BSNL 50 Days Plan: അൺലിമിറ്റഡ് കോളിങ്ങും ബൾക്ക് ഡാറ്റയും വളരെ ചെറിയ റീചാർജ് പ്ലാനിൽ!

സർക്കാർ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് ഇതാ സന്തോഷ വാർത്ത. നിങ്ങൾക്ക് 50 ദിവസം വാലിഡിറ്റിയുളള മികച്ച BSNL plan വിശദമായി ഞങ്ങൾ പറഞ്ഞുതരാം. അൺലിമിറ്റഡ് വോയിസ് കോളിങ്ങും എസ്എംഎസ്, ഡാറ്റ സേവനങ്ങളും ലഭിക്കുന്ന പാക്കേജാണിത്.

BSNL 50 Days Plan: വിശദമായി അറിയാം

പൊതുമേഖലാ ടെലികോം കമ്പനിയുടെ ബജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്ഡ് പ്ലാനിലെ മികച്ച ഓപ്ഷനാണിത്. 50 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിന് 350 രൂപയിലും താഴെയാണ് വില. ഇതിൽ പ്രതിദിനം അതിവേഗ ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, എസ്എംഎസ് സേവനങ്ങൾ ലഭിക്കും. പ്ലാനിന്റെ വില 347 രൂപയാണ്.

BSNL Rs 347 Plan: ആനുകൂല്യങ്ങൾ

347 രൂപയുടെ പ്ലാനിൽ മുമ്പ് പറഞ്ഞ പോലെ 50 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇതിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ് ലഭിക്കുന്നു. പതിവ് റീചാർജുകൾ ഒഴിവാക്കാനും കുറഞ്ഞ വിലയ്ക്ക് ആനുകൂല്യങ്ങൾ നേടാനും ഇത് ഉപകരിക്കും.

ഈ പ്ലാൻ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പ്രതിദിന ഡാറ്റ കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസായി കുറയും. ഈ ബിഎസ്എൻഎൽ പ്ലാനിൽ പരിധിയില്ലാത്ത കോളിംഗും ലഭിക്കുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ്ങിന് പുറമെ പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

BSNL 347

ബിഎസ്എൻഎൽ 4ജി അപ്ഡേറ്റ്

ഒന്നര മാസത്തേക്കുള്ള പ്ലാനായതിനാൽ തന്നെ നിങ്ങൾക്ക് ഇടയ്ക്കിടെയുള്ള റീചാർജ് ബുദ്ധിമുട്ടുണ്ടാകില്ല. ധാരാളം ഡാറ്റ ഉപയോഗിക്കുന്ന, ബജറ്റ് അവബോധമുള്ള വരിക്കാർക്ക് ഈ പ്ലാൻ അനുയോജ്യമാണ്. പ്രത്യേകിച്ച് ബിഎസ്എൻഎല്ലിന്റെ 4G സേവനം ലഭ്യമായ പ്രദേശങ്ങളിലുള്ളവർക്ക് 2ജിബി ഡാറ്റ മികച്ച ചോയിസാകും. അതും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഇന്റർനെറ്റ് സേവനം സ്വദേശി 4ജിയാണ്. എന്നുവച്ചാൽ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്റർനെറ്റ് സർവ്വീസാണിത്.

Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം

ബി‌എസ്‌എൻ‌എൽ അവരുടെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സമീപ വർഷങ്ങളിൽ ആരംഭിച്ചു. നിരവധി നഗരങ്ങളിൽ 4G സേവനങ്ങൾ ഇതിനകം വ്യാപിച്ചിട്ടുണ്ട്.

ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട കോൾ നിലവാരം, വേഗതയേറിയ ഡാറ്റ വേഗത, വിശ്വസനീയമായ സേവനം എന്നിവ നൽകുന്നതിൽ ബിഎസ്എൻഎൽ ശ്രദ്ധ നൽകുന്നു. ഇങ്ങനെ പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനുള്ള ഒരു പ്രീ പെയ്ഡ് പ്ലാനാണിത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :