bsnl 4g update check how you can find 4g towers near your home
BSNL നഷ്ടപ്പെട്ട വരിക്കാരെ തിരിച്ചുപിടിക്കുകയാണ്. ജിയോയും എയർടെലും നിരക്ക് വർധിപ്പിച്ചത് സർക്കാർ കമ്പനിയ്ക്ക് ഗുണകരമായി. Bharat Sanchar Nigam Limited സമീപ ഭാവിയിൽ 4G-യും എത്തിച്ചേക്കും.
താങ്ങാനാവുന്ന റീചാർജ് പ്ലാൻ ആണ് ബിഎസ്എൻഎല്ലിന്റെ പ്രധാന നേട്ടം. സാധാരണക്കാരെല്ലാം അതിനാൽ തന്നെ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യുന്നു. കമ്പനിയും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ അവസരം മുതലെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ബിഎസ്എൻഎൽ 4G വളരെ വേഗത്തിൽ വിന്യസിക്കുന്നു.
4G സാച്ചുറേഷൻ പ്രോജക്റ്റിനായി ബിഎസ്എൻഎൽ 1,000 സൈറ്റുകൾ വിന്യസിച്ചുവെന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ, കമ്പനി പെർഫോമൻസ് മോണിറ്ററിംഗ് യൂണിറ്റ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 4ജി സേവനങ്ങൾ പുറത്തിറക്കുന്നതിന് മേൽനോട്ടം വഹിക്കാനായിരിക്കും ഈ കമ്മിറ്റി. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയും ഇതിനുള്ള നേതൃത്വം നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
രാജ്യത്തെ പല ഗ്രാമങ്ങളിലും 4ജി ടവറുകൾ സ്ഥാപിക്കാനുള്ള പ്രയത്നങ്ങൾ ആരംഭിച്ചു. താങ്ങാവുന്ന വിലയിൽ വേഗതയേറിയ ഇന്റർനെറ്റ് വേഗത ആസ്വദിക്കാൻ ഇത് സഹായിക്കും. BSNL-ലേക്ക് മാറുമ്പോൾ നിങ്ങൾ BSNL ടവറിന് സമീപത്താണെങ്കിൽ 4ജി സ്പീഡിൽ ഇന്റർനെറ്റ് ആസ്വദിക്കാം.
നിങ്ങളുടെ വീട്ടിന് അടുത്ത്, അല്ലെങ്കിൽ പ്രദേശത്ത് 4ജി ടവറുണ്ടോ എന്ന് കണ്ടുപിടിക്കാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത്…
ഗൂഗിളിൽ https://tarangsanchar.gov.in/emfportal എന്ന് സെർച്ച് ചെയ്യുക
ടവറുകളിൽ 2G/3G/4G സിഗ്നൽ ഏതാണെന്ന് മനസിലാക്കാൻ ഏതെങ്കിലും ടവറിൽ ക്ലിക്ക് ചെയ്യുക. ഓപ്പറേറ്റർ വിവരങ്ങളും ഇങ്ങനെ മനസിലാക്കാവുന്നതാണ്.
സെൽ ടവറുകൾ അടുത്താണെങ്കിൽ സിഗ്നലുകളും ശക്തിയുള്ളതായിരിക്കും. സിഗ്നലുകൾ കുറഞ്ഞ ദൂരത്തിൽ മാത്രമേ സഞ്ചരിക്കുകയുള്ളൂ.
Read More: BSNL Offer: ഒരു ലക്ഷം Free റിവാർഡുകളിലൂടെ വരിക്കാരെ കൂട്ടാൻ സർക്കാർ കമ്പനി
മേൽപ്പറഞ്ഞ രീതിയിൽ സെർച്ച് ചെയ്ത് നോക്കി ടവർ കണ്ടുപിടിക്കാം. നിങ്ങളുടെ പ്രദേശത്ത് ബിഎസ്എൻഎൽ 4ജി കണക്റ്റിവിറ്റി ലഭ്യമാകുന്നോ എന്നും ഇങ്ങനെ പരിശോധിക്കാം.