BSNL ഒരു വർഷ പ്ലാനിന് മാസം വെറും 181 രൂപ! Unlimited കോൾ, ബൾക്ക് ഡാറ്റയും തരുന്ന ഏറ്റവും ലാഭകരമായ ഓഫർ

Updated on 13-Nov-2025

‘Swadeshi 4G’ വഴി വിദൂരപ്രദേശങ്ങളിൽ വരെ കണറ്റിവിറ്റി എത്തിച്ചിരിക്കുകയാണ് BSNL. 5G Ready 4ജി ടെലികോം സേവനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവതരിപ്പിച്ചത്. തദ്ദേശീയ കണക്റ്റിവിറ്റിയിൽ മാത്രമല്ല, ഏറ്റവും ജനപ്രിയവും ലാഭകരവുമായ റീചാർജ് പ്ലാനുകളും ബിഎസ്എൻഎൽ തരുന്നു.

ഇവയിൽ Bharat Sanchar Nigam Limited തരുന്ന ദീർഘനാൾ പ്ലാനുകളുമുണ്ട്. ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ, ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനുകൾക്ക് വളരെ വില കുറവാണ്. ദിവസച്ചെലവ് വെറും 6 രൂപ മാത്രമാണ് പ്ലാനിന് ചെലവാകുന്നത്.

BSNL വാർഷിക പ്ലാൻ

വാലിഡിറ്റിയിൽ വ്യത്യാസം വന്നതിനാൽ ഈ ബിഎസ്എൻഎൽ പ്ലാനിൽ 365 ദിവസം തികച്ചില്ല. 330 ദിവസമാണ് ഈ ബജറ്റ് പ്ലാനിലെ വാലിഡിറ്റി. 11 മാസത്തെ വാലിഡിറ്റിയിൽ വോയിസ് കോളിങ്ങും എസ്എംഎസ്സും ഡാറ്റയും ലഭ്യമാണ്.

പ്ലാനിലെ ദിവസച്ചെലവ് 6 രൂപയാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്രീ പ്ലാനിന്റെ മാസച്ചെലവ് 181 രൂപയാണ്. 330 ദിവസത്തെ പാക്കേജിന്റെ വിലയും ആനുകൂല്യങ്ങളും വിശദമായി ഞങ്ങൾ പറഞ്ഞുതരാം.

BSNL 330 Days Plan: വിലയും ആനുകൂല്യങ്ങളും

ഈ ബിഎസ്എൻഎൽ പാക്കേജിന്റെ വില 1999 രൂപയാണ്. അൺലിമിറ്റഡായി സർക്കാർ ടെലികോം വോയിസ് കോളുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ നിങ്ങൾക്ക് ദിവസേന 1.5ജിബി ഡാറ്റയും ആസ്വദിക്കാം. ഇതിൽ ദിവസേന നിങ്ങൾക്ക് 100 എസ്എംഎസ് ഡാറ്റ അനുവദിച്ചിരിക്കുന്നു. ഇത്രയും ടെലികോം സേവനങ്ങൾക്ക് 6 രൂപയാണ് ദിവസേന ചെലവാകുന്നത്.

നവംബർ 18 വരെ ഈ പ്ലാനിൽ ബിഎസ്എൻഎൽ ഓഫർ നൽകുന്നു. പ്ലാനിന്റെ വിലയുടെ 5 ശതമാനം കമ്പനിയിൽ നിന്ന് ഈടാക്കും. ഇതിൽ 2.5 ശതമാനം വരിക്കാർക്കും 2.5 ശതമാനം സാമൂഹിക സേവന സംരഭത്തിനുമാണ്. ബിഎസ്എൻഎൽ സെൽഫി കെയർ ആപ്പിലൂടെയും, വെബ്സൈറ്റിലൂടെയും നിങ്ങൾക്ക് റീചാർജ് ചെയ്യാം. എങ്കിൽ മാത്രമാണ് നവംബർ 18 വരെയുള്ള ഇളവ് ലഭ്യമാകുന്നത്.

ഇതിൽ നിങ്ങൾക്ക് ബി‌ടി‌വി ആപ്പിലേക്കുള്ള ബേസിക് സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി നേടാം.

Also Read: Lava Agni 4 വരും മുമ്പേ 50MP Triple AI ക്യാമറ ലാവ അഗ്നി 3 വില വെട്ടിക്കുറച്ചു

ബിഎസ്എൻഎൽ 4ജി, 5ജി അപ്ഡേറ്റ്

ബി‌എസ്‌എൻ‌എൽ ഇന്ത്യയിലുടനീളം 4 ജി സേവനം ഔദ്യോഗികമായി ആരംഭിച്ചു. ഒരേസമയം 98,000 4G ടവറുകളാണ് സർക്കാർ ടെലികോം വിന്യസിച്ചത്. സമീപഭാവിയിൽ ഏകദേശം 100,000 ടവറുകൾ കൂടി സ്ഥാപിക്കാൻ പ്ലാനുണ്ട്. കമ്പനിയുടെ 4G നെറ്റ്‌വർക്ക് ഇതിനകം തന്നെ 5G റെഡിയാണ്. 5ജി റെഡി ആയതിനാൽ തന്നെ ടവറുകൾ വളരെ പെട്ടെന്ന് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സഹായിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :