bsnl 4g coming on september 27 nationwide
കാത്തിരുന്ന്, കാത്തിരുന്ന് ഒടുവിലാ വാർത്തയെത്തി. പൊതുമേഖലാ സ്ഥാപനമായ BSNL ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം 4G എത്തിക്കുകയാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജി നെറ്റ്‌വർക്കിന്റെ പ്രവർത്തനം പൂർത്തിയാക്കുന്ന തീയതിയും കമ്പനി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇന്ത്യയിലെ എല്ലാ വരിക്കാർക്കും നവീകരിച്ച നെറ്റ്‌വർക്ക് ലഭിക്കുമെന്ന് കമ്പനിയുടെ ചെയർമാൻ എ റോബർട്ട് ജെ രവി അറിയിച്ചിട്ടുണ്ട്.
ബിഎസ്എൻഎൽ ഇതിനകം തന്നെ ഡൽഹിയിൽ 4G സേവനങ്ങൾ ആരംഭിച്ചതാണ്. കേരളത്തിലും പലയിടങ്ങളിലും ഫാസ്റ്റ് കണക്റ്റിവിറ്റി എത്തി. ടിസിഎസ്സുമായും മറ്റും സഹകരിച്ചാണ് ടെലികോം വരിക്കാർക്ക് 4G നെറ്റ്‌വർക്ക് കമ്പനി അവതരിപ്പിക്കുന്നത്. ഈ മാസം തന്നെയാണ് 4ജി കണക്റ്റിവിറ്റിയെന്ന് അറിയിച്ചിട്ടുണ്ടല്ലോ! എന്നാണെന്ന് അറിയണ്ടേ?
പുതിയ അപ്ഡേറ്റ് അനുസരിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജിയുടെ പ്രഖ്യാപനം ഈ മാസം 27-നാണ്. എക്സിലൂടെ കമ്പനി അറിയിച്ചത് തദ്ദേശീയമായി വികസിപ്പിച്ച 4ജി സെപ്തംബർ 27-ന് രാജ്യമൊട്ടാകെ എത്തിക്കുന്നുവെന്നാണ്.
ടെലികോം കമ്പനിയുടെ 4ജി സിമ്മുകൾ ഉപയോഗിച്ച് 4G സേവനങ്ങൾ ആക്‌സസ് ചെയ്യാൻ സാധിക്കുന്നതാണ്. ബിഎസ്‌എൻഎൽ രാജ്യത്തുടനീളം ഒരു ലക്ഷം 4G മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനായി നിക്ഷേപം നടത്തിയിട്ടുണ്ട്. പൊതുമേഖല ടെലികോം ഇതിനായി 25,000 കോടി രൂപയുടെ നിക്ഷേപണമാണ് നടത്തിയത്. ഇനി സർക്കാർ ടെലികോം 100,000 ടവറുകൾ കൂടി സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.
നെറ്റ്‌വർക്ക് ഉപകരണങ്ങൾക്കായി ബിഎസ്എൻഎൽ ടിസിഎസുമായും സി-ഡോട്ടുമായും കരാർ വച്ചിട്ടുണ്ട്. ഇത് പോരാഞ്ഞിട്ട് അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 47,000 കോടി രൂപയുടെ നിക്ഷേപവും കമ്പനി നടത്തുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഈ വർഷം ഡിസംബറോടെ 5ജിയ്ക്കുള്ള പണി തുടങ്ങുമെന്ന് മുമ്പ് റിപ്പോർട്ട് വന്നിരുന്നു. എങ്കിലും 4ജി വിന്യാസം പൂർത്തിയാക്കിയിട്ട് മാത്രമാണ് 5ജിയിലേക്ക് കമ്പനി കടക്കുക എന്നായിരുന്നു അറിയിച്ചത്. തയ്യാറാകൂ, ഭാരത്. സെപ്റ്റംബർ 27 ന്, ഇന്ത്യയെ ബന്ധിപ്പിക്കുന്ന മാർഗത്തിൽ ബിഎസ്‌എൻഎൽ മാറ്റം വരുത്തുന്നു. സ്വദേശി ഡിജിറ്റൽ ഭാരതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു, എന്നാണ് എക്സിൽ കമ്പനി കുറിച്ചത്.
4ജിയിലേത് പോലെ 5ജി കണക്റ്റിവിറ്റിയിലും ടെലികോം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുന്നതും. വിപണിയിൽ മത്സരിക്കുന്നതിനായി ബിഎസ്‌എൻഎൽ ഫിക്സഡ് വയർലെസ് ആക്‌സസ് പോലുള്ള എന്റർപ്രൈസ്-കേന്ദ്രീകൃത 5 ജി സേവനങ്ങളും ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Also Read: ദീപാവലിക്ക് Oppo ഒരു പുതിയ 5G ഫോൺ പുറത്തിറക്കി, കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകൾ