BSNL 5G Soon! ആദ്യം എവിടെ, ഇനി എത്ര മാസം? എല്ലാ അപ്ഡേറ്റും Bharat Sanchar Nigam Limited ചെയർമാൻ പുറത്തുവിട്ടു…

Updated on 26-Mar-2025
HIGHLIGHTS

ജിയോ, എയർടെൽ, വിഐ എന്നിവർക്ക് പിന്നാലെ സർക്കാർ കമ്പനിയും 5 ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു

5G സേവനങ്ങൾ എവിടെയാണ് ആരംഭിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ CMD റോബർട്ട് ജെ രവി വ്യക്തമാക്കി

ആദ്യം ഇന്ത്യയിലെ ചില നഗരങ്ങൾ തിരഞ്ഞെടുത്ത് അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ എത്രയും വേഗം 5G പുറത്തിറക്കാനാണ് ലക്ഷ്യം

BSNL 5G വരികയാണെന്ന സന്തോഷ വാർത്തയാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറും (സിഎംഡി) അറിയിച്ചിരിക്കുന്നത്. ജിയോ, എയർടെൽ, വിഐ എന്നിവർക്ക് പിന്നാലെ സർക്കാർ ടെലികോം കമ്പനിയും 5 ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു.

5G സേവനങ്ങൾ എവിടെയാണ് ആരംഭിക്കുന്നത് എന്നതിനെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഇപ്പോഴിതാ ബിഎസ്എൻഎൽ CMD റോബർട്ട് ജെ രവി വ്യക്തമാക്കി. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുമ്പ് ബിഎസ്എൻഎൽ 5ജി ലോഞ്ച് തീയതിയുടെ സൂചന തന്നിരുന്നു. ഇപ്പോഴിത ആദ്യം എവിടെയാകുമെന്നും 5G Timeline വിവരങ്ങളുമാണ് ലഭിക്കുന്നത്.

BSNL 5G അപ്ഡേറ്റ്: ചെയർമാൻ

ഡൽഹിയിൽ നെറ്റ്‌വർക്ക്-ആസ്-എ-സർവീസ് (NaaS) വഴി 5G നെറ്റ്‌വർക്ക് പുറത്തിറക്കുകയാണെന്ന് ചെയർമാൻ പറഞ്ഞു. അതും 5ജി കണക്റ്റിവിറ്റി വളരെ വേഗത്തിലാക്കാനുള്ള തന്ത്രപ്പാടിലാണെന്നും ബിഎസ്എൻഎൽ അറിയിച്ചു.

ആദ്യം ഇന്ത്യയിലെ ചില നഗരങ്ങൾ തിരഞ്ഞെടുത്ത് അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ എത്രയും വേഗം 5G പുറത്തിറക്കാനാണ് ലക്ഷ്യമെന്ന് അദ്ദേഹം വിശദമാക്കി. എന്തായാലും ജൂണോടെ 5ജി പുറത്തിറക്കുമെന്ന് മുമ്പ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും അറിയിച്ചതാണ്.

5ജി ലോഞ്ചിനെ കുറിച്ച് മറ്റ് അപ്ഡേറ്റുകളൊന്നും ചെയർമാൻ അറിയിച്ചിട്ടില്ല. ഇന്ത്യയിലുടനീളം ഒരു ലക്ഷം സൈറ്റുകളിൽ 4G വ്യാപിപ്പിക്കുന്നതിലാണ് Bharat Sanchar Nigam Limited ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 80,000-ത്തിലധികം സൈറ്റുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് ബിഎസ്എൻഎൽ അറിയിച്ചത്. ഏകദേശം 75,000 സൈറ്റുകൾ ഇതിനായി സംപ്രേഷണം ചെയ്യുന്നുണ്ടെന്നാണ് ടെലികോം ഓപ്പറേറ്റർ സ്ഥിരീകരിച്ചത്. 2025 ജൂണോടെ, ബി‌എസ്‌എൻ‌എൽ ഒരു ലക്ഷം 4G സൈറ്റുകൾ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്.

ഇതിനുശേഷം, കമ്പനി 5G ആരംഭിക്കാൻ തുടങ്ങും. ഒരു ലക്ഷം സൈറ്റുകൾ വിന്യസിക്കുമ്പോൾ ടെലികോമിന് ഫോളോ-ഓൺ ഓർഡർ നൽകാമെന്ന് TCS അറിയിച്ചിട്ടുണ്ട്. 4G വിന്യസിക്കുന്നതിനായി C-DoT, തേജസ് നെറ്റ്‌വർക്കുകൾ ഉൾപ്പെടുന്ന ടാറ്റ കൺസൾട്ടൻസിയുടെ കൺസോർഷ്യത്തിൽ നിന്ന് ബിഎസ്എൻഎൽ സഹായം തേടിയിട്ടുണ്ട്.

5G, 4G വ്യത്യാസം എന്താണ്?

4ജിയെക്കാൾ ഗണ്യമായി വേഗതയുള്ളതാണ് 5G. സെക്കൻഡിൽ 20 Gigabits (Gbps) വരെ പീക്ക് ഡാറ്റാ റേറ്റും, സെക്കൻഡിൽ 100+ മെഗാബൈറ്റുകൾ (Mbps) ശരാശരി ഡാറ്റാ റേറ്റും ലഭിക്കുന്നു. 100 മടങ്ങ് വർധനവ് പിന്തുണയ്ക്കുന്നതിനാണ് 5G ഡിസൈൻ ചെയ്തിരിക്കുന്നത്. അതുപോലെ 4ജിയേക്കാൾ കുറഞ്ഞ ലേറ്റൻസിയാണ് 5ജിക്കുള്ളത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :