറ്റയും ഈ കാലാവധിയിൽ ഉപയോഗിച്ച് തീർന്നാൽ, ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയും. അമിതമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്ക് അനുയോജ്യമായ ഇന്റർനെറ്റ് ഓഫറാണിത്.
SMS: ഈ പ്ലാനിൽ മൊത്തം 300 എസ്എംഎസുകളുണ്ട്. 65 ദിവസത്തെ വാലിഡിറ്റിയിലുടനീളം വിനിയോഗിക്കാനുള്ളതാണ് 300 എസ്എംഎസ് സേവനം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
കേരളത്തിലും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 4ജി വികസിപ്പിക്കുന്നു. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ 4G വിന്യസിപ്പിക്കുന്നു. എങ്കിലും പലയിടങ്ങളിലും 4ജി കവറേജ് പൂർണമായി ലഭ്യമാകുന്നെന്ന് പറയാനാകില്ല.
Also Read: BSNL 1 Year Plan: ഒരു വർഷത്തേക്ക് Unlimited കോളിങ്ങും ഡാറ്റയും, ചെലവ് 127 രൂപ