BSNL 13 Month Plan
ഇന്ത്യയിലെ പൊതുമേഖലാ ടെലികോം ഓപ്പറേറ്ററാണ് BSNL അഥവാ Bharat Sanchar Nigam Limited. സർക്കാർ ടെലികോം ശരിക്കും സാധാരണക്കാർക്ക് വേണ്ടിയുള്ള പ്ലാനുകളാണ് അവതരിപ്പിക്കാറുള്ളത്. പ്രത്യേകിച്ച് ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർ കൂടുതലായും പരിഗണിക്കുന്നത് വോയിസ് കോളിങ്ങും എസ്എംഎസ് സേവനങ്ങളുമാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വോയിസ് കോളിങ്ങിന് പ്രാധാന്യം നൽകിയാണ് ബജറ്റ് പ്ലാനുകൾ കൊണ്ടുവന്നിട്ടുള്ളത്.
ഇക്കൂട്ടത്തിൽ 15 ദിവസം മുതൽ 13 മാസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളുണ്ട്. ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടാൻ താൽപ്പര്യമില്ലാത്തവർക്ക് വളരെ തുച്ഛമായ വിലയ്ക്ക് വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെയൊരു വാർഷിക പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
ഈ ബിഎസ്എൻഎൽ പ്ലാനിൽ 13 മാസം അഥവാ 395 ദിവസം വരെയാണ് വാലിഡിറ്റി. ഇത് ശരിക്കും ഒരു ബജറ്റ് സൗഹൃദ പ്ലാൻ തന്നെയാണ്. കാരണം ഈ പാക്കേജ് തെരഞ്ഞെടുക്കുന്നവർക്ക് മാസച്ചെലവ് വെറും 200 രൂപയിൽ താഴെയാണ്. എന്നുവച്ചാൽ മാസം 184 രൂപ നിരക്കിൽ നിങ്ങൾക്ക് ബമ്പർ ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കും.
എന്നാലിപ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടിയാണ് വരിക്കാർക്ക് ലഭിക്കുന്നത്. മെയ് 11 മാതൃദിനം ആചരിക്കുന്നതിന്റെ ഭാഗമായി ബിഎസ്എൻഎൽ 7 ദിവസത്തേക്ക് ഒരു ഓഫറും കൊണ്ടുവന്നു. മെയ് 14 വരെ ഈ 395 ദിവസത്തെ പ്ലാനിൽ റീചാർജ് ചെയ്താൽ കൂടുതൽ ലാഭമാകും. എന്തുകൊണ്ടെന്നാൽ ബിഎസ്എൻഎൽ ഈ വാർഷിക പ്ലാനിൽ 120 രൂപ വെട്ടിക്കുറച്ചു. മെയ് 14 വരെ റീചാർജ് ചെയ്യുന്നവർക്ക് ഈ വിലക്കുറവ് പ്രയോജനപ്പെടുത്താം. അങ്ങനെയെങ്കിൽ മാസക്കണക്ക് നോക്കിയാൽ 175.3 രൂപ മാത്രമാണ് ചെലവ് വരുന്നത്.
പതിവ് റീചാർജുകൾ മടുത്തവർക്ക് ഒരു വർഷത്തേക്ക് റീചാർജ് ചെയ്തിടാനുള്ള ഓപ്ഷനാണ് ഇതിലുള്ളത്.
ഈ പ്ലാൻ വോയിസ് കോളുകൾ അൺലിമിറ്റഡായി തരുന്നു. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാതെ സൗജന്യ കോളിംഗ് അനുവദിച്ചിരിക്കുന്നു. പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ഈ പ്രീ-പെയ്ഡ് പ്ലാനിൽ ലഭ്യമാണ്. ബേസിക് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇത് തന്നെ ധാരാളം. എന്നാൽ നെറ്റ് ഉപയോഗിക്കുന്നവരെയും ഒട്ടും ബിഎസ്എൻഎൽ നിരാശപ്പെടുത്തുന്നില്ല. കാരണം പാക്കേജ് ബൾക്ക് ഡാറ്റയുമായാണ് ഈ പ്ലാൻ വരുന്നത്.
ഡാറ്റ വേണ്ടവർക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ ഇതിൽ ലഭിക്കും. ഇങ്ങനെ കമ്പനി അനുവദിച്ചിട്ടുള്ളത് മൊത്തം 790 ജിബി ഡാറ്റയാണ്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാലും, ഉപയോക്താക്കൾക്ക് 40 കെബിപിഎസ് കുറഞ്ഞ വേഗതയിൽ ബ്രൗസിംഗ് തുടരാം.
ഈ പ്ലാൻ ബിഎസ്എൻഎല്ലിന്റെ Rs 2399 പ്രീ-പെയ്ഡ് പ്ലാനാണ്. ഇതിന്റെ പ്രതിമാസ ചെലവാണ് 184 രൂപ. മദേഴ്സ് ഡേ ഓഫർ വന്നതിനാൽ പ്ലാൻ വിലക്കുറവായി.2279 രൂപയാണ് പുതുക്കിയ നിരക്ക്. അങ്ങനെയെങ്കിൽ മാസം 175 രൂപ മാത്രമാണ് ചെലവാകുന്നത്.
365 ദിവസത്തെ പ്ലാനുകൾ എയർടെൽ, വിഐ, ജിയോയിൽ നിന്ന് വാങ്ങുകയാണെങ്കിൽ പോലും ഈ വിലയ്ക്ക് കിട്ടില്ല. ഈ സാഹചര്യത്തിലാണ് ബൾക്ക് ഡാറ്റയും അൺലിമിറ്റഡ് കോളുമായി 2399 (2279 രൂപ മെയ് 14 വരെ) രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ തരുന്നത്. 13 മാസത്തിലധികം തടസ്സമില്ലാതെ സേവനം ആസ്വദിക്കാനും സിം ആക്ടീവാക്കി നിർത്താനും ഇതാണ് മികച്ച ഓപ്ഷൻ.
കഴുത്തറുക്കാത്ത വിലയിൽ റീചാർജ് പാക്കേജുകളുള്ളത് ബിഎസ്എൻഎല്ലിലാണ്. എന്നാൽ അസ്ഥിരമായ കണക്ഷനുകളുടെ പേരിലും, സ്ലോ ഇന്റർനെറ്റ് വേഗതയും, കോൾ ഡ്രോപ്പുകളും തുടങ്ങി നിരവധി പരാതികൾ സേവനത്തിലുണ്ട്. എന്നാൽ 2025 മധ്യത്തോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
കാരണം ഈ കാലയളവിൽ ഒരു ലക്ഷം 4G ടവറുകൾ വിന്യസിക്കാനാണ് കമ്പനിയുടെ പ്ലാൻ. അതിനുശേഷം താമസിയാതെ 5G പുറത്തിറക്കാനും പദ്ധതിയിടുന്നു. അതിനാൽ 2025-ൽ കമ്പനിയുടെ സേവന നിലവാരം മെച്ചപ്പെടുത്തിയാൽ അത് സാധാരണക്കാർക്ക് ആശ്വാസമാകും. ഇതിനകം സർക്കാർ ടെലികോം 80,000-ത്തിലധികം 4G സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ ബിഎസ്‌എൻഎൽ 5G പരീക്ഷണവും പുരോഗമിക്കുന്നു.