BSNL 2025-26 Plan: ഒരു വർഷം വാലിഡിറ്റിയിൽ കോളിങ്ങും 3GBഡാറ്റയും, മാസം ചെലവ് 99 രൂപ മാത്രം!

Updated on 21-May-2025
HIGHLIGHTS

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറിന്റെ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്

ഈ പ്രീ-പെയ്ഡ് പാക്കേജിന് മാസച്ചെലവ് 100 രൂപയ്ക്കും താഴെയാണ് വില

ദീർഘകാല വാലിഡിറ്റിയും, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് സേവനങ്ങളും ലഭിക്കുന്ന പ്ലാനാണിത്

BSNL 2025-26 Plan: സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ വരിക്കാരാണോ നിങ്ങൾ? എങ്കിൽ Bharat Sanchar Nigam Limited തരുന്ന ആവേശകരമായ വാർഷിക പ്ലാനുകൾ പരിശോധിച്ചാലോ? ദീർഘകാല വാലിഡിറ്റിയും, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് സേവനങ്ങളും ലഭിക്കുന്ന പ്ലാനാണിത്.

മാസം 99 രൂപ മാത്രമാണ് ഈ പ്ലാനിന് ചെലവാകുന്നത്. അതിനാൽ BSNL വരിക്കാർക്ക് ഏറ്റവും ലാഭത്തിൽ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണിത്.

BSNL 2025-26 Plan വിശദാംശങ്ങൾ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറിന്റെ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്. സാധാരണ ഒരു മാസ പ്ലാനിന് 200 രൂപയിൽ കൂടുതലാണ് വിലയാകുന്നത്. എന്നാൽ ഈ പ്രീ-പെയ്ഡ് പാക്കേജിന് 100 രൂപയ്ക്കും താഴെയാണ് വില. ഒരു വർഷം മുഴുവൻ വാലിഡിറ്റി ഇതിൽ ലഭിക്കും.

ഇപ്പോൾ റീചാർജ് ചെയ്താൽ 2026 മെയ് അവസാനം വരെ നിങ്ങൾക്ക് വാലിഡിറ്റി ലഭിക്കും. അതിനാൽ ഇനി ഇടയ്ക്കിടെ വേറെ പ്ലാനുകൾ തിരയേണ്ടതില്ല. കോളിങ്ങും ഡാറ്റയും എസ്എംഎസ്സും ഉൾപ്പെടുന്ന പാക്കേജാണിത്.

BSNL 2025 Plan: വിലയും ആനുകൂല്യങ്ങളും

ഈ ബിഎസ്എൻഎൽ പ്ലാനിൽ 12 മാസമാണ് വാലിഡിറ്റി. സർക്കാർ ടെലികോമിന്റെ 4ജി ഡാറ്റയും ഇതിലുണ്ട്. 1198 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാനാണിത്.

1198 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒരു വർഷത്തേക്ക് 1198 രൂപയാണ് വരുന്നത്. എന്നുവച്ചാൽ ഒരു മാസത്തേക്ക് 99 രൂപയാകും. ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് പ്ലാനിൽ 300 മിനിറ്റ് വോയ്‌സ് കോളിങ് ലഭിക്കും. ഇതിൽ 3 ജിബി ഡാറ്റയും ബിഎസ്എൻഎൽ തരുന്നു.

പ്രതിമാസം 30 എസ്‌എം‌എസ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു വർഷം മുഴുവൻ വാലിഡിറ്റിയുള്ളതിനാൽ സിം ആക്ടീവാക്കി നിർത്തേണ്ടവർക്ക് ഇത് നല്ല ചോയിസാണ്. അതുപോലെ ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും ഉത്തമമായ ചോയിസാണ് ഇത്.

ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ആവശ്യമില്ല, ദീർഘനാളത്തെ വാലിഡിറ്റി ഇതിനുണ്ട്. ബേസിക് കോളിങ്ങും എസ്എംഎസ്, ഡാറ്റ ഓഫറുകൾ ലഭിക്കുന്ന പാക്കേജാണിത്. ഇപ്പോൾ റീചാർജ് ചെയ്താൽ 4ജി, 5ജി വന്നാലും ഇത് ലാഭകരമായി തുടരും.

Rs 1515 Plan: ആനുകൂല്യങ്ങൾ

365 ദിവസത്തെ വാലിഡിറ്റിയിൽ വേറെയും പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് 1515 രൂപയുടേത്. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും, പ്രതിദിനം 100 എസ്എംഎസ്സും വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വർഷം മുഴുവൻ ആകെ 720 ജിബി ഡാറ്റയാണ് ഇതിൽ അനുവദിച്ചിട്ടുള്ളത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

Rs 1499 Plan: വാലിഡിറ്റിയും ആനുകൂല്യങ്ങളും

Rs 1499 പാക്കേജിൽ 365 ദിവസമാണ് കാലയളവ്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസ്സും, മൊത്തമായി 24GB ഡാറ്റയും ടെലികോം കമ്പനി അനുവദിച്ചിരിക്കുന്നു.

Also Read: BSNL 1 Year Plan: ഒരു വർഷത്തേക്ക് Unlimited കോളിങ്ങും ഡാറ്റയും, ചെലവ് 127 രൂപ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :