bsnl 4g update
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ BSNL രാജ്യവ്യാപകമായി 4ജി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇനിയും കേരളത്തിൽ പലയിടങ്ങളിലും കമ്പനി 4ജിയ്ക്കുള്ള പണി നടത്തുകയാണ്. ഇ സിം സേവനം ഈ മാസം തമിഴ് നാട്ടിൽ ആരംഭിച്ചു. കൂടാതെ വീട്ടുവാതിൽക്കൽ സിം എത്തിക്കാനുള്ള സേവനവും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ആരംഭിച്ചു.
4ജി എല്ലാ പ്രദേശങ്ങളിലും എത്തിച്ചു കഴിഞ്ഞാൽ കമ്പനി 5ജി സേവനവും തുടങ്ങും. ബിഎസ്‌എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്കായി 6,982 കോടി രൂപയുടെ അധിക മൂലധന ചെലവ് കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുന്നു. ഇത് ശരിക്കും സർക്കാർ ടെലികോമിന്റെ വരിക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. നേരത്തെ 3.22 ലക്ഷം കോടി രൂപയുടെ പിന്തുണയായിരുന്നു സർക്കാർ അനുവദിച്ചത്. രണ്ട് വർഷം മുമ്പ് അനുവദിച്ച 89,000 കോടി രൂപയുടെ 4 ജി, 5 ജി സ്പെക്ട്രം പണിയും പുരോഗമിക്കുന്നു.
2025 ജൂലൈ അവസാനമായപ്പോഴേക്കും സർക്കാർ ടെലികോം 4ജിയ്ക്ക് ടവറുകൾ കൂടുതൽ ഇൻസ്റ്റാൾ ചെയ്തു. രാജ്യവ്യാപകമായി 96,300 സൈറ്റുകൾ 4G നെറ്റ്‌വർക്കിനായി ഇൻസ്റ്റാൾ ചെയ്തു. ഇതിൽ നിന്നും 91,281 ടവർ സൈറ്റുകൾ ഇപ്പോൾ പ്രവർത്തനം നടത്തുന്നുണ്ട്.
കേന്ദ്ര തലസ്ഥാനത്തും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4G സേവനങ്ങൾ ആരംഭിച്ചതാണ്. കമ്പനി 4ജി പ്രവർത്തനം ത്വരിതപ്പെടുത്തുന്നത് ശരിക്കും വരിക്കാർക്ക് ആശ്വാസകരമായ വാർത്തയാണ്. ജിയോയും എയർടെലും ഇപ്പോഴും പല പ്ലാനുകളുടെയും വിലയിലും വാലിഡിറ്റിയിലും മാറ്റം വരുത്തുന്നു. ഈ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിൽ നിന്നുള്ള 4ജി അപ്ഡേറ്റ് ആശ്വാസകരമാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
സർക്കാർ കമ്പനി 4ജി പൂർത്തിയാക്കിയാൽ പിന്നെ 5ജിയിലേക്ക് കടക്കും. അതും സിമ്മില്ലാതെ, ഫോൺ ഓട്ടോമാറ്റിക്കായി നെറ്റ്‌വർക്കിലേക്ക് പ്രവർത്തിക്കുന്ന ക്വാണ്ടം 5ജിയാണ് കമ്പനി അവതരിപ്പിക്കുന്നത്. ഫിക്സഡ് വയർലെസ് ആക്സസ് (FWA) സാങ്കേതികവിദ്യയാണ് ക്വാണ്ടം 5ജിയിൽ ഉപയോഗിക്കുന്നത്. ഫൈബർ കേബിളുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും അതിവേഗ കണക്റ്റിവിറ്റി നൽകാൻ ക്യു 5ജിയ്ക്ക് സാധിക്കും.
നെറ്റ്‌വർക്ക് അപ്‌ഗ്രേഡുകൾക്കൊപ്പം, ഡോർസ്റ്റെപ്പ് ഡെലിവറി ആരംഭിച്ചു. ഇങ്ങനെ മൊബൈൽ ആപ്പുകൾ വഴി പ്രീപെയ്ഡ്,പോസ്റ്റ്‌പെയ്ഡ് സിമ്മുകൾ ഓർഡർ ചെയ്യാനാകും. ഇതുകൂടാതെ സർക്കാർ ടെലികോം ആന്റി-സ്മിഷിംഗ്, ആന്റി-സ്പാം സേവനങ്ങളും നൽകുന്നു. ഓൺലൈൻ ചതിക്കുഴികളിൽ നിന്നും, ലിങ്കുകളിൽ നിന്നും വരിക്കാരെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ് ഈ ഫീച്ചറുകൾ.
Also Read: Jio 98 Days Plan: 3 മാസത്തിൽ കൂടുതൽ വാലിഡിറ്റി, Unlimited 5G, ഫ്രീ കോളിങ് കിട്ടുന്ന കിടിലൻ പാക്കേജ്…