BSNL Rs 225 Plan
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 25 വർഷം പൂർത്തിയാക്കി. സിൽവർ ജൂബിലി പ്രമാണിച്ച് പുതിയതായി BSNL പുതിയ പ്ലാനും അവതരിപ്പിച്ചു. 250 രൂപയിലും താഴെ മാത്രം വിലയാകുന്ന പ്ലാനാണിത്. ബജറ്റ് അവബോധമുള്ള വരിക്കാരെ ആകർഷിക്കാനുള്ള പ്രീ പെയ്ഡ് പാക്കേജാണിത്. 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ ടെലികോം കമ്പനി സ്വദേശി 4ജിയിലൂടെ കണക്റ്റിവിറ്റി ശക്തമാക്കി.
ബിഎസ്എൻഎൽ വെറും 225 രൂപ ചെലവാകുന്ന മാസ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. പുതിയ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7.50 രൂപയാണ്. ഇതിൽ നിങ്ങൾക്ക് 30 ദിവസത്തെ വാലിഡിറ്റി തരുന്നു.
225 രൂപയുടെ പ്ലാനിൽ പൊതുമേഖല ടെലികോം കമ്പനി 30 ദിവസത്തെ സേവനങ്ങൾ തരുന്നു. ഇതിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കും. പാക്കേജിൽ 100 എസ്എംഎസ് സേവനങ്ങളും ദിവസേന ലഭിക്കും. ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളിംഗ് ആസ്വദിക്കാം.
ഈ പ്ലാൻ പ്രതിദിനം 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റ അനുവദിച്ചിരിക്കുന്നു. ഇന്ത്യയിലൊട്ടാകെയുള്ള വരിക്കാർക്ക് 4ജി ഡാറ്റ ലഭിക്കും. ഡാറ്റ ക്വാട്ട 2.5ജിബി കഴിഞ്ഞാൽ 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്നുള്ള പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ വില കുറഞ്ഞ പാക്കേജ് ആണ്.
30 ദിവസം വാലിഡിറ്റി വരുന്ന വേറെയും പ്ലാനുകൾ Bharat Sanchar Nigam Limited ന് കൈവശമുണ്ട്. അതും 225 രൂപ പാക്കേജിനേക്കാൾ ബജറ്റ് ഓപ്ഷനാണിത്. ഈ പ്ലാനിൽ നിങ്ങൾക്ക് വോയിസ് കോളുകളും ഡാറ്റയും ലഭിക്കും. ഇതിൽ ദിവസേന 2ജിബി ഡാറ്റ കിട്ടും. 199 രൂപയാണ് പ്രീ പെയ്ഡ് പാക്കേജിന്റെ വില.
ഇതിന് പുറമെ കമ്പനി 1 രൂപ ഓഫർ വീണ്ടും അവതരിപ്പിച്ചു. ഇതിൽ അൺലിമിറ്റഡ് സേവനങ്ങളാണ് പുതിയ വരിക്കാർക്ക് ഒരു രൂപയ്ക്ക് ലഭിക്കുന്നത്. ദീപാവലി പ്രമാണിച്ചാണ് ഓഫർ.
സർക്കാർ ടെലികോം സെപ്തംബർ 27ന് 4ജി കണക്റ്റിവിറ്റി അവതരിപ്പിച്ചു. സർക്കാർ ടെലികോം വരിക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 4G നെറ്റ്‌വർക്കാണിത്. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിലൂടെയാണ് കമ്പനി സ്വദേശി 4G പുറത്തിറക്കിയത്. ഈ 4G സാങ്കേതികവിദ്യ പൂർണ്ണമായും ആഭ്യന്തര സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
Also Read: BSNL 1 Rupee Offer: 1 രൂപ സിമ്മെടുത്താൽ ഒരു മാസം മുഴുവൻ അൺലിമിറ്റഡ് കോൾ, 2ജിബി ഡാറ്റ