BSNL 50 Days Plan: തുച്ഛ വിലയിൽ Unlimited കോളിങ്ങും 2ജിബി പ്രതിദിന ഡാറ്റയും കോളർ ട്യൂണുകളും…

Updated on 08-Sep-2025
HIGHLIGHTS

രണ്ട് മാസത്തിന് അടുത്ത് വാലിഡിറ്റി വരുന്ന പാക്കേജാണിത്

347 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് തരുന്നു

ഇതിൽ ദിവസേന 2 ജിബി ഡാറ്റ ലഭിക്കും

BSNL 50 Days Plan: ഇന്ത്യയിലെ എല്ലാ സർക്കിളിലുമുള്ള ടെലികോം വരിക്കാർക്കായി ഒരു കിടിലൻ പ്ലാനുണ്ട്. Bharat Sanchar Nigam Limited തരുന്ന പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. രണ്ട് മാസത്തിന് അടുത്ത് വാലിഡിറ്റി വരുന്ന പാക്കേജാണിത്. 350 രൂപയുടെ താഴെ വിലയാകുന്ന ബിഎസ്എൻഎൽ പ്ലാനിനെ കുറിച്ച് കൂടുതലറിയാം.

BSNL 50 Days Plan: കൂടുതലറിയാം

ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്ക് ബി‌എസ്‌എൻ‌എല്ലിന്റെ 347 രൂപ പ്ലാൻ അനുയോജ്യമാണ്. ഇതിൽ മുമ്പ് 54 ദിവസത്തെ വാലിഡിറ്റിയാണ് തരുന്നത്. എന്നാലിപ്പോൾ 50 ദിവസമാണ് കാലാവധി. ബിഎസ്എൻഎൽ വെബ്സൈറ്റ്, ആപ്പ്, അല്ലെങ്കിൽ റീചാർജ് ഷോപ്പുകൾ വഴി പ്ലാൻ തെരഞ്ഞെടുക്കാം. ഡാറ്റ, കോളിംഗ്, എസ്എംഎസ് എന്നീ ടെലികോം സേവനങ്ങളും, കോളർ ട്യൂണുകളും ഇതിൽ നൽകിയിരിക്കുന്നു.

BSNL Rs 347 Plan: ആനുകൂല്യങ്ങൾ

347 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് തരുന്നു. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യമായി വോയിസ് കോൾ ചെയ്യാനുള്ള ആനുകൂല്യമാണ് ഇതിൽ ലഭിക്കുന്നത്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എം‌ടി‌എൻ‌എൽ നെറ്റ്‌വർക്കുകളിലേക്കും കോളിങ്, എസ്എംഎസ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഇതിൽ ദിവസേന 2 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 50 ദിവസമാണ്. ഇങ്ങനെ മൊത്തം 100ജിബി ഡാറ്റ ആസ്വദിക്കാം.

ബി‌എസ്‌എൻ‌എല്ലിന്റെ മെസേജ് സേവനങ്ങളും ഇതിൽ ലഭ്യമാണ്. ദിവസേന 100 എസ്എംഎസ് ഇതിൽ കൊടുത്തിരിക്കുന്നു. ദിവസേനയുള്ള ഈ എസ്എംഎസ് പരിധി കഴിഞ്ഞാൽ പിന്നീടുള്ള ഓരോ എസ്എംഎസ്സിനും 1 രൂപ ഈടാക്കും. ലോക്കൽ എസ്എംഎസിന് 80 പൈസയും, നാഷണൽ എസ്എംഎസ്സിന് 1.20 രൂപയും ഈടാക്കും.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അധിക ആനുകൂല്യങ്ങൾ

347 രൂപയുടെ പാക്കേജിൽ പിആർബിടി സൌകര്യം ഉൾപ്പെടുത്തിയിരിക്കുന്നു. ഇഷ്ടാനുസരണം കോളർ ട്യൂണുകൾ തെരഞ്ഞെടുക്കാനുള്ള പേഴ്സണലൈസ്ഡ് റിങ് ബാക്ക് ട്യൂൺ സേവനവമാണിത്. ചലഞ്ചസ് അരീന ഗെയിമിംഗ് സേവനങ്ങളും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിൽ ലഭ്യമാണ്.

347 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ തരുന്ന വേറെയും ബിഎസ്എൻഎൽ പാക്കേജുകളുണ്ട്. 228 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയിൽ ഇതേ സേവനങ്ങൾ ലഭിക്കും. 45 ദിവസത്തേക്ക് ഇതേ ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റൊരു സർക്കാർ ടെലികോം പ്ലാനാണ് 249 രൂപയുടേത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

Also Read: ഓണം കഴിഞ്ഞാലും ഓഫറിൽ ഓണം തന്നെ! Amazon Great Indian Festival 2025 തീയതി പുറത്തുവിട്ടു

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :