Best 50 Days Validity Plan
റീചാർജ് നിരക്കുകൾ കുതിച്ചുയരുന്ന കാലത്താണ് സാധാരണക്കാർക്ക് ആശ്വാസമേകി BSNL 4G അവതരിപ്പിച്ചത്. ഇപ്പോഴും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് താങ്ങാനാവുന്ന റീചാർജ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. വെറും 350 രൂപയിൽ താഴെ ചിലവിൽ 50 ദിവസത്തെ വാലിഡിറ്റിയുള്ള കിടിലൻ പാക്കേജുകൾ ബിഎസ്എൻഎൽ തരുന്നുണ്ട്. സിം കാർഡ് ആക്ടീവ് ആയി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ബിഎസ്എൻഎൽ പ്ലാൻ മികച്ച ഓപ്ഷനാണ്. ഈ പ്ലാനിന്റെ ആനുകൂല്യങ്ങളും പ്രത്യേകതകളും വിശദമായി അറിയാം.
ബിഎസ്എൻഎല്ലിന്റെ ഏറ്റവും ലാഭകരമായ പ്ലാനുകളിലൊന്നാണ് 347 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ. നിങ്ങൾക്ക് 50 ദിവസത്തെ വാലിഡിറ്റി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അനുവദിച്ചിരിക്കുന്നു. അൺലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസ്, ഡാറ്റ സേവനങ്ങളും പ്ലാനിൽ ലഭ്യമാണ്. 347 രൂപയ്ക്ക് 50 ദിവസം വാലിഡിറ്റി എന്നതിനാൽ ഇതിലെ പ്രതിദിന ചെലവ് ഏകദേശം 7 രൂപയിൽ താഴെയാണ്. ഈ പ്രീ പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
പ്രതിദിനം 2GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ലാഭകരമാണ്.
രണ്ട് മാസത്തിന് അടുപ്പിച്ചാണ് 347 രൂപ പ്ലാനിലെ വാലിഡിറ്റി. ഈ കാലയളവിൽ വരിക്കാർക്ക് അൺലിമിറ്റഡായി കോളിങ് സേവനങ്ങൾ ആസ്വദിക്കാം. റോമിങ് ഉൾപ്പെടെ ഇൻകമിങ്, ഔട്ട്ഗോയിങ് കോളിങ് ചെയ്യാമെന്നതാണ് നേട്ടം.ദിവസേന നിങ്ങൾക്ക് 100 എസ്‌എംഎസ് സേവനങ്ങളും ആസ്വദിക്കാം.
Also Read: ZEBRONICS 7.2.4 Dolby Atmos സൗണ്ട് ബാറിന് ആമസോൺ EPL സെയിലിൽ വൻ വിലക്കുറവ്
ഇതിൽ 2 ജിബി പ്രതിദിന ഡാറ്റയും ബിഎസ്എൻഎൽ അനുവദിച്ചിരിക്കുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്വദേശി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. ഡാറ്റ പരിധി കഴിഞ്ഞാൽ 80 കെബിപിഎസ് ഇന്റർനെറ്റ് വേഗതയിൽ ഡാറ്റ ആസ്വദിക്കാം.
സിം ആക്റ്റീവ് ആക്കാൻ ഏറ്റവും മികച്ച ഓപ്ഷനാണിത്. എന്നാൽ ബ്രൌസിങ്ങിനും വലിയ ഡാറ്റ ഉപയോഗിക്കുന്നവർക്കും ഇത് മികച്ചതാകുന്നില്ല. കാരണം 4ജി സ്പീഡിൽ ഇപ്പോഴും വരിക്കാർ പരാതി ഉയർത്തുന്നുണ്ട്.