BSNL
30 ദിവസം കൃത്യം വാലിഡിറ്റി ലഭിക്കുന്ന മികച്ച BSNL Plan ഏതായിരിക്കും? മികച്ചതെന്നാൽ വാലിഡിറ്റിയ്ക്കും ആനുകൂല്യങ്ങൾക്കും അനുസരിച്ചുള്ള ബജറ്റ് പ്ലാൻ. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 250 രൂപയ്ക്കും താഴെ വിലയാകുന്ന മാസ പ്ലാൻ അവതരിപ്പിച്ചു. ഇത് സർക്കാർ ടെലികോമിന്റെ 25 വാർഷികത്തിന്റെ ഭാഗമായാണ് കൊണ്ടുവന്നത്.
225 രൂപയുടെ വിലയാണ് ഈ 30 ദിവസ പ്ലാനിന് ചെലവാകുന്നത്. ഈ പ്രീ പെയ്ഡ് പ്ലാനിൽ വോയിസ് കോളുകളും ഡാറ്റയും എസ്എംഎസ്സും അനുവദിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ സെൽഫി കെയർ ആപ്പുകളിലൂടെയും ഔദ്യോഗിക സൈറ്റിലൂടെയും പ്ലാൻ തെരഞ്ഞെടുക്കാം.
ഈ ബിഎസ്‌എൻഎൽ പ്ലാനിൽ 7.5 രൂപയാണ് പ്രതിദിനം ചെലവാകുന്നത്. ഇതിൽ കമ്പനി അൺലിമിറ്റഡ് എസ്ടിഡി, ലോക്കൽ വോയ്‌സ് കോളുകൾ അനുവദിച്ചിട്ടുണ്ട്. പ്ലാനിൽ പ്രതിദിനം 2.5 ജിബി 4 ജി ഡാറ്റ അനുവദിച്ചിരിക്കുന്നു.
കമ്പനി സെപ്തംബർ മാസമാണ് സ്വദേശി 4ജി ഇന്ത്യയൊട്ടാകെ വിന്യസിച്ചത്. അതിനാൽ ഇനിമുതൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് 4ജി സ്പീഡിൽ ടെലികോം സേവനങ്ങൾ ലഭിക്കും.
225 രൂപ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ്സും ലഭ്യമാണ്. 30 ദിവസത്തെ വാലിഡിറ്റിയിൽ ഓരോ ദിവസവും 2.5ജിബി ഡാറ്റ ലഭിക്കും. ഈ പ്രതിദിന ഡാറ്റ ക്വാട്ട കഴിഞ്ഞാൽ 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാം.
225 രൂപ കൂടാതെ ഒരു മാസം വാലിഡിറ്റി വരുന്ന പ്രീ പെയ്ഡ് പ്ലാനുകൾ വേറെയുമുണ്ട്. 147 രൂപയുടെ പാക്കേജിൽ 30 ദിവസം വാലിഡിറ്റി വരുന്നു. ഇതിലും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസ്സും ലഭ്യമാണ്. എന്നാൽ 225 രൂപ പ്ലാനിലെ പോലെ പ്രതിദിനം 2.5ജിബി ലഭിക്കില്ല. പകരം കാലയളവ് മൊത്തമായി 10GB ഡാറ്റയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read: Sony Home Theatre System 9000 രൂപയ്ക്ക്, ആമസോണിലെ അതിഗംഭീര ഓഫർ
ബിഎസ്എൻഎല്ലിൽ 48 രൂപയ്ക്ക് 30 ദിവസ പ്ലാനുണ്ട്. സിം ആക്ടീവായി നിലനിർത്താൻ പ്ലാൻ നോക്കുന്നവർക്ക് ഇത് മതി. 5GB ഡാറ്റയും, വോയിസ് എസ്എംഎസ്സുകൾക്ക് സ്റ്റാൻഡേർഡ് റേറ്റും ലഭിക്കുന്നു.
199 രൂപയുടെ സർക്കാർ ടെലികോം പ്ലാനിൽ 28 ദിവസമാണ് വാലിഡിറ്റി. ഇതിലും നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസ്സും ആസ്വദിക്കാം. ദിവസേന 2GB ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കുന്നു.