BSNL 2626 Plan
റിപ്പബ്ലിക് ദിനം പ്രമാണിച്ച് BSNL 2626 Plan അവതരിപ്പിച്ചു. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഒരു വാർഷിക പ്ലാനാണ് പ്രഖ്യാപിച്ചത്. ബിഎസ്‌എൻഎൽ ഭാരത് കണക്റ്റ് 26 എന്നാണ് ഈ പ്ലാനിന്റെ പേര്. 2,626 രൂപ വിലയുള്ള ഈ റീചാർജ് പ്ലാൻ പരിമിത കാലത്തേക്ക് മാത്രമാണ് ലഭിക്കുക. തുച്ഛ വിലയിൽ ഒരു വർഷത്തേക്ക് ഒരു കിടിലൻ പ്ലാൻ എന്നതാണ് ഇതിലെ നേട്ടം.
ബിഎസ്‌എൻഎൽ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്ലാൻ പുറത്തിറക്കി. കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും 2626 രൂപയുടെ പുതിയ പ്ലാൻ ലഭ്യമാണ്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. ഭാരത് കണക്റ്റ് പാക്കേജിൽ ഒരു വർഷമാണ് വാലിഡിറ്റി. പ്ലാനിന്റെ ദിവസച്ചെലവ് വരുന്നത് 7 രൂപയാണ്. മാസച്ചെലവ് നോക്കിയാൽ 218.8 രൂപ മാത്രമാണ്.
Also Read: ഒരു പ്രീമിയം ഓഫർ! 50MP + 50MP + 50MP ക്യാമറയുള്ള Vivo X100 പ്രോ 57000 രൂപയിലും താഴെ…
2626 രൂപയുടെ പാക്കേജിൽ ഒരു വർഷം വാലിഡിറ്റിയിൽ എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് ഞങ്ങൾ പറഞ്ഞുതരാം.
സാധാരണ മിക്ക ടെലികോം പ്ലാനുകളിലും പ്രതിദിനം 2.5 ജിബി ഡാറ്റയാണല്ലോ കിട്ടുന്നത്. എന്നാൽ 2626 രൂപയുടെ ബിഎസ്‌എൻഎൽ റീചാർജിൽ ഒരു വെറൈറ്റിയുണ്ട്. ഇതിൽ പ്രതിദിനം 2.6 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ സ്വദേശി 4ജി കണക്റ്റിവിറ്റിയാണ് ഇതിലുള്ളത്.
ഈ റിപ്പബ്ലിക് ഡേ ഓഫറിലൂടെ പരിധിയില്ലാത്ത വോയ്‌സ് കോളുകളും ആസ്വദിക്കാം. ഇതിൽ സർക്കാർ ടെലികോം പ്രതിദിനം 100 എസ്എംഎസ് അനുവദിച്ചിരിക്കുന്നു.
പുതിയ വരിക്കാരെന്നോ, നിലവിലെ വരിക്കാരെന്നോ വ്യത്യാസമില്ലാതെ ഈ പ്ലാൻ ലഭിക്കും. ഈ റിപ്പബ്ലിക് ഡേ ഓഫറിൽ 365 ദിവസത്തെ വാലിഡിറ്റിയുണ്ട്. അതിനാൽ ഒരു വർഷത്തേക്ക് സിം ആക്ടീവായിരിക്കും. പോരാഞ്ഞിട്ട് എല്ലാ ടെലികോം സേവനങ്ങളും ഇതിലുണ്ട്.
എന്നാൽ 2626 രൂപ പ്ലാൻ നിങ്ങൾക്ക് എല്ലായ്പ്പോഴും ലഭിക്കില്ല. 2026 ജനുവരി 24 മുതൽ ഫെബ്രുവരി 24 വരെ റീചാർജ് ചെയ്യുന്നവർക്കാണ് ഈ പ്ലാൻ ലഭിക്കുക. അതിനാൽ ഇനിയും ഒരു മാസത്തേക്ക് മാത്രമാണ് പുതിയ പ്ലാൻ ലഭിക്കുന്നത്.