BSNL 2 Months Plan: അൺലിമിറ്റഡ് കോളിങ്, 10GB ഡാറ്റ, 60 ദിവസം വാലിഡിറ്റിയിൽ ചെറിയ വിലയ്ക്ക്!

Updated on 21-Dec-2025

BSNL 2 Months Plan: ദീർഘകാല വാലിഡിറ്റി തരുന്ന മികച്ച പ്രീ പെയ്ഡ് പ്ലാൻ അന്വേഷിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 60 ദിവസത്തെ വാലിഡിറ്റി തരുന്ന ഒരു ബജറ്റ് പ്ലാനിനെ കുറിച്ച് അറിയാമോ? 2 മാസത്തെ കാലയളവിൽ അൺലിമിറ്റഡ് കോളിങ്ങും 10ജിബി ഡാറ്റയും ലഭിക്കുന്ന പ്ലാനാണിത്.

BSNL 2 Months Plan: വിശദാംശങ്ങൾ

2 മാസത്തെ വാലിഡിറ്റിയിൽ നിങ്ങൾക്ക് കോളിങ്ങും ഡാറ്റയും എസ്എംഎസ്സും ആസ്വദിക്കാം. സാധാരണ ഒരു മാസ പ്ലാനുകൾക്ക് 200 രൂപയിൽ കൂടുതൽ ചെലവാകും. എന്നാൽ മാസനിരക്കിൽ 159 രൂപ മാത്രമാണ് ഈ ബിഎസ്എൻഎൽ പ്ലാനിന് ചെലവാകുന്നത്. പ്ലാനിന്റെ വില 319 രൂപ മാത്രമാണ്. കൃത്യം 60 ദിവസത്തെ കാലാവധി ഇതിൽ നിന്ന് ലഭിക്കുന്നു.

BSNL Rs 319 Plan: ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ 319 രൂപ പ്ലാനിൽ 60 ദിവസത്തേക്ക് ടെലികോം സേവനങ്ങൾ ലഭിക്കുന്നു. ഇതിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ അനുവദിച്ചിരിക്കുന്നു. ലോക്കൽ/STD ഇൻകമിങ് ഔട്ട്ഗോയിങ് കോളുകളുടെ ആനുകൂല്യം ഇതിലുണ്ട്.

ഈ പ്രീ പെയ്ഡ് പ്ലാനിൽ 300 SMS സേവനവും ഇതിൽ ലഭിക്കുന്നു. അൺലിമിറ്റഡ് ഡാറ്റയും ഈ പ്രീ പെയ്ഡ് പാക്കേജിലുണ്ട്. ഈ ബിഎസ്എൻഎൽ പ്ലാനിൽ 10ജിബി ഡാറ്റയും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 40 kbps ആയി ചുരുങ്ങുന്നു.

Also Read: ആമസോണിനേക്കാൾ കൂടുതൽ കിഴിവിൽ Redmi Note 14 Pro Plus ഇവിടുന്ന് വാങ്ങാം!

BSNL Rs. 319 Recharge

319 രൂപ പ്ലാൻ ശരിക്കും ലാഭമാണോ?

ഈ ബിഎസ്എൻഎൽ പ്ലാൻ ശരിക്കും ഒരു പോക്കറ്റ് ഫ്രണ്ട്ലി ഓപ്ഷനാണ്. ഇതിൽ ദിവസേന ആവശ്യമായി വരുന്ന ചെലവ് 5.3 രൂപയാണ്. 319 രൂപ പ്രീ പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും, ഡാറ്റയും, എസ്എംഎസ് സേവനങ്ങളുമുണ്ട്.

മിതമായ നിരക്കിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കുള്ള ഓപ്ഷനാണിത്. ഇതിൽ 60 ദിവസവും നിങ്ങളുടെ സിം ആക്ടീവായിരിക്കും. മാസച്ചെലവ് 160 രൂപയിൽ താഴെയാണ്.

ബിഎസ്എൻഎൽ 319 രൂപയ്ക്ക് 60 ദിവസത്തേക്കുള്ള പ്ലാൻ തരുന്നു. എന്നാൽ എയർടെൽ ടെലികോമിൽ 60 ദിവസത്തെ പ്ലാനിന് ഇതിന്റെ ഇരട്ടി വിലയാകും. 619 രൂപയ്ക്കാണ് ഭാരതി എയർടെൽ 2 മാസത്തെ പ്ലാൻ തരുന്നത്. അൺലിമിറ്റഡ് കോളിങ്ങും, എസ്എംഎസ്സും തരുന്ന പാക്കേജാണിത്. ഈ പാക്കേജിൽ സ്വകാര്യ ടെലികോം 90 GB ഡാറ്റ ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :