BSNL 5G Update: 5ജിയ്ക്ക് പേരിട്ടു, സ്പീഡ് എത്തിയോ? സിം ഉപയോഗിക്കാതെയുള്ള 5G സേവനം…

Updated on 23-Jun-2025
HIGHLIGHTS

ബി‌എസ്‌എൻ‌എൽ 5G പൊതുജനങ്ങൾക്ക് എപ്പോൾ ലഭ്യമാക്കുമെന്നതിൽ ഇതുവരെയും ഒരു വ്യക്തതയില്ല

സമീപ ഭാവിയിലെങ്കിലും 5ജി എത്തിക്കുമെന്ന പ്രതീക്ഷയാണ് വാർത്തകളിലൂടെ ലഭിക്കുന്നത്

ബിഎസ്എൻഎല്ലിന്റെ 5ജി നെറ്റ് വർക്കിന് പേരിട്ടതായി കമ്പനി എക്സിലൂടെ അറിയിച്ചു

BSNL 5G Update: ബി‌എസ്‌എൻ‌എൽ 5G സേവനങ്ങൾ എപ്പോഴെത്തുമെന്നാണ് വരിക്കാരുടെ നിരന്തരമായ ആവശ്യം. സർക്കാർ ഉടമസ്ഥതയിലുള്ള ടെൽകോം കമ്പനിയാണ് Bharat Sanchar Nigam Limited. വിവിധ ഇന്ത്യൻ നഗരങ്ങളിൽ കമ്പനി 5G ട്രയൽ റണ്ണുകൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ ബി‌എസ്‌എൻ‌എൽ 5G പൊതുജനങ്ങൾക്ക് എപ്പോൾ ലഭ്യമാക്കുമെന്നതിൽ ഇതുവരെയും ഒരു വ്യക്തതയില്ല.

BSNL 5G പുതിയ അപ്ഡേറ്റ്

ജൂൺ 18-ന് പുറത്തിറക്കിയ ഒരു അപ്ഡേറ്റിലാണ് ബിഎസ്എൻഎൽ 5ജിയെ കുറിച്ച് വിശദമാക്കിയിരിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ 5ജി നെറ്റ് വർക്കിന് പേരിട്ടതായി കമ്പനി എക്സിലൂടെ അറിയിച്ചു. Q-5G അഥവാ ക്വാണ്ടം 5G എന്നാണ് ഇതിന്റെ പേര്. വരിക്കാർ നൽകിയ അവിശ്വസനീയമായ പിന്തുണയ്ക്കും ആവേശകരമായ പങ്കാളിത്തത്തിനും നന്ദി അറിയിക്കാനും കമ്പനി മറന്നില്ല. സർക്കാർ ടെലികോമിന്റെ 5G നെറ്റ്‌വർക്കിന്റെ ശക്തിയും വേഗതയും ഭാവിയും പ്രതിഫലിപ്പിക്കുന്ന പേരാണ് ക്വാണ്ടം 5ജിയെന്ന് പോസ്റ്റിൽ പറയുന്നു. ഇതൊരു സേവനമെന്നതിന് പുറമെ ചരിത്രം സൃഷ്ടിക്കുകയായിരുന്നുവെന്ന് ടെലികോം ടെലികോം CMD അഭിപ്രായപ്പെട്ടു.

Q-5G അഥവാ ക്വാണ്ടം 5G

5G ഉടനെത്തുമോ?

ജൂലൈ മാസത്തിൽ ബിഎസ്എൻഎൽ 4ജി എത്തിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഇനിയും കാലതാമസമെടുക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

എങ്കിലും ഒരു ലക്ഷം 4ജി ടവറുകൾ വിന്യസിക്കുന്ന പ്രവർത്തനം ടെലികോം കമ്പനി ഇതിനകം പൂർത്തിയാക്കി. ഇനിയും കൂടുതൽ ടവറുകൾ രാജ്യത്തുടനീളം സ്ഥാപിക്കാനുള്ള പദ്ധതിയുമിറക്കി. ഇപ്പോഴിതാ തങ്ങളുടെ 5ജിയെ ക്വാണ്ടം 5ജിയെന്ന് പേരുനൽകി പുതിയ അപ്ഡേറ്റ് പങ്കുവച്ചത് പ്രതീക്ഷാർഹമാണ്.

BSNL 5G ലഭ്യമായി തുടങ്ങിയോ?

ക്വാണ്ടം 5ജി അഥവാ Q 5G പ്രഖ്യാപിച്ചെങ്കിലും, ഇത് ലഭ്യമായി തുടങ്ങിയോ? ബി‌എസ്‌എൻ‌എൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇക്കാര്യത്തിൽ ചില വിവരങ്ങൾ വ്യക്തമാകുന്നുണ്ട്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

സിം ഇല്ലാതെ വയർലെസ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതാണ് ക്വാണ്ടം 5ജി. വയർലെസ്സാണെന്നത് മാത്രമല്ല, ഇത് വേഗതയേറിയതും സുരക്ഷിതവും വിശ്വസനീയവും താങ്ങാനാവുന്ന വിലയിലുള്ളതുമാണ്. 5G FWA എന്നാണ് ഇത് അറിയപ്പെടുന്നത്.

സിം ഉപയോഗിക്കാതെയുള്ള വയർലെസ് 5ജി സേവനമാണ് ബിഎസ്എൻഎൽ തരുന്നത്. ഇത് 100 ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ കസ്റ്റമൈസ്ഡ് 5G FWA ആണിത്. തൽക്കാലം ഇതൊരു സോഫ്റ്റ് ലോഞ്ച് മാത്രമാണ്. എന്നാൽ കൂടുതൽ നഗരങ്ങളിലേക്ക് ഇത് ഉടനെത്തിക്കാനുള്ള പ്രയത്നത്തിലാണ് സർക്കാർ കമ്പനി.

5G FWA സേവനം നിലവിൽ എന്റർപ്രൈസുകൾക്കുള്ളതാണ്. എന്നുവച്ചാൽ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് 5ജി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ചില തെരഞ്ഞെടുത്ത നഗരങ്ങളിൽ 999 രൂപയിൽ സേവനങ്ങൾ ആരംഭിക്കുന്നു. ഇത് വരിക്കാർക്കായി ഇതുവരെയും ആരംഭിച്ചിട്ടില്ല. എങ്കിലും സമീപ ഭാവിയിലെങ്കിലും സർക്കാർ ടെലികോം 5ജി എത്തിക്കുമെന്ന പ്രതീക്ഷയാണ് വാർത്തകളിലൂടെ ലഭിക്കുന്നത്.

Read More: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :