bsnl 5g also known as q 5g plans start at 999 rs
BSNL 5G: സർക്കാർ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ഈയിടെ ടെലികോം Q-5G FWA എന്ന ഫാസ്റ്റ് കണക്റ്റിവിറ്റിയെ കുറിച്ച് പ്രഖ്യാപനം നടത്തി. ബിഎസ്‌എൻഎല്ലിന്റെ ക്യു-5ജി എഫ്‌ഡബ്ല്യുഎ സേവനം സിം ഉപയോഗിക്കാതെ നെറ്റ് വർക്കിനുള്ള ഫിക്സ്ഡ് വയർലെസ് സേവനമാണ്. ഇതുവരെയും വരിക്കാർക്ക് ഇത് ലഭ്യമായിട്ടില്ല. എങ്കിലും ഉടനെ വരിക്കാരിലേക്ക് 5ജി സേവനം എത്തിച്ചേക്കും.
ഇപ്പോഴിതാ Bharat Sanchar Nigam Limited Q 5ജി പ്ലാനുകളെ കുറിച്ചുള്ള വാർത്തകളും വരുന്നു. പ്രതിമാസം 999 രൂപയിൽ ആരംഭിക്കുന്ന പാക്കേജുകളാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. നിലവിൽ ബിഎസ്‌എൻഎൽ രണ്ട് പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിമാസം 999 രൂപയും, 1499 രൂപയും വിലയാകുന്ന പ്ലാനുകളെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. ഇനിയും കൂടുതൽ പാക്കേജുകൾ ക്വാണ്ടം 5ജിയിലേക്ക് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവതരിപ്പിക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ ബിഎസ്എൻഎൽ Q-5G FWA പ്ലാനുകൾ 999 രൂപയിൽ ആരംഭിക്കുന്നു. 100 Mbps വേഗത വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ. 300 Mbps വരെ വേഗതയുള്ള പാക്കേജുകളും ബിഎസ്ൻഎൽ തരുന്നു. ഇതിന് വില 1499 രൂപയാണ് വില.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 4ജി പോലെ 5ജി സേവനവും തദ്ദേശീയ ടെക്നോളജിയിൽ വികസിപ്പിച്ചെടുത്തതാണ്. പരമ്പരാഗത കണക്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, സിം കാർഡോ വയേർഡ് കണക്റ്റിവിറ്റിയോ ആവശ്യമില്ലാതെ 5ജി സേവനം ലഭ്യമാക്കും. നിലവിൽ ടെലികോം നടപ്പിലാക്കിയത് ക്വാണ്ടം 5ജിയുടെ സോഫ്റ്റ് ലോഞ്ചാണ്. വിഐ 5ജിയിലേക്ക് കടക്കുന്നതിന് മുന്നേ BSNL 5G FWA സേവനം ആരംഭിച്ചുവെന്ന നേട്ടവുമുണ്ട്.
ഹൈദരാബാദിലാണ് ബിഎസ്എൻഎൽ 5ജിയുടെ സോഫ്റ്റ് ലോഞ്ച് ആരംഭിച്ചത്. അധികം വൈകാതെ മറ്റ് നഗരങ്ങളിലേക്കും 5ജി വിന്യസിക്കാൻ പദ്ധതിയുണ്ട്. ബെംഗളൂരു, വിശാഖപട്ടണം, പൂനെ, ചണ്ഡീഗഡ്, ഗ്വാളിയോർ പോലുള്ള പ്രദേശങ്ങളിലും ബിഎസ്എൻഎൽ 5ജി ഉടനെത്തിച്ചേക്കുമെന്നാണ് സൂചന. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ബിഎസ്‌എൻഎൽ 5G എങ്ങനെയാണ് സിമ്മും വയേർഡ് കണക്ഷനുകളും ഉപയോഗിക്കാതെ പ്രവർത്തിക്കുന്നതെന്ന് അറിയാമോ? ടവറുകളിലേക്ക് വയർലെസ് ആയി ബന്ധിപ്പിക്കുന്ന പ്രത്യേക ഇൻഡോർ റൂട്ടറുകളിലൂടെയാണ് ക്യു-5G സേവനം നടപ്പിലാക്കുക. എന്നുവച്ചാൽ ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകളും, സങ്കീർണമായ ഇൻസ്റ്റലേഷൻ പ്രക്രിയകളും ഇതിന് ആവശ്യമല്ല.
Also Read: 1 Month Plan: അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയുമായി Bharat Sanchar Nigam Limited തരുന്ന ബെസ്റ്റ് പ്ലാൻ