bsnl
BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ നിങ്ങളൊരു മികച്ച പ്രീ പെയ്ഡ് പ്ലാൻ അന്വേഷിക്കുകയാണോ? എങ്കിൽ അങ്ങനെയൊരു റീചാർജ് ഓപ്ഷൻ സർക്കാർ ടെലികോം ബിഎസ്എൻഎല്ലിൽ ലഭിക്കും. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പകുതി മാസം വാലിഡിറ്റിയിൽ അനുവദിച്ചിട്ടുള്ള പാക്കേജാണിത്. ഇതിൽ സർക്കാർ ടെലികോം കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങളെ കുറിച്ച് ഞങ്ങൾ പറഞ്ഞുതരാം.
ബിഎസ്‌എൻഎൽ നൽകുന്ന 99 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭ്യമാണ്. 14 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്. 50 എംബി ഹൈ-സ്പീഡ് 4ജി ഡാറ്റ അര മാസക്കാലയളവിൽ ആസ്വദിക്കാം. ഇതിന് ശേഷം ഇന്റർനെറ്റ് വേഗത 40 കെബിപിഎസായി കുറയുന്നു. ശ്രദ്ധിക്കേണ്ടത് തുടർച്ചയായി ബ്രൗസിങ് നടത്തുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാകില്ല. കാരണം 99 രൂപ പ്ലാനിൽ ഹെവി ഡാറ്റ ലഭ്യമല്ല. ജിയോ, എയർടെലും തരുന്ന 5ജിയേക്കാൾ വേഗത കുറഞ്ഞ 4ജി ഡാറ്റയാണ് ഇതിലുള്ളത്.
ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ഒരു ദിവസത്തെ ചെലവ് ശരാശരി 7.07 രൂപ മാത്രമാണ്. 14 ദിവസത്തേക്കുള്ള ടെലികോം സേവനങ്ങൾക്ക് 99 രൂപയാകുന്നെന്ന് പറയാം.
ഇതൊരു ചെറിയ പ്ലാനല്ല. പ്രത്യേകിച്ച് നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വേണമെങ്കിൽ തുച്ഛ വിലയിൽ അത് ആസ്വദിക്കാം. അതുപോലെ ഹ്രസ്വകാലത്തേക്ക് പ്ലാൻ നോക്കുന്നവർക്കും കീശയിലൊതുങ്ങുന്ന റീചാർജ് പാക്കേജാണിത്.
വോഡഫോൺ ഐഡിയ, എയർടെൽ, ജിയോ കമ്പനികൾ പോലും ഈ വിലയിൽ പ്ലാനുകൾ തരുന്നില്ല. ബിഎസ്‌എൻഎല്ലിന്റെ 99 രൂപ പ്ലാൻ നിലവിൽ കേരളത്തിലും എല്ലാ ടെലികോം സർക്കിളുകളിലും ലഭ്യമാണ്.
Also Read: കിടിലൻ Samsung 5ജി 44 ശതമാനം വില കുറച്ച് റിപ്പബ്ലിക് ഡേ സെയിലിൽ, 5000 mAh ബാറ്ററി ബജറ്റ് ഫോൺ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 5ജി വരാനുള്ള കാത്തിരിപ്പിലാണ് വരിക്കാർ. 5ജി കണക്റ്റിവിറ്റി വിന്യസിപ്പിക്കാൻ ഇനിയും ചിലപ്പോൾ വൈകിയേക്കും. എന്നാൽ മുൻ റിപ്പോർട്ടുകൾ പ്രകാരം 5ജിയ്ക്ക് വേണ്ടി, പ്രവർത്തന ചെലവ് (opex) മോഡലിൽ BSNL 5G SA (സ്റ്റാൻഡ്‌ലോൺ) വിന്യസിക്കാൻ സാധ്യതയുണ്ട്. സർക്കാർ കമ്പനി 2025 ൽ അവതരിപ്പിച്ചത് തദ്ദേശീയ 4ജി കണക്ഷനാണ്. ഇത് പിന്നീട് 5ജിയിലേക്ക് എളുപ്പം അപ്ഗ്രേഡ് ചെയ്യാവുന്ന മാതൃകയിലാണ് നിർമിച്ചിട്ടുള്ളത്.